Tuesday, 29 September 2015

മുഖചിത്രങ്ങള്‍ - Dr.ശബ്ന മുഹമ്മദ്‌


One of my Commisioned works

Dr. Shabna Muhammad BDS
Jeddah 


Pencils Used : 6H, 4H, 3H, 2H, H, B, 2B, 4B,6B, 8B,10B 
Staedler EE 

Time Elapsed : 22 hours via 2 months 

PRICE : Rs. 4000 + Framing charges 

---------------------------------------------------------------------------------------------------------------------------------------------
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ "ചിത്രമെഴുത്ത്‌ " സന്ദര്‍ശിക്കുമല്ലോ? 
 ലിങ്ക് ദിവിടെ >>  ചിത്രമെഴുത്ത്‌ 

Monday, 28 September 2015

ഉണരൂ ഉപഭോക്താവേ, ഉണരൂ

നോക്കൂ , നിങ്ങൾ ഭക്ഷണം ചോദിക്കുമ്പോൾ
അവർ ഫ്രീ വൈ-ഫൈ വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ സ്വാതന്ത്ര്യം ചോദിക്കുമ്പോൾ ,
അവർ പ്രാക്തനസംസ്കാരത്തിന്റെ
ശിലാലിഖിതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

അറിയാമോ?
മായജാലത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന് ,
കാണികളുടെ കണ്ണുവെട്ടിക്കുക
എന്നതാണ്.

Internal combustion

I hate myself, because I despise fat people.

Either they take more than what they need or they are not giving enough.

Thursday, 24 September 2015

പ്രിസം

ആയിരം തുള്ളിയിലൊരു തുള്ളി ഞാ-
നതില്‍ മഴവില്ല് വിരിയുമ്പോഴെന്തു ചന്തം !!!


Wednesday, 23 September 2015

സ്വയംവിമര്‍ശനപരമായ ചോദ്യങ്ങള്‍

ഞാന്‍ എന്ന മകന്‍ , അച്ഛനും , അമ്മയ്ക്കുമായി
ഇന്നേവരെ എന്താണ്  ചെയ്തിട്ടുള്ളത് ?

ഞാന്‍ എന്ന പൗരന്‍ , ജനിച്ചുവളര്‍ന്ന നാടിനായി
ഇന്നേവരെ എന്താണ് ചെയ്തിട്ടുള്ളത് ?

ഞാന്‍ എന്ന മനുഷ്യന്‍ , വസിക്കുന്ന പ്രകൃതിയ്ക്കായി
ഇന്നേവരെ എന്താണ് ചെയ്തിട്ടുള്ളത് ?

--------------------------------------------------------------------------------------------------------
ഓരോ വ്യക്തിയെയും
ഓരോ രാത്രിയും 
ഈ ചോദ്യങ്ങള്‍ അസ്വസ്ഥനാക്കുന്നില്ലെങ്കില്‍ ,
ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് 
നാം 
ഇന്നേവരെ 
ജീവിച്ചത്/ ജീവിച്ചുകൊണ്ടിരിക്കുന്നത്  ? 

Tuesday, 22 September 2015

ലൂസി

ലൂസി, നീയുറങ്ങിക്കിടക്കുകയായിരുന്നു
ഗതകാലചരിത്രചിത്രങ്ങള്‍തന്‍ 
മാഞ്ഞുപോകാത്തൊരടയാളമായി, 
വേരുകള്‍ തിരഞ്ഞീ ജീവവൃക്ഷത്തിന്‍റെ
തുഞ്ചത്തുനിന്നവര്‍ യന്ത്രഹസ്തങ്ങളാല്‍
ഭൂമിതന്‍ ശിരോവസ്ത്രങ്ങളോരോന്നാ
യഴിച്ചഴിച്ചാഴത്തിലെത്തുമ്പോള്‍ ,
നീയുറങ്ങിക്കിടക്കുകയായിരുന്നു .

പാതിയില്‍ വെച്ചുമുറിഞ്ഞുപോയൊരു
പാഴ്കിനാവിന്റെ മറുപാതി തേടി,
നിത്യനിദ്രതന്‍ ലോകത്തിലെങ്ങോ 
കത്തിനില്‍ക്കും വെളിച്ചത്തിലേക്ക് 
മെല്ലെമെല്ലെ നടന്നകലുന്നപോല്‍ 
എല്ലുകള്‍ ദ്രവിച്ചു, പാതിയും പൊടിഞ്ഞ്
നീയുറങ്ങിക്കിടക്കുകയായിരുന്നു.

മുപ്പതുനൂറായിരം സംവത്സരങ്ങള്‍ക്കു-
മപ്പുറത്ത് നിന്നെത്തിരഞ്ഞവരെത്തുമെന്നും ,
പൊയ്.പ്പോയ ദുരിതകാലത്തിന്‍റെ
കയ്പേറിയ കഥയൊന്നുമറിയാതെ
നിന്‍റെയസ്ഥികൂടാവശിഷ്ടങ്ങളില്‍
തന്റെയസ്തിത്വം ചികയുമെന്നും ,
എത്രയോ പ്രകാശവര്‍ഷങ്ങളകലെയൊ-
രുത്തുംഗകാലഗിരിശൃംഗത്തില്‍നില്‍ക്കുമ്പോള്‍ നീ-
ഓര്‍ത്തിരുന്നുവോ ലൂസി, മാതാമഹി  ?


#അപൂര്‍ണ്ണം 

*Lucy is the common name of AL 288-1, several hundred pieces of bone representing about 40% of the skeleton of a female Australopithecus afarensis

 It was discovered in 1974 at Hadar in the Awash Valley of the Afar Triangle in Ethiopia. In paleoanthropology, usually only fossil fragments are found and only rarely are skulls or ribs uncovered intact; thus this discovery was extraordinary and provided an enormous amount of scientific evidence.

Lucy is estimated to have lived 3.2 million years ago, and is classified as a hominin.

(കടപ്പാട്: വിക്കിപീഡിയ )
 
Sunday, 20 September 2015

പ്രതിഘടിൻസു


"ഭാഷയുടെ ആത്മാവ് സംഗീതമാണ്"


വരികള്‍ : ഭുവനചന്ദ്ര (തെലുഗു ഗാനരചയിതാവ് ) 
ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം 
സിനിമ    : ശിക്കാര്‍ (മലയാളം
സംവിധായകന്‍ : എം . പദ്മകുമാര്‍ 
-----------------------------------------------------------------------------------------------------------------

പ്രതിഘടിൻസു പ്രതിഘടിൻസു സത്യമൈ പ്രതിധ്വനിൻസു..
വിപ്ലവാഗ്നി ജ്വാലവൈ ജ്വലിൻസു സോദരാ...
അവതരിൻസു അവതരിൻസു കദനവ്യൂഹമേരചിഞ്ചി
ധനമദാന്ധസെത്തുല നീർ ചിൻസു സോദരാ...

ഇതി പ്രളയനൃത്ത്യഹേലാ..
മതി സ്വാർത്ഥപരുല ലീലാ..
രണഭൂമിലോജലരേഖുലു  അരുണാരുണജ്വാല..
മരണ..... പ്രതിഘടിൻസു പ്രതിഘടിൻസു സത്യമൈ പ്രതിധ്വനിൻസു..
വിപ്ലവാഗ്നി ജ്വാലവൈ ജ്വലിൻസു സോദരാ...
അവതരിൻസു അവതരിൻസു കദനവ്യൂഹമേരചിഞ്ചി
ധനമദാന്ധസെത്തുല നീർ ചിൻസു സോദരാ.

ഈ നേല നെങ്കി സൂര്യ ചന്ദ്രു  ലെവരി സൊത്തുരാ
ഈ ഭൂമി മീതി മനുഷുലന്ത രൊത്ത കേളുരാ
ക്ഷണഭരിതമൈന ജീവയാത്രലോ
ഗോദാരി വരതരാ പൊങ്കാലി  സോദരാ
പ്രതികേതവാടിടൂണ്ടെ ലോല  സാമ്യവാദമേ

തെലിസി പ്രതിഘടിൻസു പ്രതിഘടിൻസു
സത്യമൈ പ്രതിധ്വനിൻസുവിപ്ലവാഗ്നി ജ്വാലവൈ ജ്വലിൻസു സോദരാ...
അവതരിൻസു അവതരിൻസു കദനവ്യൂഹമേരചിഞ്ചി
ധനമദാന്ധസെത്തുല നീർ ചിൻസു സോദരാ...

ഭയമണ്ടുദൂരമൊണ്ടെപടുകുബാഗുപടദുരാ
ശിഖനൈലകള്ളുതെരിചിപോരുബാടപട്ടലാ
ഇതിതതരാള  ഗാഥ സോദരാ
നിജമേത തെലുസുകോ പോരാടി ജെലുസുകോ
പ്രതി കേടി ഒക്ക  സാരെ ദീക്ഷ ഭൂമിസാഗരാ

തെലിസി പ്രതിഘടിൻസു പ്രതിഘടിൻസു
സത്യമൈ പ്രതിധ്വനിൻസുവിപ്ലവാഗ്നി ജ്വാലവൈ ജ്വലിൻസു സോദരാ...
അവതരിൻസു അവതരിൻസു കദനവ്യൂഹമേരചിഞ്ചി
ധനമദാന്ധസെത്തുല നീർ ചിൻസു സോദരാ...

ഇതി പ്രളയനൃത്ത്യഹേലാ..
മതി സ്വാർത്ഥപരുല ലീലാ..
രണഭൂമിലോജലരേഖുലു  അരുണാരുണജ്വാല..
സിന്ദാബാദ് !!!!

---------------------------------------------------------------
ഇതിന്റെ പദാനുപദ വിവര്‍ത്തനം അറിയുന്നവര്‍ ഉണ്ടെങ്കില്‍ താഴെചേര്‍ക്കുമല്ലോ ??

മാച്ച്സ്റ്റിക്ക് മെന്‍

കരിപുരണ്ട തല തണുത്തതാണെങ്കിലും
കരുതി വെച്ചിട്ടുണ്ടുള്ളിലൊരാഗ്നേയാസ്ത്രം.

ആരറിവൂ വിദൂരഭാവിയിലൊരു നാളിലേ-
തൊരാരണ്യത്തേ ചാമ്പലാക്കുവതു  ഞാന്‍ ?

അല്ലെങ്കില്‍ ,വിശപ്പിനെ വിയര്‍പ്പിന്‍റെ
തണുപ്പാല്‍ കുളിര്‍പ്പിക്കുന്നവര്‍ തന്‍
ബീഡിത്തുമ്പത്തെരിയുന്ന വേദനകള്‍ ?


Saturday, 19 September 2015

ഇനിയുമെത്ര ?

എത്ര നാവുകള്‍ പിഴുതെറിയും ? ഇനി
നിങ്ങളെത്ര പേനകള്‍ തന്‍ മുനയൊടിക്കും ?

അത്രമേല്‍ ചകിതരാം ഭീരുക്കളേ , നിങ്ങളെക്ക-
ണ്ടാത്മഹര്‍ഷോന്മാദപുളകിതമെന്‍ ഹൃദയം.

സത്യത്തിന്‍ സ്വയംഭൂലിംഗങ്ങള്‍ കാണുമ്പോള്‍ ഭയ-
ന്നുത്തമാംഗങ്ങള്‍ കുനിച്ചു നില്‍പോര്‍ നിങ്ങള്‍!

ചിത്രങ്ങള,ക്ഷരങ്ങള്‍ കൊണ്ടു പൊട്ടിത്തകരും വണ്ണ-
മത്രയും ദുര്‍ബ്ബലമോ നിങ്ങള്‍തന്‍  തച്ചുശാസ്ത്രങ്ങള്‍??


#ധബോല്‍ക്കര്‍ #പന്സാരെ #കല്ബുര്‍ഗി 
Tuesday, 15 September 2015

അനുപമം

ജീവിതമാം നറുപൂവിന്നൊരിതള്‍മാത്രം വിരിയിച്ചു
പതിയെ നീ  പടിയിറങ്ങിപ്പോയപ്പോള്‍ 
മധുരതരമോര്‍മ്മകള്‍തന്‍ വസന്തം വാടിനിന്നിരുന്നു.

കത്തുകിട്ടുമെന്നുറപ്പില്ലാത്ത മേല്‍വിലാസത്തിലേയ്ക്ക് 
നീയൊറ്റയ്ക്ക് വീടുമാറിപ്പോകുമ്പോള്‍,
ഇനിയെന്ത് വേണമെന്ന് ഞാനും പകച്ചുപോയിരുന്നു.

ഇന്നു നീ വെറുമൊരോര്‍മ്മ , ചില ദിനങ്ങളില്‍
വേദനയോടെ മെല്ലെത്തിരിഞ്ഞുനോക്കുന്നത്.

ഒരു കഥ പാതി പറഞ്ഞു നീ പോയി.
പറയുവാനൊന്നുമില്ലാതെ ഞാനും.

#ഒരോര്‍മ്മക്കുറിപ്പ്‌
25/4/1972 - 15/9/2014