ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍
ഞാനൊരു പന്തമാകുന്നു.
കൂടുതല്‍ ചൂടും
കുറച്ചു മാത്രം വെളിച്ചവും
കുറെയേറെ പുകപടലങ്ങളു-
മുരുവാക്കുന്നൊരു കുറ്റിച്ചൂട്ട് .
അവനവന്‍കടമ്പയെ മറികട-
ന്നൊരു കാട്ടുതീയാളിപ്പടരാന്‍
ഒരു നിമിഷത്തിന്‍റെ അകലം.
ഉടുക്കാന്‍ ജനങ്ങള്‍ക്ക്
വസ്ത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രം
നഗ്നത നിയമപരമായിരിക്കുന്ന രാജ്യത്ത്
ഒരു പക്ഷേ , ഞാനും നഗ്നനായിരിക്കാം.
എങ്കിലും, ഞാന്‍ വിളിച്ചുപറയും
"രാജാവ് നഗ്നനല്ലേ.... "
ചിന്തകൾക്ക് തീ പിടിക്കുന്ന നിമിഷം ആദ്യം ചാരമാവുക അവനവൻ ആവില്ലേ ☺️.
ReplyDeleteRelate ചെയ്യാനാകുന്ന ചിന്തകൾ.നല്ലെഴുത്ത് 👍
ഞാനും വിളിച്ച് പറയും
ReplyDelete"രായാവ് നഗ്നനല്ലേ.... "
ആദ്യത്തെ രണ്ട് ഭാഗം വളരെ ഇഷ്ടപ്പെട്ടു ...
ReplyDeleteപുതിയ ഒരു പോസ്റ്റിട്ടു കണ്ടതിൽ വളരെ സന്തോഷം .!!!
"ഉടുക്കാന്‍ ജനങ്ങള്‍ക്ക്
ReplyDeleteവസ്ത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രം
നഗ്നത നിയമപരമായിരിക്കുന്ന രാജ്യത്ത്
ഒരു പക്ഷേ , ഞാനും നഗ്നനായിരിക്കാം"
വാഹ്! എന്താ ഒരു അലക്ക്! തീപിടിച്ച ചിന്തകൾ തന്നെ! ആശംസകൾ
തീ പിടിച്ച ചിന്തകളും തണുത്തുറഞ്ഞ മനസ്സുകളും തമ്മിലുള്ള ഒരു മൽപ്പിടുത്തമാകുന്നുവോ പലപ്പോഴും ജീവിതം?
ReplyDeleteഎന്തായാലും ബ്ലോഗിൽ സജീവമാവാനുള്ള ശ്രമത്തിന് ഒരു വലിയ 👍 വലിയ ഇടവേളകളെ മറികടന്ന് എഴുത്തിലേയ്ക്ക് വരുക എളുപ്പമല്ല. Good to see you back
നിയമപരമായ നഗ്‌നത.
ReplyDelete.അത് കിടു സാധനമായി ട്ടാ.
തുണി ഇല്ലാന്നുള്ള പരാതി തീർക്കാൻ പഴുതില്ലാത്ത നിയമം..
സലാം ണ്ട് ട്ടാ..
കിടു കൊട്ടാണ് കൊട്ടിയത്
അതെ രാജാവ് നഗ്നനാണ്.
ReplyDeleteതീ പിടിക്കുന്ന ചിന്തകൾ ..
ReplyDelete