Monday 22 February 2016

വംശനാശം

പരിണാമം 
ദയാരഹിതമായ 
അരികുവൽക്കരണമാണ്.

കീപാഡ്  വന്നതോടെ 
ലിപികൾക്ക് 
കൈപ്പട വേണ്ടാതായതുപോലെ.


ബിഗ് ബാംഗ്

ഒരുപക്ഷേ,

ദൈവത്തിന്റെ 

രതിമൂർച്ഛയായിരിക്കണം
പ്രപഞ്ചം.



Sunday 21 February 2016

MONICA BELUCCI







"IMMERSION"

MONICA BELUCCI 
6H, 4H, 2B, 8B PENCIL ON PAPER (A3)

അതുകൊണ്ടുമാത്രം

ദുഖത്തിന്‍ ജലാശയങ്ങളില്‍ മുങ്ങിപ്പൊങ്ങിയതിനാലോ ?
നിത്യജീവിതസുഖങ്ങളില്‍നിന്നുള്‍വലിഞ്ഞതിനാലോ?
ഉറ്റഗേഹം മുഴുവനൊറ്റയ്ക്ക് മുതുകില്‍  ചുമന്നതിനാലോ  ?

ആമയെക്കാണുമ്പോഴൊക്കെ അയാള്‍ക്ക് 
അമ്മയെ ഓര്‍മ്മവരുമായിരുന്നു .