Wednesday, 20 May 2015

പാലക്കാട് : സ്ഥലനാമചരിത്രങ്ങള്‍

ഭാഗം ഒന്ന് : നാമങ്ങള്‍

"History is not a burden on the memory but an illumination of the soul."
-Lord Actonവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ചരിത്രം എനിക്ക് ഇഷ്ടമില്ലാത്ത ഒരു വിഷയമായിരുന്നു. യുദ്ധങ്ങള്‍ നടന്ന വര്‍ഷങ്ങളും  രാജാക്കന്മാരുടെ ഭരണപരിഷ്കാരങ്ങളും എന്നില്‍ താല്പര്യമുണര്‍ത്തിയില്ല.
എന്നാല്‍ ഇന്ന് , ചരിതം എന്നെ ആവേശിപ്പിക്കുന്ന ഒന്നാണ്.ഇതില്‍ അവനവന്‍റെ ഉല്പത്തി തേടലുണ്ട്. അതുകൊണ്ട് തന്നെ ഈ കഥ എന്നെ രസിപ്പിക്കുന്നു.


പാലക്കാട്
എല്ലാവര്‍ക്കും അറിയുന്നത് പോലെ പാലക്കാടാണ്  ഇപ്പോള്‍ കേരളത്തില്‍ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ , ഏറ്റവും വലിയ ജില്ല.കലാകായികമേഖലകളിലെല്ലാം മുന്നിട്ടുനില്‍ക്കുന്ന പാലക്കാട് പക്ഷേ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മാത്രം അല്പം പിറകിലാണ്.വ്യവസായങ്ങള്‍ കുറവാണ്.

പാലക്കാടിന്‍റെ ചരിത്രം -  പ്രത്യേകിച്ചും  സ്ഥലചരിത്രങ്ങള്‍  , ഇതിനുമുന്‍പും എഴുതപെട്ടിട്ടുണ്ട്. ശ്രീ.വി വി കെ വാലത്തിന്റെ ജില്ല തിരിച്ചുള്ള "കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍" എന്ന പുസ്തകം അവയില്‍ മുന്‍പന്തിയിലാണ് . എന്നാല്‍  ഇതുവരെ എഴുതപ്പെട്ടതൊന്നും സമഗ്രമായിരുന്നില്ല / എല്ലാ സ്ഥലങ്ങളെപറ്റിയൊന്നും വിശദമായി പ്രസ്താവിച്ചിട്ടില്ല എന്ന തോന്നലാണ് / നിരാശയാണ്  എന്നെ  ഇങ്ങനെയൊരു ഉദ്യമത്തിലേക്ക്  എത്തിക്കുന്നത്.  സ്ഥലങ്ങളുടെ പേരിന്‍റെ ഉല്പത്തി എപ്പോഴും പ്രകൃതി/നിര്‍മ്മിതി/ചരിത്രം എന്നിവയോട് ബന്ധപെട്ടുള്ളതാവും. പ്രകൃതിയെ അടിസ്ഥാനമാക്കുന്ന പേരുകള്‍ സ്ഥലത്തെ കാട് , മല ,പുഴ, കുളം എന്നിവയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.  

ഇതുപോലത്തെ നാമവിശേഷണങ്ങള്‍ ആധാരമാക്കിയുള്ള ഒരു വിഭജനം കുറേക്കൂടി ക്രമത്തിലുള്ളതും  അച്ചടക്കമുള്ളതുമായിരിക്കും എന്ന തോന്നലിനാല്‍ അപ്രകാരം ചെയ്തിരിക്കുന്നു.

*മനുഷ്യനിര്‍മ്മിതമായ വസ്തുക്കളുടെ പേരില്‍ ഉള്ള, ഈയടുത്ത് നിലവില്‍ വന്ന  നാമങ്ങള്‍ (കോടതിപ്പടി, ആശുപത്രിപ്പടി , ചന്തപ്പടി ,ഹൈസ്കൂള്‍ ജംക്ഷന്‍ , പതിനാറാം മൈല്‍ ) ഒഴിവാക്കിയിരിക്കുന്നു.  പ്രത്യേക നാമങ്ങള്‍

  1.  അഗളി 
  2. അട്ടപാടി 
  3. അനങ്ങനടി 
  4. ആര്യമ്പാവ്  
  5. ആണ്ടിമഠം 
  6.  ഉമ്മനഴി 
  7.  കവ 
  8. കമ്പ 
  9. കരിമ്പ
  10. കരിങ്കല്ലത്താണി 
  11.  കല്‍മണ്ഡപം 
  12. കല്പാത്തി 
  13. കല്ലുവഴി  
  14. കണ്ണാടി 
  15. കുഴല്‍മന്ദം
  16. കൂട്ടാല
  17. കൊപ്പം 
  18. കൊല്ല്യാനി 
  19. കോണിക്കഴി  
  20. കോട്ടായി 
  21. ചന്ദ്രനഗര്‍ 
  22. ചന്തപ്പുര 
  23. ചളവറ 
  24. ചെറായ
  25. തണ്ണീര്‍പ്പന്തല്‍  
  26. തസ്രാക്ക്  
  27. താണാവ്  
  28. തേനാരി
  29. തൃത്താല  
  30. തൃപ്പലമുണ്ട   
  31. തൃക്കടീരി 
  32. ധോണി    
  33. നാട്ടുകല്‍
  34. നെല്ലായ   
  35. നെന്മാറ 
  36. നെല്ലിയാമ്പതി
  37. പറളി 
  38. പത്തിരിപ്പാല
  39. പട്ടാമ്പി  
  40. പള്ളത്തേരി  
  41.  പള്ളിക്കുറുപ്പ്  
  42. പല്ലശ്ശന   
  43. പാലാരി  
  44. പാമ്പാടി 
  45. പിരായിരി
  46. പുലാമന്തോള്‍  
  47.  പൊമ്പ്ര 
  48. പൊരിയാനി 
  49.  പെരുവെമ്പ
  50. മരുതറോഡ്‌ 
  51. മാഞ്ചിറ
  52. മാവടി 
  53. മുക്കണ്ണം 
  54. മുതലമട
  55. മുറിയങ്കണ്ണി
  56. ലക്കിടി  
  57. വലിയട്ട
  58. വല്ലങ്ങി  
  59. വട്ടംതുരുത്തി   
  60. വണ്ടിത്താവളം 
  61. വേലന്താവളം 
  62. വിളയോടി 
  63. വെള്ളിനേഴി 
  1. ഊര്‍ (  ഊര് ) ചേര്‍ത്തുള്ളവ 
  1. അലനല്ലൂര്‍
  2. അഴിയന്നൂര്‍  
  3. ആലത്തൂര്‍   
  4. അടയ്ക്കാപുത്തൂര്‍ 
  5. ആമയൂര്‍  
  6. എരിമയൂര്‍ 
  7. കണ്ണന്നൂര്‍       
  8. കടമ്പൂര്‍ 
  9. കുലുക്കല്ലൂര്‍
  10. കുറുവട്ടൂര്‍
  11. കൊടുവായൂര്‍ 
  12. ചെത്തല്ലൂര്‍    
  13. ചിറ്റൂര്‍
  14. ചിനക്കത്തൂര്‍  
  15. തരൂര്‍
  16. പല്ലാവൂര്‍
  17. പേരൂര്‍ 
  18. പുത്തൂര്‍     
  19. പുടൂര്‍
  20. പൂതനൂര്‍
  21. മണ്ണൂര്‍ 
  22. മേലൂര്‍     
  23. മുടപ്പല്ലൂര്‍ 
  24. മുണ്ടൂര്‍   
  25. വടവന്നൂര്‍
  26. വെങ്ങാനൂര്‍ 
  27. വിളയന്നൂര്‍ 
  28. ഷോര്‍ണൂര്‍ 
2.–ക്കോട്/ങ്ങോട്/യോട്/യാട്  ചേര്‍ത്തുള്ളവ   
  1. ഒലവക്കോട്  
  2. കഞ്ചിക്കോട്  
  3. വള്ളിക്കോട്   
  4. കല്ലടിക്കോട്
  5. മുന്നൂര്‍ക്കോട് 
  6. പൊന്നംകോട്
  7. കൊല്ലങ്ങോട്  
  8. മാങ്ങോട് 
  9. പെരിങ്ങോട് 
  10. ചേറുങ്ങോട്   
  11. തിരുവാഴിയോട് 
  12. കരിയോട് 
  13. വരോട് 
  14. ചുനങ്ങാട് 
  15. ആലങ്കാട് 
  16. കുലുക്കിലിയാട് 
  17. കാരാട്  
 3.–ശ്ശേരി/ചേരി ചേര്‍ത്തുള്ളവ

  1. എളംപുലാശ്ശേരി 
  2. കാവശ്ശേരി  
  3. കിണാശ്ശേരി
  4. കുനിശ്ശേരി    
  5. കേരളശ്ശേരി
  6. കൊട്ടശ്ശേരി  
  7. ചെര്‍പുളശ്ശേരി
  8. പട്ടഞ്ചേരി
  9. പാറശ്ശേരി 
  10. പുതുശ്ശേരി      
  11. മനിശ്ശേരി
  12. രാമശ്ശേരി
  13. വടശ്ശേരി
  14. വടക്കഞ്ചേരി


 
4. -കുന്ന് /പാറ / മല ചേര്‍ത്തുള്ളവ
  1.  വായില്ല്യാം കുന്ന്  
  2. നിലവിളിക്കുന്ന്   
  3. മംഗലാംകുന്ന്  
  4. കുണ്ടൂര്‍ക്കുന്ന് 
  5. താനിക്കുന്ന്  
  6. തിരുവിഴാംകുന്ന്     
  7. ബംഗ്ലാവ്കുന്ന്
  8. അമ്പലപ്പാറ
  9. കൊഴിഞ്ഞാമ്പാറ 
  10. പാറ 
  11. തച്ചമ്പാറ 
  12. കോഴിപ്പാറ 
  13. നൊട്ടമല
  14.  തിരുവില്വാമല 
    
5. -ക്കാട്  ചേര്‍ത്തുള്ളവ

  1. എഴക്കാട് 
  2. കുരുടിക്കാട്    
  3. തലയണക്കാട്   
  4. താരേക്കാട് 
  5. തില്ലങ്കാട് 
  6. നീലിക്കാട്‌   
  7. പാലക്കാട് 
  8. പുളിയക്കാട്ട്
  9. മണ്ണാര്‍ക്കാട് 
  10. മന്തക്കാട്‌ 
  11. മുണ്ടേക്കാട്     
6.-ക്കര ചേര്‍ത്തുള്ളവ 

  1. എടത്തനാട്ടുകര 
  2. തച്ചനാട്ടുകര 
  3. തെങ്കര
  4. തോട്ടര
  5. മങ്കര
  6. യാക്കര
  7. വെണ്ണക്കര 
  8. വേട്ടേക്കര
7.പുഴ /ആര്‍ /കുളം ചേര്‍ത്തത് , ബന്ധപ്പെട്ടത് 
  1. കരിമ്പുഴ 
  2. മലമ്പുഴ 
  3. വാളയാര്‍ 
  4. വാണിയംകുളം
  5. നന്തികുളം 
  6. ഇളംകുളം
  7. ആലുകുളം
  8. പാലക്കയം 
  9. കൂട്ടിലക്കടവ് 
  10. ഗൂളിക്കടവ് 8.പറ്റ /മണ്ണ ചേര്‍ത്തുള്ളവ 

  1. പരിയാനംപറ്റ  
  2. പുലാപ്പറ്റ 
  3. മണ്ണംപറ്റ 
  4. കാറല്‍മണ്ണ
  5. ഒളപ്പമണ്ണ 
  6.  കോടര്‍മണ്ണ
  7.  കരിപ്പമണ്ണ  
  8. പനമണ്ണ

9 .മംഗലം ചേര്‍ത്തുള്ളവ 

  1. ഈശ്വരമംഗലം
  2. കിള്ളിക്കുറിശ്ശിമംഗലം 
  3. തത്തമംഗലം
  4. വീരമംഗലം 
  5. ശങ്കരമംഗലം
  6. മംഗലം
  7. മാരായമംഗലം

 
10. പാടം ചേര്‍ത്തുള്ളവ - 

  1. അവതിപ്പാടം 
  2. കടപ്പാടം
  3. കുണ്ടുവംപാടം
  4. കോട്ടോപാടം
  5. പന്നിയംപാടം
  6. പുഞ്ചപ്പാടം
   

        11 . –പുരം/പുറം ചേര്‍ത്തുള്ളവ

    1. കടമ്പഴിപ്പുറം
    2.  വാക്കടപ്പുറം
    3.  പാലപ്പുറം  
    4. വാഴേമ്പുറം 
    5.  ശ്രീകൃഷ്ണപുരം     12.  -കാവ് ചേര്‍ത്തുള്ളവ -

    1. മണപ്പുള്ളിക്കാവ്  
    2. കുന്നപ്പുള്ളിക്കാവ് 
    3. പൂക്കോട്ടുകാവ്  
    4. അയ്യപ്പങ്കാവ്  
    5. കൂടിക്കാവ്  


    13. -കുറിശ്ശി ചേര്‍ത്തുള്ളവ - 
    1. കാരാകുര്‍ശ്ശി ,
    2. കുളക്കാട്ടുക്കുറിശ്ശി ,
    3. മുതുകുര്‍ശ്ശി 
    4. പെരിങ്ങോട്ടുകുറിശ്ശി 
    5. തേങ്കുറിശ്ശി           

    14.  തറ ചേര്‍ത്തുള്ളവ - 
    1.  വടക്കന്തറ 
    2. അകത്തേത്തറ
    3.   കോട്ടത്തറ
    4.  മൂച്ചിത്തറ
    5.  കൂനത്തറ            15.  പുള്ളി ചേര്‍ത്തുള്ളവ -
    1. എലപ്പുള്ളി 
    2. നല്ലേപ്പുള്ളി 
    3. കല്ലേപ്പുള്ളി 
    4. കുളപ്പുള്ളി 

    --------------------------------------------------------------------------------------------------------------------------
    വായനക്കാരില്‍ പാലക്കാടുള്ളവര്‍ ഈ പട്ടികയില്‍ ഇല്ലാത്ത പേരുകള്‍ കമന്റ് ബോക്സില്‍ എഴുതാമോ ? 

    12 comments:

    1. നോക്കട്ടെ.
      തൃശ്ശൂരില്‍ വടക്കാഞ്ചേരിയുണ്ട്.പാലക്കാട്ടെ വടുക്കുംഞ്ചേരി എന്നുപറയാറുണ്ട്.
      ആശംസകള്‍

      ReplyDelete
      Replies
      1. നന്ദി തങ്കപ്പന്‍ ചേട്ടാ .. പാലക്കാട്ടെ വടക്കുംചേരി "വടക്കഞ്ചേരി" എന്നാണ് പറയുക.

        Delete
    2. തൃത്താല പാലക്കാട് ജില്ലയല്ലേ.... അറിയില്ല അതുകൊണ്ടാണ്.....

      ReplyDelete
      Replies
      1. അതേ. അത് എഴുതിയിട്ടുണ്ടല്ലോ , ഏറ്റവും ആദ്യത്തെ "പ്രത്യേക നാമങ്ങള്‍ എന്ന ഭാഗത്തില്‍.

        Delete
    3. പള്ളിപ്പുറം... വിട്ടു പോയോ? പട്ടാമ്പി കഴിഞ്ഞാല്‍ അടുത്ത സ്റ്റേഷന്‍. അത് പോലെ ഷോര്‍ണൂര്‍ ...

      ReplyDelete
      Replies
      1. നന്ദി. ഇതാ, UPDATE ചെയ്യുന്നു. :)

        Delete
    4. eda velanthavalam.... and places which end with "pathi" ... like vadakaraoathi, ozhalapathi, eruthenpathi etc... pathi denotes a lowlevel bridge across a waterbody..

      ReplyDelete
    5. കരയും , പുഴയും , കാടും. കോടും ,ശ്ശേരിയുമൊക്കെ
      അടങ്ങിയ പാലക്കാടൻ സ്ഥല നാമ പട്ടിക കേമം

      ReplyDelete
      Replies
      1. ഇനി ഓരോന്നിന്റെയും പേരു വന്ന വഴിയും ചികയണം , മുരളിയേട്ടാ :)

        Delete
    6. ഇത് കൊള്ളാമല്ലോ... ഈ പേരൊക്കെ എങ്ങനെ തപ്പിയെടുത്ത്, പേരു വന്ന വഴി തപ്പ്യാൽ ഇഷ്ടം പോലെ കഥകൾ കിട്ടുമെന്ന് തോന്നുന്നുണ്ട്, പ്രത്യേകിച്ചും ആ പ്രത്യേക നാമങ്ങളിൽ./ എന്തായാലും നന്നായി, ആശംസകള്

      ReplyDelete
    7. സ്ഥലനാമചരിത്രം എന്റെ ഇഷ്ട വിഷയമായിരുന്നു ..ഇത്ര കണ്ടു ആഴത്തില്‍ പോകുന്നവരെ കാണുന്നത് തന്നെ സന്തോഷം

      ReplyDelete