മനുഷ്യശരീരത്തിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗമാണ് പല്ലുകളും നാവും മുഖപേശികളും ഉമിനീര്‍ ഗ്രന്ഥികളും എല്ലാം ഉള്‍പ്പെടുന്ന ഓറല്‍ ആന്‍ഡ് മാക്സില്ലോഫേഷ്യല്‍ റീജിയന്‍ .( താഴത്തെ ചിത്രത്തില്‍ മഞ്ഞ വരയ്ക്കകത്തുള്ളത് )
b .രൂപ ഘടന
---------------------------------------------------------------------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളമ്മായി
തയ്യാറാക്കിയത് : ഡോ.അജിത് സുബ്രഹ്മണ്യന്‍ BDS
Govt. Dental College, Thiruvananthapuram
Chief Dental Surgeon
PEOPLE'S DENTAL CARE
Multispeciality Dental Clinic &Centre for Community Dentistry
PALAKKAD - 678633
1.പല്ലുകള്‍
a. അനാട്ടമി
പൂര്‍ണവളര്‍ച്ചയെത്തിയ, ആരോഗ്യവാനായ മനുഷ്യന്‍റെ വായ്ക്കകത്ത് രണ്ട് താടിയെല്ലുകളിലുമായി 16 എണ്ണം വീതം മൊത്തത്തില്‍ 32 പല്ലുകള്‍ ഉണ്ടായിരിക്കും.
ഈ പല്ലുകളെല്ലാം തന്നെ താടിയെല്ലിലെ അവയുടേതായ സോക്കറ്റുകളില്‍ സ്ഥിതിചെയ്യുന്നു.സസ്തനികളില്‍ കാണപ്പെടുന്ന ദന്തനിരയുടെ ഈ അവസ്ഥയെ തീക്കോഡോണ്ട് (Thecodont Dentition) എന്നാണ് പറയുക . പരിണാമത്തിന്‍റെ നാള്‍വഴികളില്‍ ഇതൊരു പ്രധാന പുരോഗമനം ആയിരുന്നു.
![]() |
ടൂത്ത് സോക്കറ്റ് : പല്ലെടുത്തതിനു ശേഷമുള്ള കാഴ്ച്ച |
അതുപോലെത്തന്നെ , ജീവിതകാലയളവില്‍ രണ്ട് ജോഡി ദന്തങ്ങള്‍ മനുഷ്യന് ഉണ്ടാകുന്നു. അതുകൊണ്ട് മനുഷ്യന്‍റെ ദന്തങ്ങളെ ഡിഫിയോഡോണ്ട് ( Diphyodont) എന്ന് പറയാം.
ഒരു കുഞ്ഞ് ജനിച്ച് ആറാം മാസം മുതല്‍ മുളച്ചു തുടങ്ങുന്ന ആദ്യത്തെ ജോഡിയെ Milk Teeth/ Deciduous Dentition അഥവാ കോമളദന്തം എന്നും , ആറു വയസ്സില്‍ മുളച്ചുതുടങ്ങുന്ന ദന്തനിരയെ Permanent Dentition അഥവാ സ്ഥിരദന്തം എന്നും പറയുന്നു.
(ചില ജീവികളില്‍ ഒരൊറ്റ ജോഡി പല്ലുകള്‍ മാത്രമേ അവയുടെ ജീവിതകാലയളവില്‍ ഉണ്ടാവാറുള്ളൂ (Monophyodont ) .അതേ സമയം ചിലജീവികളില്‍ പലനിര ദന്തങ്ങള്‍ ഉണ്ടാകും (Polyphyodonts). ഉദാ: കങ്കാരു , ആന (6 സെറ്റ് പല്ലുകള്‍ ) .
സ്രാവിന്‍റെ കാര്യത്തിലാണെങ്കില്‍ പല്ലുകള്‍ ഓരോ നിര കൊഴിയുമ്പോഴും പുതിയ നിര അവരുടെ ജീവിതത്തിലുടനീളം മുളച്ചുകൊണ്ടേയിരിക്കുന്നു
മനുഷ്യരടക്കമുള്ള സസ്തനികളില്‍ ഉള്ള വേറൊരു പ്രത്യേകതയാണ് പല ഉപയോഗത്തിനായി പല ആകൃതിയില്‍ ഉള്ള പല്ലുകള്‍ അഥവാ ഹെട്ടറോഡോണ്ട് ഡെന്‍ടിഷന്‍ (HETERODONT) . കടിച്ചു മുറിക്കുന്നതിനായും ചവച്ചരയ്ക്കുന്നതിനായും യോജിച്ച പോലെ അവ രൂപാന്തരപ്പെട്ടിരികുന്നു.
ബാഹ്യരൂപത്തിന്‍റെ അടിസ്ഥാനത്തില്‍ പല്ലുകള്‍
1.ഇന്‍സിസേഴ്സ് ,( മുന്‍നിരയിലെ പല്ലുകള്‍ )
2.കനൈന്‍സ് , (കോമ്പല്ല് )
3.പ്രീമോളാര്‍സ് ,(കുഞ്ഞണപ്പല്ലുകള്‍)
൪.മോളാര്‍സ് (അണപ്പല്ലുകള്‍ ) എന്നിങ്ങനെ 4 വിധമുണ്ട്.
b .രൂപ ഘടന
മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ പല്ലിനെ "പ്രധാനമായും" നാല് ഭാഗങ്ങളായി തിരിക്കാം .
1.ഏറ്റവും പുറത്തുള്ള വെളുത്ത പാളി ആയ ഇനാമല്‍
2.രണ്ടാമത്തെ പാളി ആയ ഡെന്‍റ്റീന്‍
3.രക്തക്കുഴലുകളും ഞരമ്പുകളും എല്ലാം ഉള്ളതുമായ ഏറ്റവും ഉള്ളിലെ ഭാഗം- പള്‍പ്പ്
4.വേരിന് മുഴുവനായി കവചിതസംരക്ഷണം കൊടുക്കുന്ന - സിമന്‍റം ( വേരില്‍ ഇനാമല്‍ ഇല്ല )
1.ഇനാമല്‍
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ , ഇനാമല്‍ ആണ് മുഴുവന്‍ മനുഷ്യ ശരീരത്തിലെത്തന്നെ ഏറ്റവും ബലമേറിയ/കാഠിന്യമേറിയ ഭാഗം . ശരീരത്തിലെ ഏറ്റവും ധാതുസമ്പന്നമായ (96%). ഭാഗവും ഇനാമല്‍ തന്നെയാണ് .
എന്നിരുന്നാലും ഇനാമല്‍ , അമ്ലങ്ങളുമായുള്ള (വീര്യം വളരെ കുറവായതെങ്കിലും ) സ്ഥിരസമ്പര്‍ക്കത്തില്‍ എളുപ്പം വിഘടിക്കുന്നു.അങ്ങനെയാണ് പുഴുപല്ല് /കേട് /പോട് / ഡെന്റല്‍ കേരീസ് (DENTAL CARIES) ഉണ്ടാവുന്നത്.
2.ഡെന്‍റ്റീന്‍ (DENTIN)
ഇതാണ് ഇനാമലിന്റെ തൊട്ടുതാഴെ കിടക്കുന്ന നേരിയ മഞ്ഞ നിറമുള്ള ഭാഗം. സ്വാഭാവികമായി സുതാര്യമായ ഇനാമലില്‍ കൂടി റിഫ്രാക്റ്റ് ചെയ്ത് വരുന്ന വെളിച്ചം ഈ ഭാഗത്തില്‍ നിന്ന് പ്രതിഫലിക്കുന്നത് കൊണ്ടാണ് ആരോഗ്യമുള്ള പല്ലുകള്‍ക്ക് നേര്‍ത്ത ഒരു മഞ്ഞനിറം പോലെ തോന്നുന്നത്.
അതിസൂക്ഷ്മമായ ആയിരക്കണക്കിനു കുഴലുകള്‍ നിറഞ്ഞ പല്ലിന്‍റെ ഈ ഭാഗത്താണ് വളരെ ചെറിയ നാഡികള്‍ ഉള്ളത്.. ( പല്ലിന് / ഇനാമലിന് തേയ്മാനം വരുമ്പോള്‍ തണുപ്പ് / ചൂട് / കാറ്റ് എന്നിവയുടെ സമ്പര്‍ക്കത്തില്‍ ഈ നാഡികള്‍ ഉത്തേജിക്കപെടുകയും അസഹനീയമായ പുളിപ്പ് / വേദന തോന്നുകയും ചെയ്യുന്നു : സെന്‍സോഡെയ്ന്‍ ടൂത്ത്‌പേസ്റ്റ് ന്‍റെ പരസ്യം ഓര്‍മിക്കുക :) )
പല്ലില്‍ കേടുണ്ടാകുമ്പോള്‍ ഇനാമല്‍ ദ്രവിച്ച് ഈ ഭാഗത്ത് അണുക്കളും അവയുടെ ജീവനപ്രവര്‍ത്തനഫലമായുണ്ടാകുന്ന രാസവസ്തുക്കള്‍ , ടോക്സിക് പദാര്‍ത്ഥങ്ങള്‍ ഒക്കെ തങ്ങിനില്‍ക്കുപോഴാണ് നമുക്ക് നേരിയ വേദന അനുഭവപ്പെട്ടു തുടങ്ങുന്നത്.
അത് വകവയ്ക്കാതെ നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ , രോഗാണുക്കളും അവരുടെ പാതയില്‍ ധീരമായി മുന്നേറുന്നു .. അങ്ങനെ ദന്തക്ഷയം പല്ലിന്‍റെ ഏറ്റവും കാതലായ ഭാഗത്ത് - പള്‍പ്പില്‍ - എത്തുന്നു.
3. പള്‍പ്പ്
ഇവിടെ , കളി അല്പം കാര്യമായി മാറുന്നു.
എന്തെന്നാല്‍ , അണുക്കള്‍ അവരുടെ "സ്വര്‍ഗ്ഗത്തില്‍" എത്തിയിരിക്കുന്നു..
അവരുടെ അതിജീവനത്തിനും , പ്രത്യുല്പാദനത്തിനും ഉതകുന്ന എല്ലാക്കാര്യങ്ങളും ഇവിടെ അവര്‍ക്ക് കിട്ടും .പോഷക വസ്തുക്കള്‍ - ഗ്ലുക്കോസ് തുടങ്ങിയ സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റ്സ് , പ്രോട്ടീന്‍സ് , ജലം.. അങ്ങനെ എല്ലാം.
നമ്മുടെ "രോഗപ്രതിരോധ വകുപ്പ്" ( IMMUNE SYSTEM ) കാര്യക്ഷമമായി പണിയെടുത്താല്‍ തന്നെയും , തകര്‍ന്ന കോട്ടയിലേക്ക് ശത്രുക്കള്‍ എന്ന പോലെ ദന്തക്ഷയം ഉണ്ടാക്കിയ വഴിയിലൂടെ ദിനേന പുതിയ അണുക്കള്‍ എത്തുകയും കോളനിവത്കരണം നടത്തുകയും ചെയ്യുന്നു.
ഈയവസ്ഥയെ ഞങ്ങള്‍ ദന്തവൈദ്യന്മാര്‍ "പള്‍ൈപ്പറ്റിസ് " എന്ന് വിളിക്കുന്നു.
തത്ഫലമായി ഉണ്ടാവുന്ന യുദ്ധത്തില്‍ , ക്രമേണ ശരീരം അടിയറ വെയ്ക്കുകയും അണുക്കള്‍ പെറ്റുപെരുകി , തൊട്ടടുത്ത കലകളിലേക്ക് പടരുവാന്‍ നോക്കുകയും ചെയ്യുന്നു.യുദ്ധത്തിന്‍റെ നാശനഷ്ടങ്ങള്‍ പഴുപ്പായി/ചലമായി (ചത്തുപോയ രക്താണുക്കള്‍ + രോഗാണുക്കള്‍ + ഇന്ഫ്ലമേറ്റരി ഫ്ളൂയിട്സ് ) എല്ലാം കെട്ടിക്കിടന്ന ശേഷം ഒടുവില്‍ , ഏറ്റവും എളുപ്പവഴിയിലൂടെ പുറത്ത് പോകുന്നു.
അങ്ങനെ അണുബാധ ഏറ്റ പള്‍പ്പ് ഒടുവില്‍ വീരചരമം വരിക്കുന്നു.
(അല്ലെങ്കില്‍ ചാവേറിനെ പോലെ ഏറെക്കാലം ധീരമായി ചെറുത്തുനില്‍ക്കുകയും ഉണ്ടാവാം. അതാണ് BEST CASE SCENARIO ) .
(തുടരും )
പാഠം രണ്ട് :
സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളമ്മായി
തയ്യാറാക്കിയത് : ഡോ.അജിത് സുബ്രഹ്മണ്യന്‍ BDS
Govt. Dental College, Thiruvananthapuram
Chief Dental Surgeon
PEOPLE'S DENTAL CARE
Multispeciality Dental Clinic &Centre for Community Dentistry
PALAKKAD - 678633
തുടരട്ടെ...
ReplyDeleteനന്ദി സുഹൃത്തേ ... :) ആരോഗ്യസംബന്ധമായ പോസ്റ്റുകള്‍ പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് , സാമൂഹിക ബോധവല്‍ക്കരണത്തില്‍ പങ്കാളിയാവണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.... അപേക്ഷിക്കുന്നു.
Delete:)
''തയ്യാറാക്കിയത് : ഡോ.അജിത് സുബ്രഹ്മണ്യന്‍ BDS'' ഇതിന്റെ ബ്രാക്കറ്റില്‍ ഉട്ടോപ്പ്യന്‍ എന്ന് വെച്ചില്ലെങ്കില്‍ വേറെ ആരെങ്കിലും എഴുതിയത് നീ അടിച്ചു മാറ്റിയതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും... :-)
ReplyDeleteഏതായാലും സംഭവം നന്നായി... :-)
ആളുകളുടെ ധാരണ നമ്മളെ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്നത് ഒരു സത്യമല്ലേ ? ;) നന്ദി സുഹൃത്തേ ... :) ആരോഗ്യസംബന്ധമായ പോസ്റ്റുകള്‍ പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് , സാമൂഹിക ബോധവല്‍ക്കരണത്തില്‍ പങ്കാളിയാവണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.... അപേക്ഷിക്കുന്നു.
Delete:)
ദന്താരോഗ്യപരിപാലനത്തെപ്പറ്റി, അറിവുപകരുന്ന ചിത്രങ്ങള്‍ സഹിതമുള്ള വിവരണം ഉപകാരപ്രദമായി.തുടരുക......
ReplyDeleteആശംസകള്‍
നന്ദി തങ്കപ്പന്‍ ചേട്ടാ :) ആരോഗ്യസംബന്ധമായ പോസ്റ്റുകള്‍ പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് , സാമൂഹിക ബോധവല്‍ക്കരണത്തില്‍ പങ്കാളിയാവണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.... അപേക്ഷിക്കുന്നു.
Delete:)
Very useful post. Please do continue
ReplyDeleteതാങ്ക് യൂ അജിത്തേട്ടാ ,,പ്ലീസ് ഷെയര്‍ ദിസ് ഇഫ് പോസ്സിബ്ലെ ..:)
DeleteGood intitiative
ReplyDeletePls continue..
നന്ദി സുഹൃത്തേ ... :) ആരോഗ്യസംബന്ധമായ പോസ്റ്റുകള്‍ പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് , സാമൂഹിക ബോധവല്‍ക്കരണത്തില്‍ പങ്കാളിയാവണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.... അപേക്ഷിക്കുന്നു.
Delete:)
അപ്പോ ങ്ങള് ശരിക്കും ഡോട്ടർ അണല്ലെ...☺☺
ReplyDeleteതുടരട്ടെ. . കാത്തിരിക്കുന്നു
പ്ലിംഗ് :) ആരോഗ്യസംബന്ധമായ പോസ്റ്റുകള്‍ പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് , സാമൂഹിക ബോധവല്‍ക്കരണത്തില്‍ പങ്കാളിയാവണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.... അപേക്ഷിക്കുന്നു.
Delete:)
ആരാ ഈ അജിത്ത് സുബ്രഹ്മണ്യൻ? :o
ReplyDelete;) ഡാ പ്ലീസ് ഷെയര്‍ ദിസ്
DeleteCarry On Utto
ReplyDelete:)
Deleteപല്ല് വില പുല്ല് വിലയല്ല ല്ലേ ഉട്ടോ. നന്നായി ഈ ലേഖനം. ഉപകാരപ്രദം
ReplyDeleteതാങ്ക്സ് പ്രവീണേട്ടാ ... പറ്റുമെങ്കില്‍ ഇതൊന്നു ഷെയര്‍ ചെയ്ത് പരമാവധി ആളുകളില്‍ എത്തിക്കണം .. നന്ദി :)
Deleteപല്ലാണ് എല്ലാം.. :)
ReplyDeleteനല്ല പോസ്റ്റ്. ഉപകാരപ്രദം. ബാക്കി കൂടി പോരട്ടെ
ReplyDeleteനല്ല തുടക്കം. സ്വന്തം ശരീരത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അത്കൊണ്ടാണു വ്യാജവൈദ്യന്മാരും വ്യാജശാസ്ത്രവും പെരുകുന്നത്. കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുക എന്നത് അനുഗൃഹീതമായ കഴിവാണു. പല്ലിനെ കുറിച്ച് ആളുകള്‍ പഠിക്കട്ടെ. ഇങ്ങനെ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ശരീരത്തെ കുറിച്ച് പൊതുവായും ലളിതമായി അതാത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും അറിവിള്ളവരും എഴുതിയാല്‍ നന്നായിരുന്നു .
ReplyDeleteവളരെ നന്നായി ഈ പോസ്റ്റ്.
ReplyDeleteഅടുത്ത ഭാഗം നോക്കിയിരിക്കുന്നു.
കാരണം ചില പ്രതിവിധികള്‍ കൂടി ഉണ്ടാകുമല്ലോ.
Informative... Good Job Ajith :)
ReplyDeleteതുടരുക ... ആശംസകൾ .
ReplyDeleteVery good info
ReplyDelete