Wednesday 25 March 2020

വൈറസ്

പ്രകൃതിയുടെ സാമൂഹ്യക്രമത്തില്‍ ,അധഃകൃതൻ 

പരിണാമത്തിന്റെ കാനേഷുമാരിയില്‍ , ആദിമഗോത്രം 

മാനവ ചരിത്രത്തിന്‍റെ  ഒഡീസിയില്‍, ട്രോജന്‍ കുതിര

പടക്കളത്തില്‍ ഇറങ്ങുന്നതുവരെ ,
ജാംബവവാക്യം കേള്‍ക്കാത്ത ഹനുമാന്‍

മനുഷ്യനെന്ന ഗോലിയാത്തിനെതിരെ
 പ്രകൃതിയുടെ ദാവീദ്

മനുഷ്യനോടുള്ള പ്രകൃതിയുടെ
                 ചീട്ടുകളിയില്‍, തുറുപ്പ് ചീട്ട്
                 വര്‍ഗ്ഗ സമരത്തില്‍ , മാവോയിസ്റ്റ് 
                ലോകമഹായുദ്ധത്തില്‍, അണുബോംബ്‌  

ഒരു പക്ഷേ,  
മനുഷ്യരാശിയുടെ അന്തിക്രിസ്തു 

5 comments:


  1. ഇപ്പോൾ ശ്രദ്ധയും, ജാഗ്രതയും വേണ്ട സമയം നന്മകൾ...

    ReplyDelete
  2. ഒരു വഴി - രക്ഷപെടാൻ

    ReplyDelete
  3. മനുഷ്യരാശിയുടെ അന്തിക്രിസ്തുവാകുവാൻ ഒരു  വൈറസും മതി  ..!

    ReplyDelete
  4. ഹോ. കൊടും ഭീകരനാണവൻ.

    ReplyDelete
  5. ഭഗവത് ഗീത: അധ്യായം 10 വിഭൂതി യോഗം!
    അവിടെ കൃഷ്ണൻ. ഇവിടെ കൊറോണ.
    അത്രേയൊള്ളൂ!

    ReplyDelete