Tuesday 21 March 2017

വനദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്

കാടുകളെ കൈയ്യേറുന്ന വീടുകള്‍.
തോട്ട പൊട്ടി ചത്തുപോയ കാട്ടുപന്നി.
കൂട്ടിനുള്ളില്‍ പെട്ടുപോയ കുട്ടിക്കടുവ.
വാരിക്കുഴിയില്‍ ചെരിഞ്ഞ പൂര്‍ണഗര്‍ഭിണി .

നിസ്സംഗതയുടെ നഴ്സറിയില്‍
നിഷാദന്മാര്‍ മേയുമ്പോള്‍
ഒരു ദിനം മാത്രം നാം
കരുതുക നാളെയ്ക്കായ്‌ .

Wednesday 1 March 2017

സിസേറിയന്‍

വയറുകീറിമുറിച്ചെടുക്കണം
സമയമെത്താതെ പിറന്ന കുട്ടിയെ.

അധികകാലമിരിക്കുകില്ലിവളെന്നാലും,
"കവിത"യെന്നോമനിക്കാന്‍ പണ്ടു
കരുതിവെച്ചൊരു പേരു വിളിക്കണം.

കാല്‍ത്തള,കരിവളകളിടീക്കണം.
പൊന്നുംകുടമെങ്കിലും പൊട്ടുകുത്തണം