Saturday, 31 December 2016

സൂയിസൈഡ് പോയിന്റ്


ആത്മഹത്യ ചെയ്യാനുറച്ചവര്‍
മാത്രമെത്തുന്ന ഒരു തുരുത്തുണ്ട്.

കിഴക്ക്,  പ്രതീക്ഷകളുടെ ശവപ്പറമ്പ് .
തെക്ക്,  ആറടിയില്‍ ഒരു വീട്.
വടക്ക് , തിരിച്ചുപോകാനാവാത്തൊരിടവഴി
പടിഞ്ഞാറ് , പൊഞ്ഞാറ്.

അഗാധമായ മൗനത്തിന്‍റെ,
ആര്‍ത്തിരമ്പുന്ന  ഒരു കടല്‍
എല്ലാ ലോകങ്ങളില്‍നിന്നും
അതിനെ വിച്ഛേദിക്കുന്നു.

സാന്ത്വനത്തിന്‍റെ വാക്കുകളോ,
കാരുണ്യത്തിന്റെ നോട്ടങ്ങളോ
അതിന്‍റെ ഓളപരപ്പുകള്‍ക്ക്
മുകളിലൂടെ പറന്നവിടേക്കെത്തുന്നില്ല .


ഓരോ അടിയിലും
ഇഞ്ചിഞ്ചായി താഴ്ന്നുപോകുന്ന
വിഷാദത്തിന്റെ ചതുപ്പിനപ്പുറമുള്ള മുനമ്പ്‌ 
ജീവിതത്തിന്‍റെ യൂസര്‍ മാന്വല്‍ 
തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടപ്പെട്ട
 ആരെയാണ് മോഹിപ്പിക്കാത്തത്  ?


ചങ്കുപൊട്ടുന്ന ഒരു നിലവിളിയോടെ
ഒരൊറ്റ ചുവടുവെയ്പ്പില്‍
എല്ലാം അവസാനിപ്പിക്കാമെന്ന
സ്വാതന്ത്ര്യമാണ് ഈ തുരുത്തിലേയ്ക്ക്
സഞ്ചാരികളെ ആകര്‍ഷിക്കുന്നതത്രേ!!

1 comment:

  1. ഓരോ അടിയിലും
    ഇഞ്ചിഞ്ചായി താഴ്ന്നുപോകുന്ന
    വിഷാദത്തിന്റെ ചതുപ്പിനപ്പുറമുള്ള മുനമ്പ്‌
    ജീവിതത്തിന്‍റെ യൂസര്‍ മാന്വല്‍
    തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടപ്പെട്ട
    ആരെയാണ് മോഹിപ്പിക്കാത്തത് ?


    ചങ്കുപൊട്ടുന്ന ഒരു നിലവിളിയോടെ
    ഒരൊറ്റ ചുവടുവെയ്പ്പില്‍
    എല്ലാം അവസാനിപ്പിക്കാമെന്ന
    സ്വാതന്ത്ര്യമാണ് ഈ തുരുത്തിലേയ്ക്ക്
    സഞ്ചാരികളെ ആകര്‍ഷിക്കുന്നതത്രേ !

    ReplyDelete