Thursday 13 November 2014

നിന്നെയും തേടി

എവിടെയാണ് നീ?
എന്റെ സ്വപ്നങ്ങളില്‍ പെയ്യാതെ പോയ
നിലാമഴയായ് മറഞ്ഞും തെളിഞ്ഞും നീ
എവിടെഈ മഹാസാഗരത്തിന്റെ
തിരകളിലോ,അല്ല തന്നിലേക്കുതന്നെ
ചുരുങ്ങിയകലുന്ന ചുഴികളില്‍,
അഗാധഗര്‍ത്തങ്ങളില്‍ ഒളിഞ്ഞു നില്പ-
-തെവിടെയാണ് നീ?

എന്നോ കണ്ടുമറന്നൊരു സുന്ദരിയുടെ ഗന്ധവും
എന്നില്‍ നിന്നകന്ന പ്രണയിനിയുടെ പുഞ്ചിരിയും
നിന്നിലലിയുന്നത് കണ്ടിരുന്നു
കന്നിനിലാവിലെ കനവുകളിലെങ്ങോ ഞാന്‍

കണ്ടുമുട്ടുമ്പോള്‍ തിരിച്ചറിയുവാന്‍
വേണ്ടെനിക്കടയാളങ്ങളെങ്കിലും പ്രിയേ
ഞാനോര്‍ത്തുവെക്കുന്നു
നിന്‍ സുഗന്ധവും പുഞ്ചിരിയും

മധുരമാമൊരോര്‍മ്മയും സ്വപ്നവും
മധുവിധുചേരും തണുത്തൊരു രാത്രിയില്‍
ഒരു കൊച്ചുതോണിയും തുഴഞ്ഞ് തേടുന്നു 
നീ പിച്ചവെച്ച തിരകളില്‍ ,ചുഴികളില്‍
വന്യമമാഗാധതയില്‍..


നിലാവുമായ്‌ ലാസ്യമാംനൃത്തം വെച്ചും
അലകളില്‍ മെയ്ചെറുതായിളക്കിനീന്തിയും
മനസ്സിനെ ഭ്രമിപ്പിച്ച ജലകന്യമാര്‍ക്കിടയില്‍
എവിടെയോ നീയുണ്ടെനിക്കറിയാം..

ഏതോ പവിഴച്ചെടിയുടെ മറവില്‍
പതിയെ കിലുങ്ങുന്നുണ്ട് പാദസരം
പുഞ്ചിരിക്കുന്നുണ്ട് നീ..
കാത്തിരിക്കുന്നുണ്ട് നീ..




7 comments:

  1. കൊള്ളാലോ ഇത്!!

    ReplyDelete
    Replies
    1. നന്ദി അജിതെട്ടാ ... താങ്കൾ വരാത്ത ബ്ലോഗ്‌ എന്ന റെക്കോര്ഡ് ഇതോടെ നഷ്ട്ടമായി ;) വീണ്ടും വരുമല്ലോ ... സുസ്വാഗതം :)

      Delete
  2. ശുദ്ധ പ്രണയം..
    ഇപ്പഴിപ്പോള്‍
    ആര്‍ക്കും വേണ്ടാത്തതും..
    ങ്കിലും പറഞ്ഞ രീതി കൊള്ളാം
    വരികളുടെ മോഹവും...
    വര തന്‍ ലാസ്യവും
    കെങ്കേമം!...rr

    ReplyDelete
    Replies
    1. thanks risha...nice to know you got the feeling that i had when i wrote this :)

      Delete
  3. എവിടെയാണു നീ
    പറയൂ...
    എവിടേയാണുനീ...

    ReplyDelete
    Replies
    1. ഇത് ജീവിതം "പകുതിയില്ലാതെ" അപൂർണ്ണമായിരിക്കുമ്പോൾ എഴുതിയിട്ടിരുന്നതാണ് . then SHE came anyway. :)

      Delete
  4. ഗദ്യ കവിതയുടെ തലത്തില്‍ നിന്ന് സാമാന്യ കവിതയിലെക്കൊരു എത്തി നോട്ടം.....നന്നായി എഴതി ഭാവുകങ്ങള്‍ ....
    ഇനി നിന്‍റെ റെക്കാഡ് എനിക്കിരിക്കട്ടെ....

    ReplyDelete