Friday 7 March 2014

റിയര്‍ വ്യൂ

ചിലപ്പോഴൊക്കെ
കരുതുന്നതിലുമകലെയാണ്
കഴിഞ്ഞുപോയ  കാഴ്ച്ചകള്‍ .

ഉരുളുംവണ്ടിയിലകന്നുപോകുന്ന
വെള്ളപുതച്ചു മുഖംമൂടിയ  ,
പേരറിയാത്ത മനുഷ്യപുത്രന്‍.

പറക്കലിന്റെ ആദ്യദിനത്തെ
ഭയന്നിരിക്കുന്ന കുഞ്ഞുപക്ഷി.

മണ്ണില്‍ പതിഞ്ഞമര്‍ന്നുപോകുന്ന
സ്വാതന്ത്ര്യത്തിന്‍റെ ചക്രവേഗം.

ദിവസങ്ങളൊരുപാട് കഴിഞ്ഞിട്ടും
അപരിചിതമായി തുടരുന്ന
തീന്മേശയ്ക്ക്‌ ചുറ്റുമുള്ള മുഖങ്ങള്‍.

കവിതയെഴുതേണ്ടിവരുന്ന
ശ്വാസംമുട്ടലിന്റെ നിമിഷത്തില്‍
മനസ്സിലെ   മടുപ്പിക്കുന്ന ശൂന്യത .

----------------------------------------------------------------------------------------------------------
🌟🌟🌠

2 comments:

  1. അതൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ശൂന്യത തന്നെയാണ് ...നല്ല വരികള്‍ ....ഭാവുകങ്ങള്‍ !

    ReplyDelete
  2. മനോഹരമായ വാഗ്മയങ്ങള്‍ കൊണ്ടു വിസ്മയിപ്പിക്കുന്നു കവി ,,തൊട്ടാല്‍ ആര്‍ദ്രത ആവോളം ഉള്ളില്‍ പറ്റുന്ന വാക്കുകള്‍ കൊണ്ട് വായനക്കാരന്‍റെ ഉള്ളാഴങ്ങളില്‍ മഴപെയ്യിക്കാന്‍ കവിക്കാവുന്നുണ്ട്.......പറക്കലിന്റെ ആദ്യദിനത്തെ
    ഭയന്നിരിക്കുന്ന കുഞ്ഞുപക്ഷി.....ഇതാണ് എന്നും കവിയുടെ ഭാവം ....ഒരുപാടിഷ്ടായി ഈ കവിത ....അഭിനന്ദനങ്ങള്‍ പ്രിയനേ

    ReplyDelete