Friday 10 April 2015

ഡയറിക്കുറിപ്പുകള്‍ : സോജാ രാജകുമാരീ


28/2/2015

ഇന്ന് ഇടുക്കിയുടെ മലനിരകളില്‍  നിന്ന് മടക്കം ,
വീടിന്റെ ഇടുങ്ങിയ ഇ-ടങ്ങളിലേക്ക് .
വരുമെന്നൊരിക്കലും കരുതിയില്ലാത്തോരിടത്ത് നിന്ന് മടങ്ങുമ്പോള്‍ ,
പോക്കറ്റും വയറും മനസ്സുമെല്ലാം വീര്‍ത്തിരിക്കുന്നു
ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവുമോ ?
അറിയില്ല ..
ഈ അനിശ്ചിതത്വമല്ലേ ജീവിതത്തിന്റെ മുഴുവന്‍  സൗന്ദര്യവും ലഹരിയും ?
എലക്കാടുകള്‍ക്കും തേയിലപാടങ്ങള്‍ക്കും വിട.
ഗുഡ്ബൈ മൈ സ്വീറ്റ് ഹൈറേഞ്ച് ..

No comments:

Post a Comment