Wednesday 27 May 2015

പ്രതീക്ഷയെ കാത്തിരിക്കുമ്പോള്‍



ഒരിക്കല്‍  ,
എനിക്കും ചിറകുകള്‍ മുളയ്ക്കും.
ആകാശത്തിന്‍റെ ആഴങ്ങളിലേക്ക്  
നിന്നെപോലെ, 
ഞാനും രക്ഷപ്പെടും


ശ്രദ്ധിക്കപെടാനുള്ള തുച്ഛമായ ശ്രമങ്ങളില്‍ നിന്ന് ,
വെറുക്കാനുള്ള മനസ്സിന്‍റെ തിരക്കൈകളില്‍ നിന്ന് ,
പ്രാപിക്കാനുള്ള അദമ്യമായ ആര്‍ത്തിയില്‍ നിന്ന് .

നിനക്കുള്ള അതേ വിഭ്രാന്തിയുടെ കീടാണുക്കള്‍
എന്റെ മനസ്സിനെയും കോളനിവല്ക്കരിക്കുമ്പോള്‍

ഞാനും നിന്നെപ്പോലെ ചുവരുകളോട് സംവദിക്കും
വാക്കുകളുടെ തീപന്തുകള്‍ കൊണ്ട് അമ്മാനമാടും

മറവിയുടെ വിഷപാത്രം 
ചുണ്ടോടുചേര്‍ക്കും മുന്‍പ്
ഒടുവില്‍ ഞാനും നുണയും ,
അറിവിന്‍റെ അവസാനത്തെ തേന്‍തുള്ളി .


3 comments:

  1. എലികള്‍ വന്നു തുടങ്ങിയോ? :) നല്ല ചിന്തകള്‍.. ആശംസ ഇനിയും നല്ല ശക്തമായ വരികള്‍ എഴുതാന്‍..

    ReplyDelete
  2. "ആകാശത്തിന്‍റെ ആഴങ്ങളിലേക്ക്
    അറിവിന്‍റെ അവസാനത്തെ തേന്‍തുള്ളി ."
    വിഭ്രാത്മകമായ ചിന്തകളാണല്ലോ?!!
    വയസ്സായ ഞങ്ങള്‍ക്ക് ഇതൊന്നും ദഹിക്കുന്നില്ലാട്ട്വോ!
    ആശംസകള്‍

    ReplyDelete
    Replies
    1. ആകാശം മുകളിലാണ് എന്ന മിഥ്യയ്ക്കെതിരെ... >>>"ആകാശത്തിന്‍റെ ആഴങ്ങളിലേക്ക് ..
      അറിവിന്‍റെ അവസാനത്തെ തേന്‍തുള്ളി >> സോക്രടീസ് ന്റ്റെ മരണം വിഷത്തെ തേനെന്ന പോലെ കുടിച്ചിട്ടായിരുന്നു .

      Delete