Wednesday, 15 April 2020

"kali benda mwona"

സ്ഥലം :  മെൻസ് ഹോസ്റ്റൽ
കാലം  : കോവിഡാനന്തരം

"അളിയോ..   എന്താണ് അവിടെ ടിവി ഹാളിൽ ബളഹം??  "

"ഓ.. അതോ?  ഇന്നലെ ഇറങ്ങിയ സിനിമകളുടെ പേരിൽ  ഇക്കാ ഫാൻസും ഏട്ടൻ ഫാൻസും തമ്മിൽ പൊരിഞ്ഞ അടി.. ഈ പോക്ക് പോയാൽ ഇന്ന് ഒന്ന് രണ്ട് പേരെങ്കിലും  മണ്ട പൊട്ടി  കാഷ്വാലിറ്റിയിൽ എത്തും"

" എന്തൊരു  പൊട്ടന്മാർ അല്ലേ..  ഫാൻസ്‌ പോലും.. ഇങ്ങനെയുമുണ്ടാവുമോ മന്ദബുദ്ധികൾ.. ഓരോ സിനിമാക്കഥയുടെ പേരിൽ തന്തയ്ക്ക് വിളിയും  തമ്മിൽത്തല്ലും..ഇതെത്ര കാലമായി തുടങ്ങിയിട്ട്.. അതെങ്ങനാ.. ഒരുത്തനെങ്കിലും തലയ്ക്കു വെളിവ് വേണ്ടേ   "

" ശരിയാ..അതിരിക്കട്ടെ..നീ എങ്ങോട്ടാ, രാവിലെത്തന്നെ ഒരുങ്ങിക്കെട്ടി? "

" ഞാനോ..?  (ശബ്ദം താഴ്ത്തി )
ആരോടും പറയണ്ട..അവന്മാരുടെ കോളേജിലെ ഇഷ്യു ഉണ്ടാക്കിയവന്റെ അഡ്രസ്സും  ഫോൺ നമ്പറും കിട്ടിയിട്ടുണ്ട്."

" ഡേയ്.. വെറുതെ എന്തിനാ പ്രശ്നം ഉണ്ടാക്കുന്നേ?  "

" ഏയ്‌.. ഇത് മുൻപത്തെ പോലെ  വെട്ടും കുത്തും  ഒന്നുമല്ല.. വടിവാളൊക്കെ ചുമ്മാ ഷോയ്ക്ക് എടുത്തെന്നേ ഉള്ളൂ..  ഞങ്ങൾ നാലഞ്ച് പേര്  അവന്റെ വീട്ടിൽ കേറി ചെറുതായി ഒന്ന് വിരട്ടിയിട്ട് വരാം..  മറ്റവൻമാരെപോലെ  പുസ്തകം   നോക്കി പണിയാൻ ഒന്നുമല്ലെങ്കിലും ചെറിയ പേടി എല്ലാവർക്കും ഉള്ളത് തന്നെയാ നല്ലത്.. നമ്മൾ മാത്രം കുഞ്ഞാടുകളെപ്പോലെ സമാധാനപ്രിയർ ആയിരിക്കേണ്ട കാര്യം ഒന്നുമില്ല "

" ഇതിപ്പോ ഇത്ര സീരിയസ് ആയി എടുക്കണ്ട കാര്യമുണ്ടോ?  അതും പണ്ടിറങ്ങിയ ഏതോ ഒരു നോവലിന്റെ പേരിൽ "

" അങ്ങനെ വിട്ടു വിട്ട്  കൊടുത്താൽ ഇവന്മാർ തലയിൽ കേറി നിരങ്ങുമെന്നേ..അതാ...നമ്മൾ ഇടപെടുന്നേ..അവന്റമ്മൂമ്മേടെ കോഡ്"


"എല്ലാം ഓരോരോ കഥകൾ..." 

16 comments:

  1. പിന്നെയും തെങ്ങിൽ.....

    കഥ നന്നായി.

    ReplyDelete
    Replies
    1. താങ്ക്‌സ് ബിപിൻ ചേട്ടാ.. എല്ലാവർക്കും കലങ്ങുമോ എന്ന് സംശയം ഉണ്ടായിരുന്നു.

      Delete
  2. ഒന്നൂടെ വായിക്കണം. കലിപ്പൻ മൂഡ്‌ ആയതുകൊണ്ട് കലങ്ങിയില്ല.

    ReplyDelete
    Replies
    1. ഹഹ... എല്ലാ കൊടുങ്കാറ്റും കെട്ടടങ്ങിയ ശേഷം വീണ്ടും വരൂ..

      സംഭവിച്ചതെല്ലാം നല്ലതിന് എന്നല്ലേ..

      Delete
  3. എടുത്ത് ചാട്ടം നല്ലതല്ല.

    ReplyDelete
  4. Replies
    1. ശ്ശെടാ... ആരാണീ unknown എന്നറിയാതെ ഒരു രസമില്ല..

      Delete
  5. ഞങ്ങള് പറഞ്ഞോണ്ടേയിരിക്കും. ആരാ ഇത്ര ചോദിക്കാൻ ...
    എവ്ടെ നന്നാവ്ണ്...
    ആശംസകൾ

    ReplyDelete
  6. എല്ലായിടത്തും പൊള്ളത്തരങ്ങളുടെ, കള്ളത്തരങ്ങളുടെ മുഖം മറച്ച പേക്കൂത്തുകൾ മാത്രം..ബഹുഭൂരിപക്ഷവും
    മാനുഷിക മൂല്യങ്ങളുടെ വെറും പ്രദർശനങ്ങൾ..

    ReplyDelete
  7. 'കാരസ്കരത്തിൻ കുരു പാലിലിട്ടാലും പിന്നെയും കയ്ക്കും 'എന്ന് പറഞ്ഞപോലെയാണ്  മനുഷ്യന്റെ  സ്ഥിതിയും എത്ര പാഠം പഠിച്ചാലും മലയാളിയുടെ ശീലം മറക്കുമോ ...മനുഷ്യനുള്ള ..കാലം ..അല്ലെ  

    ReplyDelete
  8. എന്താ ത്? കത്ത്ണ് ല്ലല്ലോ?

    ReplyDelete