"നീഹ ഒന്നും പറഞ്ഞില്ല" എന്റെ തൊണ്ടയിൽ എന്തോ തടഞ്ഞ പോലെ.. യുണ്ട്.
ചുറ്റും കൗതുകത്തോടെ കറങ്ങിത്തിരിയുകയായിരുന്ന രണ്ട് കണ്ണുകൾ പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞ്, നോട്ടങ്ങൾ തമ്മിലുടക്കി..
ഹാ.. ആ കണ്ണുകൾ!!
ചില സിനിമാതാരങ്ങളെ ഓർമിപ്പിക്കുന്ന നീണ്ട കൺപീലികളും കുഞ്ഞു സ്ഫടിക ഗോളം പോലെ തിളങ്ങുന്ന കൃഷ്ണമണികളും..
"നോക്കൂ സിദ്ധാർത്ഥ്.. അങ്ങനെ വിളിക്കാമല്ലോ അല്ലേ? ഇപ്പോൾ തന്നെ ഇത് പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല.. my friends always say i shouldn't be too open എന്നൊക്കെ.. പക്ഷേ ഇതാണ് ഞാൻ.. and i feel like honesty is important in a marriage.. dont you think?
"Yeah..yeah.. definitely." ഹെന്റമ്മോ.. എന്താണീ കൊച്ച് പറയാൻ പോകുന്നത്?
അച്ഛന്റെ നിർബന്ധം കാരണമാണ് matrimonial site വഴി relation നോക്കാം എന്ന് ഞാൻ തീരുമാനിച്ചത്. അങ്ങനെ ഒട്ടേറെ സ്‌ക്രീനിങ് കഴിഞ്ഞ് തെരഞ്ഞെടുത്ത ആദ്യത്തെ ആളാണ് നീഹ.
Site ന്റെ analysis പ്രകാരം ഞങ്ങൾ തമ്മിൽ ഉള്ള compatibility 90%+ ആണ്. 80% പോലും കടക്കാത്ത partners നെയാണ് അവരൊക്കെ വിവാഹം കഴിച്ചത് എന്ന് എന്റെ ഫ്രണ്ട്സ് എല്ലാം പറഞ്ഞപ്പോൾ തന്നെ എന്റെ പ്രതീക്ഷകൾ ആകാശം മുട്ടി.. it's very rare and hence you are lucky എന്നാണ് അവരൊക്കെപ്പറഞ്ഞത്. അതുകൊണ്ട് തന്നെ ഇത് മുടങ്ങിയാൽ ഈ ഒരു ഇടപാട് തന്നെ ശരിയല്ല എന്ന ചിന്തയിൽ ഞാൻ എത്താനാണ് സാധ്യത.
ഇത്രയും കാലത്തെ പോലെ വീണ്ടും live in ലേക്ക് തന്നെ തിരിച്ചുപോവാം. അമ്മയ്ക്ക് ആ തീരുമാനം ഒട്ടും പിടിക്കാത്തത് കൊണ്ട് മാത്രമാണീ old school സമ്പ്രദായങ്ങൾക്ക് തല വെച്ച് കൊടുക്കുന്നത്.
"I like open spaces... you know"
ഇമ്പമുള്ള ആ ശബ്ദം എന്നെ ചിന്തകളുടെ ഉയരങ്ങളിൽ നിന്നും വലിച്ചിറക്കി.
"May be ജോലിയുടെ ഭാഗമായി അങ്ങനെ ഒട്ടേറെ ഇടങ്ങളെപറ്റി ചിന്തിക്കുകയും മനസ്സിൽ സങ്കല്പിച്ച് കാണുകയും ഒക്കെ ചെയ്തത് കൊണ്ടാവാം. I feel claustrophobic in small or congested rooms.
I think you understand what i mean." അവൾ ഒരു ചെറിയ hesitation കലർന്ന ശബ്ദത്തോടെ പറഞ്ഞു നിർത്തി.
ഓ.. അപ്പൊ അതാണ് വന്ന ഉടനെ എന്റെ ബെഡ്‌റൂം ഇങ്ങനെ സ്കാൻ ചെയ്തോണ്ടിരുന്നത് അല്ലേ..ഗൊച്ചു ഗള്ളി ?
"Ah.. it's alright. വിവാഹത്തിന് മുൻപ് നമുക്കൊരുമിച്ച് പറ്റിയ ഒരു അപാർട്മെന്റ് കണ്ടുപിടിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല " ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
"That means 'നമ്മൾ' എന്നത് ഒരു സാധ്യതയിൽ നിന്ന് മുന്നോട്ട് പോവാം എന്ന് നീഹ തീരുമാനിച്ചു എന്ന് ഞാൻ കരുതിക്കോട്ടെ? "
"ഓ.. ഷുവർ. you are smart & good looking..got a good job, have forward thinking..obviously our C-score is above 90.. എനിക്കിതുവരെ 50% കടന്ന ഒരു പാർട്ണറെ കിട്ടിയിട്ടില്ല.Did You know that?
"എന്റെയും ആദ്യത്തെ experience ആണ് ഇത് " ഞാൻ ചമ്മൽ ഒരു പുഞ്ചിരിയിൽ ഒളിപ്പിച്ചു
"സിദ്ദുവിനറിയാമോ ഒരു നൂറു വർഷം മുൻപ് വരെ പോലും നമ്മുടെ സൊസൈറ്റി വളരെ... what can i say?.. ക്രൂഡ്.. ആയിരുന്നു.
There was something called horoscope and.. all. ജാതകം എന്നോ മറ്റോ ആണ് മലയാളത്തിൽ.. പറയുക.
പെണ്ണ് കാണൽ എന്നൊരു ചടങ്ങ് പോലും ഉണ്ടായിരുന്നത്രെ... can you believe it? അവളുടെ ഭംഗിയുള്ള മുഖത്ത് അത്ഭുതാശ്ചര്യങ്ങൾ വിരിഞ്ഞു.
"എന്റെ grandparents പോലും അങ്ങനെയൊക്കെയാണ് meet ചെയ്തത്. കാലം മാറുമ്പോൾ ഇതെല്ലാം അനാവശ്യമാണെന്ന് പിന്നെ വന്നവർ മനസ്സിലാക്കിക്കാണും"
അവൾ പെട്ടെന്ന് വാചാലയായത് ആസ്വദിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
Btw, I've been meaning to ask you in person. ആ ചോദ്യം എന്തിനാണ് skip ചെയ്തത്?
അറിയാമോ.. ആ ചോദ്യത്തിന്റെ ഉത്തരം ആണ് മറ്റു പലരുമായും ഉള്ള C-score below 50 ആക്കിയത്.
നിങ്ങൾ ആണുങ്ങൾ മിക്കവരും ഇപ്പോഴും വേറേതോ കാലത്തിലാണ് എന്ന് തോന്നി എനിക്ക് പലരുടെയും ഉത്തരം കണ്ടപ്പോൾ. But you struck to me as different.
അവളുടെ ശബ്ദത്തിൽ നിന്ന് "I'm impressed" എന്ന് ഞാൻ വായിച്ചെടുത്തു.
അങ്ങനെ അവസാനം ഞാൻ പ്രതീക്ഷിച്ച നിമിഷം ഇതാ.. അരികെ.
ഞങ്ങൾ മെല്ലെ നടന്ന് കിച്ചണിൽ എത്തിയിരുന്നു.ഞാൻ സ്റ്റോവ് ഓണാക്കി. കെറ്റിൽ എടുത്ത് വെള്ളം ചൂടാക്കി..
"അതിനുള്ള ഉത്തരം ഞാൻ കെയർഹോമിൽ നീഹയുടെ parentsനെ കാണാൻ വരുമ്പോൾ പറയാം.Do you like Tea / Coffee? "
മലയാളം ബ്ലോഗിൽ കഴിവതും ആംഗലേയ പദങ്ങൾ ഒഴിവാക്കണം. ഒരു വല്ലാത്ത പെണ്ണ് കാണൽ ആയി പോയി 😊. ഒരു കോഫി ഇവിടെ കൂടി
ReplyDeleteമലയാളം ബ്ലോഗ് എന്നൊന്നും പറയാന്‍ പറ്റില്ല പ്രീതചേച്ചി... പ്രധാനമായും മലയാളം എന്നേ ഉള്ളൂ .. English words ന് English alphabets ഉപയോഗിക്കാതെ പകരം മലയാളത്തില്‍ എഴുതാമായിരുന്നു എന്ന് തോന്നുന്നു . അഭിപ്രായത്തിന് നന്ദി
Deleteഇതാരെടാ ശശി തരൂരിൻ്റെ മകളോ നീ പെണ്ണ് കാണാൻ പോയത്?
ReplyDeleteഅത്രയ്ക്ക് കട്ടി ഇന്ഗ്ലീഷ് ആയി തോന്നിയോ?🤭 200 വർഷം കഴിഞ്ഞാൽ സ്വാഭാവികമായി മലയാളികൾ ഇങ്ങനെ സംസാരിച്ചുതുടങ്ങും എന്നാണെന്റെ തോന്നൽ.
Deleteഇംഗ്ലീഷ് അറിയാത്തത് െകെണ്ട് ബാക്കി ഭാഗങ്ങൾ എല്ലാം ഇഷ്ടമായി.
ReplyDeleteഹഹ.. സീരിയസ്.ലി? 🙄🤔
DeletePennu kanalano, chekkane kanalo? �� Good
ReplyDeleteഇങ്ങനെ ആയാൽ നല്ലതല്ലേ?
Delete200 വർഷത്തിന് ശേഷമുള്ള പെണ്ണു കാണൽ! അസാധ്യ സ്കോപ്പ് ഉള്ള വിഷയമായിരുന്നു. പക്ഷേ, നശിപ്പിച്ചു. പുതുമകൾ തീരെ കുറവ്.
ReplyDeleteനീഹയും സിദ്ധുവും അറുപഴഞ്ചൻ ആണെന്നേ ഞാൻ പറയൂ. ഇപ്പോഴത്തെ ഒരു സെറ്റപ്പിന് അമ്പത് കൊല്ലത്തെ ആയുസ്സ് പോലും ഞാൻ കാണുന്നില്ല. എന്നിട്ടും ഈ പെണ്ണുകാണൽ ഏതാണ്ട് ഇപ്പോഴത്തെ പോലെ തന്നെ തോന്നി. മലയാളം വളരെ കൂടുതലായി ഉപയോഗിച്ച് കണ്ടു.
നെപ്ട്യൂൺ മാട്രിമോണി വഴി പരിചയപ്പെട്ട ഒരു സൂപ്പർ ഹ്യൂമനെ കാണാൻ പ്ലൂട്ടോയിൽ നിന്നും വരുന്ന ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആണ് എന്റെ സ്വപ്നത്തിലെ 2220.
ഹ ഹ ഹാ കൊച്ചൂ ... ആ ഗാലക്സി പെണ്ണുകാണൽ.!!!
Deleteനമ്മൾ കരുതുന്നത് പോലെ technological advancement ഉം techno revolution ന്റെ അതേ വേഗത്തിൽ സാമൂഹികമായ മാറ്റങ്ങളും വരില്ല എന്നത് highlight ചെയ്യാൻ ആണ് ശ്രമിച്ചത്.
DeleteIm sorry i disappointed you.
ശാസ്ത്ര സാങ്കേതികരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളുടെ അതേ വേഗത്തിൽ സാംസ്‌കാരിക രംഗം മാറില്ല എന്നത് സത്യമാണ്.
Deleteപക്ഷേ, ഇരുന്നൂറു വർഷം ഒക്കെ ഒരു വലിയ കാലയളവാണ്. കേരളത്തിലെ ബഹുഭൂരിപക്ഷവും കുടിലുകളിൽ കഴിഞ്ഞിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ, വരേണ്യവർഗത്തിലല്ലാതെ ഈ ജാതകവും മുഹൂർത്തവും ഒന്നും ഇല്ലായിരുന്നു. ക്ഷേത്രപ്രവേശനം സാധ്യമായിട്ട് ഒരു നൂറ്റാണ്ടു പോലും ആയില്ല. മാട്രിമോണിയൽ സൈറ്റുകളും വീഡിയോ ചാറ്റിങ്ങും വ്യാപകമായിട്ട് രണ്ട് പതിറ്റാണ്ട് പോലും ആയില്ല. അതുകൊണ്ട്, ഇനിവരുന്ന നൂറ്റാണ്ടുകൾ നമ്മുടെ സങ്കല്പങ്ങൾക്കപ്പുറത്തേക്ക് നമ്മുടെ സംസ്കാരങ്ങളെ മാറ്റിമറിക്കും എന്നാണ് ഞാൻ കരുതുന്നത്.
മാത്രമല്ല, ഇത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ ക്രിയേറ്റിവിറ്റി കുത്തിത്തിരുകിയാലും ആരും ചോദ്യം ചെയ്യില്ല. അതൊരു വലിയ അവസരം കൂടിയാണ്!
കൊച്ചു ഒരു രക്ഷയും ഇല്ലല്ലോ!😀
Deleteഅങ്ങിനെയും ഒരു ആണ് കാണൽ. ചെറുക്കനെ മനസിലാക്കാൻ ഇതു കൊണ്ട് കഴിഞ്ഞോ ആവോ?
ReplyDeleteനടക്കട്ടെ കല്യാണം.
അത് ഒരു continuous process ആണ്. ഭാവിയിൽ അവർ കൂടുതൽ അടുത്തിടപഴകി തീരുമാനം എടുക്കുമായിരിക്കും.
Deleteഉട്ടോ... വളരെ നല്ല കൺസെപ്റ്റ് ആയിരുന്നു .
ReplyDeleteആ അവസാന ഡയലോഗ് കിടുക്കി.!!
നന്ദനം സിനിമയിലെ ജ്യോതിര്മയിയെ ഓർമ്മ വന്നു ...
നന്ദി കല്ലോലിനി.. നന്ദനം സിനിമയിലെ ആ കഥാപാത്രത്തെ മറന്നുപോയിരുന്നു. ഇനി ഒന്നൂടെ കാണണം
Deleteപെണ്ണ് കാണൽ എന്നൊരു ചടങ്ങ് പോലും ഉണ്ടായിരുന്നത്രെ... can you believe it? അവളുടെ ഭംഗിയുള്ള മുഖത്ത് അത്ഭുതാശ്ചര്യങ്ങൾ വിരിഞ്ഞു. ~ ജാതകപ്പൊരുത്തം നോക്കലും പെണ്ണിനെ (അതിലൂടെ ചെക്കനെക്കാണലും) കാണലും ഇഷ്ടപ്പെടാത്തത് മുള്ളിനും ഇലയ്ക്കും കേടില്ലാതെ ഒഴിവാക്കാൻ പറ്റുന്ന അവസരങ്ങളായിരുന്നു...
ReplyDeleteആശംസകൾ
അതേ.. ആ പരിപാടി എല്ലാം website ലൂടെ എളുപ്പം കഴിഞ്ഞു ഇവിടെ എന്ന്.
Deleteഅല്പം നിരാശപ്പെടുത്തി.... പരിശ്രമം ഇല്ലാത്തത് പോലെ തോന്നി.
ReplyDeleteഅയ്യോ... sorry i disappointed you. ഇതാണ് ഞാൻ കഥ എഴുതാത്തത്. എന്റെ ഫീൽഡ് ഇതല്ല.
Deleteവായിക്കാനോ വേണ്ടയോ അഭിപ്രായം പറയണോ എന്നൊക്കെ എന്റെ ഇഷ്ടമാണ്..... എഴുതുക എന്നുള്ളത് ഇങ്ങളെ വിഷയവും...... So you are not supposed to say sorry..
Deleteഈ പെണ്ണുകാണൽ ചടങ്ങു അതോ ചെറുക്കൻ കാണൽ ചടങ്ങോ ... Confused ആയല്ലോ
ReplyDeleteഅയ്യോ ഡോക്ടറേ, ഇങ്ങനെയൊക്കെ ആവുമോ 200 വർഷം കഴിഞ്ഞാൽ...? ഭാഗ്യം ഈ കാലഘട്ടത്തിൽത്തന്നെ ജീവിക്കാൻ സാധിക്കുന്നതിന്... :)
ReplyDeleteഹ ഹ ഉട്ടോയുടെ ഭാവന കലക്കി. പക്ഷെ ഇംഗ്ലീഷിന്റെ ഒരൽപം കടന്നാക്രമണം ഉണ്ടായില്ലേ എന്നൊരു സംശയം.
ReplyDelete"you are smart & good looking..got a good job, have forward thinking.." -- ഇത് ഉട്ടോയെപ്പറ്റി ഉട്ടോക്ക് തന്നെയുള്ള അഭിപ്രായം നായികയിലൂടെ ഞങ്ങളെ കേൾപ്പിച്ചതല്ലേ... :-D
ഉട്ടോപ്യൻ നല്ല ചിന്തയാണ്. ഇതിലേക്കെത്താൻ 200 കൊല്ലം ഒന്നും വേണ്ടി വരില്ല.
ReplyDeleteനാട്ടിലും രണ്ടുമൂന്ന് ദശവർഷങ്ങൾക്കിടയിൽ
ReplyDeleteനടക്കുവാൻ പോകുന്ന ഒരു പാർട്ടണർ ഹണ്ട് ആയി
ഞാനിതിനെ വിലയിരുത്തുന്നു ...!
കെയർ അന്തേവാസവും ഇത്തരം ചെക്കൻ കാണൽ
പ്രക്രിയകളൊക്കെ ഇവിടെ ബിലാത്തിയിലും മറ്റും സർവ്വസാധാരണമാണ് .
ദേശങ്ങളും രാജ്യങ്ങളും ജാതിമത ജാതങ്ങളൊന്നും നോക്കാതെ വിവിധ
വംശീയരായ പ്രായവും ജെൻഡറും കണക്കാക്കാതെ ഒന്നിച്ചുകഴിയുന്ന താൽക്കാലികമായും പെർമെന്റായും കല്യാണിക്കാതെ തന്നെ ജീവിക്കുന്ന ദമ്പതിമാർ സുലഭമായുള്ള നാട്ടിൽ ജീവിക്കുന്ന തനി ഓൾഡ് ജനറേഷൻ കപ്പിൾസാണ് ഞങ്ങളൊക്കെ കേട്ടോ ഉട്ട്യോപ്പൻ