Sunday, 21 February 2016

അതുകൊണ്ടുമാത്രം

ദുഖത്തിന്‍ ജലാശയങ്ങളില്‍ മുങ്ങിപ്പൊങ്ങിയതിനാലോ ?
നിത്യജീവിതസുഖങ്ങളില്‍നിന്നുള്‍വലിഞ്ഞതിനാലോ?
ഉറ്റഗേഹം മുഴുവനൊറ്റയ്ക്ക് മുതുകില്‍  ചുമന്നതിനാലോ  ?

ആമയെക്കാണുമ്പോഴൊക്കെ അയാള്‍ക്ക് 
അമ്മയെ ഓര്‍മ്മവരുമായിരുന്നു . 

2 comments:

  1. കവി മോശമല്ല!
    ആശംസകള്‍

    ReplyDelete
  2. കവിയായിരുന്നതുകൊണ്ട് മാത്രം ,
    ആമയെക്കാണുമ്പോഴൊക്കെ അവന്
    അമ്മയെ ഓര്‍മ്മവരുമായിരുന്നു .

    ReplyDelete