കരിന്തിരി കത്തി കെടുവാന്‍ വെമ്പുന്ന
വിളക്കിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നു
വെളിച്ചം മാത്രമാണന്നമെന്നപോല്‍
വികലവൃത്തങ്ങളിലീയാംപാറ്റകള്‍!
എവിടെയായിരുന്നിരിക്കാമിത്രയും കാല-
മിവ , കരുണയായ് മഴ കിനിയുന്നതും നോക്കി
കൂരിരുള് മൂടിയ മണ്ണിന്‍റെ മാറില്‍ ,
പരസ്പരം ചിറകുരുമ്മി കാത്തിരുന്നത് ?
ഒരു വിനാഴിക പോലുമേറാത്തത്രയും
ചെറിയതാണിവയുടെ ജീവിതമെങ്കിലും
നിയതിതന്‍ സത്യപ്രവാചകരാവുന്നുവോ
ഉയിരറ്റുവീഴുമീപ്പാവ,മീയാംപാറ്റകള്‍ ?
പുതുമഴയ്ക്കുശേഷം.....
ReplyDeleteആശംസകള്‍
എവിടെയായിരുന്നിരിക്കാമിത്രയും കാല-
ReplyDeleteമിവ , കരുണയായ് മഴ കിനിയുന്നതും നോക്കി
കൂരിരുള് മൂടിയ മണ്ണിന്‍റെ മാറില്‍ ,
പരസ്പരം ചിറകുരുമ്മി കാത്തിരുന്നത് ?
ജീവിതം ക്ഷണികമാണെങ്കിലും അവ ആഘോഷിച്ചു തീർക്കുന്നുണ്ട് 😊
ReplyDeleteഈയാം പാറ്റകളെ പറ്റി ഓർത്തതേയുള്ളു..മഴയിൽ മുളച്ച പുതു ചിറകുകളുമായി ദീപ നാളങ്ങൾക്ക് ചുറ്റും വലയം തീർക്കുന്ന അല്പായുസുകൾ. ☺️
ReplyDeleteഅൽപായുസ് ... പക്ഷേ ആർമാദം ആണ് ജീവിതം..
ReplyDeleteതിരിച്ചറിവ്
ReplyDeleteഅല്പായുസ്സുകൾ ...
ReplyDeleteപാറ്റയുടെ ഒരു നിമിഷത്തെ ആയുസ്സിന് മനുഷ്യരുടെ ഒരു ജീവിതത്തിന്റെ തന്നെ ആയുർദർഘ്യത്തിന്റെ അനുഭവം തോന്നുമായിരിക്കും...ജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിക്കുന്ന വരികൾ
ReplyDeleteഒരു തലച്ചോറുണ്ടായിരുന്നെങ്കിൽ മനുഷ്യരുടെ ജീവിതത്തെ ഈയാംപാറ്റകൾ വിലയിരുത്തുന്നത് എങ്ങനെയായിരിക്കും?!
ReplyDelete2016-ലെ ഇയാംപാറ്റ ഇപ്പാ വന്നത് ഞായറാഴ്ച ദീപം തെളിച്ചപ്പോഴാണോ?
ReplyDelete