Saturday 29 August 2015
Friday 28 August 2015
ഓണം എന്ന് ഓര്‍മിക്കുമ്പോള്‍
നന്മയ്ക്ക്മേല് തിന്മയുടെ അധീശത്വം.
ലെജിസ്ലേച്ചര്‍ ബ്യൂറോക്രസിയുടെ
മൂടുതാങ്ങിയ അശുഭദിനത്തിന്റെ ഓര്മ .
അസൂയയാല്‍ അടിച്ചമര്‍ത്തപെട്ട വിപ്ലവം.
തിരുത്തിയെഴുതപ്പെട്ട ചരിത്രത്തിന്റെ തിരുശേഷിപ്പ്.
മഹാബലിയുടെ മഹാബലിദിനസ്മരണാഘോഷം.
നീതിമാനായ ഒരു മനുഷ്യന് ഏകദിന പരോള്‍.
പൂക്കളുടെ ഒടുക്കത്തെ ചങ്കിടിപ്പ്.
വൈകുണ്ഡത്തില്‍ കരിദിനം.
കസവുകളുടെ തിരുവാതിര.
ചന്തകളില്‍ മഹാമേള .
ഹാപ്പി ഓണം ??
പൊക്കോണം !!!
Monday 24 August 2015
#കാവിയത്തലൈവന് തലയ്ക്കുപിടിച്ചാല്‍
ഈരേഴുലകവും വാഴും മുടിമന്നന്‍ ഉട്ടോപിയന്‍ നാന്!!..... നാന് !!
എവര്‍ വരിനും എപ്പിണി വരിനും എനക്ക് മരണമില്ലൈ.
വെട്രിക്കെനവേ പിറന്തവന് നാന്!!!
എനക്ക് തോല്വിയെണ്പത് ഡിങ്കന് എഴുതവില്ലൈ; എനൈവെല്ല എവനെയും അവന് ഇനും പടൈത്തവില്ലൈ.
ഇന്റ്ര് അന്ത കുട്ടൂസനും ലുട്ടാപ്പിയും എന്നൈക്കണ്ട് അഞ്ച്കിറാര്കള്..ഹഹഹഹ്ഹഹ !!
വെട്രിഎണ്പത് എനക്കൊരു കൊണ്ടാട്ടമേയല്ലൈ.
അത് യെന്‍ അന്ട്രാന വാഴ്കൈ.
ബുഹഹഹഹഹഹ !!!!
എവര്‍ വരിനും എപ്പിണി വരിനും എനക്ക് മരണമില്ലൈ.
വെട്രിക്കെനവേ പിറന്തവന് നാന്!!!
എനക്ക് തോല്വിയെണ്പത് ഡിങ്കന് എഴുതവില്ലൈ; എനൈവെല്ല എവനെയും അവന് ഇനും പടൈത്തവില്ലൈ.
ഇന്റ്ര് അന്ത കുട്ടൂസനും ലുട്ടാപ്പിയും എന്നൈക്കണ്ട് അഞ്ച്കിറാര്കള്..ഹഹഹഹ്ഹഹ !!
വെട്രിഎണ്പത് എനക്കൊരു കൊണ്ടാട്ടമേയല്ലൈ.
അത് യെന്‍ അന്ട്രാന വാഴ്കൈ.
ബുഹഹഹഹഹഹ !!!!
Thursday 20 August 2015
ദന്താത്മഗതങ്ങൾ
"അംഗബാഹുല്യം ചിലപ്പോഴെങ്കിലും ഒരു ബലഹീനതയാണ്. "
#വേരോടെ പിഴുതെറിയപ്പെട്ട
ഒരു പല്ലിന്റെ രോദനം.
Saturday 15 August 2015
ഉട്ടോപ്യന്‍ വായനശാല
ബുക്ക് ഷെല്‍ഫ്
കവിതകള്‍
- മലയാളത്തിന്റെ പ്രണയകവിതകള്‍ - വി ആര് സുധീഷ് എഡിറ്റ് ചെയ്തത്.
- കെ ജി എസ് കവിതകള്‍ (1997 - 2007 ) - കെ ജി ശങ്കരപ്പിള്ള
- മരംകൊത്തി - ടി പി അനില്‍കുമാര്‍
- ചെവികള്‍ / ചെമ്പരത്തികള്‍ - ലതീഷ് മോഹന്‍
- ആനയുടെ വളര്‍ത്തു മൃഗമാണ് പാപ്പാന് - വിമീഷ് മണിയൂര്‍ (രണ്ടാം കോപ്പി )
- കുരീപ്പുഴ ശ്രീകുമാര്‍ ന്റെ കവിതകള്‍
- ഉപ്പിലിട്ടത് - റഫീക്ക് തിരുവള്ളൂര്‍
- റഫീക്ക് അഹമ്മദിന്റെ കവിതകള്‍
- ആശാന്റെ പദ്യകൃതികള്‍ -സമ്പൂര്‍ണം
- ഗാന്ധി - വി . മധുസൂദനന് നായര്‍
- പ്ലമേനമ്മായി - കെ . ആര് . ടോണി
- കാലടിക്കവിതകള്‍ - മോഹനകൃഷ്ണന്
- മടിച്ചി - അരുണ്‍ ഗാന്ധിഗ്രാം
- നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ - ടി പി വിനോദ്
- എന്റെ നാമത്തില്‍ ദൈവം - വിമീഷ് മണിയൂര്‍
- പിസ്കോണിയ മസ്ക്കു - ഹരിശങ്കരന്‍ അശോകന്
- കടമ്മനിട്ടയുടെ കവിതകള്‍
നോവലുകള്‍
കഥകള്‍
- ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - അരുണ്‍ ആര്‍ഷ
- ഉദകപ്പോള - പി. പദ്മരാജന്
- എന്റെ കഥ - മാധവിക്കുട്ടി
- അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജ്ജനം
- മാവോയിസ്റ്റ് - രൂപേഷ്
- നൂറു സിംഹാസനങ്ങള്‍ - ജയമോഹന്
- മരുഭൂമികള്‍ ഉണ്ടാവുന്നത് -ആനന്ദ്
- ചോരശാസ്ത്രം - വി ജെ ജയിംസ്
- യയാതി - വി എസ് ഖാണ്ഡേക്കര്‍
- പുറപ്പാടിന്റെ പുസ്തകം - വി ജെ ജയിംസ് - അഭിലാഷ് രാധാകൃഷ്ണന്
- കരിക്കോട്ടക്കരി - വിനോയ് തോമസ്
- മൂന്നാമിടങ്ങള്‍- കെ . വി . മണികണ്ഠന്
- കല്ഹണന്- അമല്‍
- കെ .ടി .എന്കോട്ടൂര് : എഴുത്തും ജീവിതവും - ടി പി രാജീവന്
- പിതാമഹന്- വികെഎന്‍
- നിരീശ്വരന്- വി ജെ ജയിംസ്
- ദ്രൗപദി - പ്രതിഭ റായ്
- ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാര്‍ - സുധീന്ദ്രന്റെ കയ്യില്‍
- ടോട്ടോച്ചാന് - തെത്സുകോ കുറയോനാഗി
- മാംസത്തിന്റെ രാഗം ശരീരം - സുസ്മേഷ് ചന്ദ്രോത്ത്
കഥകള്‍
- മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - സേതു
- കൊച്ചുബാവയുടെ കഥകള്‍ -ടി.വി കൊച്ചുബാവ .
- ഭ്രാന്ത് : ചില നിര്‍മാണരഹസ്യങ്ങള്‍ - പിജെജെ ആന്റണി
- എം .പി നാരായണപിള്ളയുടെ കഥകള്‍ : സമ്പൂര്‍ണ്ണം
- കഥകള്‍ - ഉണ്ണി . ആര് .
- വിക്ടര്‍ ലീനസിന്റെ കഥകള്‍
- ആദം - എസ് . ഹരീഷ്
- കൊടകരപുരാണം - സജീവ് എടത്താടന്‍
- കഥകള്‍ - ഇ .സന്തോഷ്കുമാര്‍
- ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം - സുഭാഷ് ചന്ദ്രന്
- കെ ആര് മീരയുടെ കഥകള്‍
- മരണ വിദ്യാലയം - സുസ്മേഷ് ചന്ദ്രോത്ത്
പലവക
- മദ്യപന്റെ മാനിഫെസ്റ്റോ - ഗിരീഷ് ജനാര്ദ്ധനന്
- വൃത്തമഞ്ജരി - എ ആര് രാജരാജവര്‍മ്മ
- ആത്മോപദേശശതകം - ശ്രീനാരായണഗുരു
- ഭഗവദ്ഗീതയ്ക്ക് ഒരാമുഖം - സ്വാമി നിര്‍മലാനന്ദഗിരി
- സ്വരാജ് - അരവിന്ദ് കെജ്രിവാള്
- ജീവിതപ്പാത - ചെറുകാട്
- പകിട 13 - രവിചന്ദ്രന്‍ .സി
- ജൈവമനുഷ്യന്‍
Friday 7 August 2015
Wednesday 5 August 2015
തെരുവുജീവിതങ്ങള്‍ പറയാതെപറയുന്നത്
എത്രമേല്‍ സ്നേഹിച്ചാലു-
മെച്ചില്‍ മാത്രം തരും നിന്റെ
സ്നേഹരാഹിത്യമാണീപ്പേ-
യണുക്കളെക്കാളേറെ ഭയാനകം.
#StrayDogMusings
മെച്ചില്‍ മാത്രം തരും നിന്റെ
സ്നേഹരാഹിത്യമാണീപ്പേ-
യണുക്കളെക്കാളേറെ ഭയാനകം.
#StrayDogMusings
Sunday 2 August 2015
Saturday 1 August 2015
ബോധക്കണ്ണാടിയിലെ കാഴ്ച്ചകള്‍
1.
ആധികളെല്ലാമലിയിച്ചുകളഞ്ഞ്
വ്യാധികളെപ്പകരംതരും
ദിവ്യൗഷധം ; മദ്യം !!
2.
അവരുടെ ഒട്ടിയ വയറുകള്‍
അക്ഷയപാത്രങ്ങളായിരുന്നു ,
വിശപ്പിന്റെ.
3.
പരല്മീനുകള് പെഡിക്യൂര്‍ ചെയ്യാന്‍
പരസ്പരം മത്സരിക്കുന്ന
നാട്ടിന്‍പുറത്തിന്റെ
ബ്യൂട്ടിപാര്‍ലറുകള്‍ ; അമ്പലക്കുളങ്ങള്‍
4.
യജമാനരില്ലാതെയലയുന്ന
പാവം സമുറായികള്‍ ;
തെരുവുനായ്ക്കള്‍.
5.നിത്യഹരിതവനങ്ങള്‍ ;
നിസ്സംഗതയുടെ
നഴ്സറികള്‍.
അ-ഹിംസ
തന്റെ നെഞ്ചിനു നേരെ തോക്കുചൂണ്ടിയ തീവ്രവാദിയോട് വൃദ്ധനായ ഋഷി പറയുന്നു:
"മാ നിഷാദ " .
അയാള്‍ അത് കേട്ടോ എന്നുറപ്പില്ല.
ശബ്ദതരംഗങ്ങളെക്കാള് വേഗത ആ വെടിയുണ്ടയ്ക്കായിരുന്നു
തീവ്രവാദി മരിച്ചുവീഴുന്നു.
Subscribe to:
Posts (Atom)