സ്നേഹത്തിന്‍ കൈവഴികള്‍ വറ്റിയ
ഒരു നദിയാണ് ഞാന്‍
ഒഴുകിപോകവേ തീരം പോലും
നഷ്ടപെട്ട നിസ്സഹായ.
കാടിന്‍റെ ഓര്‍മ്മകളാവിയാവുന്നു
കടലിലേക്കുള്ള ദൂരമോര്‍ക്കുമ്പോള്‍
ഓരോ വളവിലും തിരിവിലും
ഞാനുറവകള്‍ തേടുന്നു
ഓരോ കിണറിലേക്കുമെന്റെ
ദാഹത്തിന്റെ വിരലുകള്‍
നീണ്ടുചെന്നെത്തുന്നു
സ്നേഹത്തിൻ ദാഹം ..
ReplyDeleteഅജിത്തേ..
ReplyDeleteമനോഹരം.
ആഹാ ഉട്ടോപ്യൻ..ഒരുപാട് ഒരുപാട് ഇഷ്ടം...ഒരു വളവിനപ്പുറം സ്നേഹത്തിന്റെ ഉറവകൾ തുറക്കും..കൈവഴിയുടെ വരികളിൽ ജലം കിനിയും...ഓരോ കിണറിന്റെയും ദാഹത്തിലേക്ക് നിറഞ്ഞ് ശമിക്കുന്ന ഊരി കാലം വരും....കട്ട ഇഷ്ടം കവിത. സലാം.
ReplyDeleteതീരം അങ്ങനെ ഒരിക്കലും നഷ്ടപ്പെടില്ല. നല്ല വരികൾ
ReplyDeleteഹൃദ്യം
ReplyDeleteനഷ്ടപെട്ടെന്ന് കരുതിയ ആ തീരത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൂടെ , ചിലപ്പോൾ അവിടെ ഈ നദിയുടെ തിരിച്ചു വരവും കാത്തു , ഒരാൾ കാത്തു നിൽക്കുന്നുണ്ടാകാം …. !! ഈ കവിത മനോഹരം , എന്റെ ആശംസകൾ.
ReplyDeleteകാടിന്‍റെ ഓര്‍മ്മകളാവിയാവുന്നു
ReplyDeleteകടലിലേക്കുള്ള ദൂരമോര്‍ക്കുമ്പോള്‍...
വാഹ്! എന്താ ഒരു അലക്ക്! നദി ഇഷ്ടം!