മനോബുദ്ധ്യഹങ്കാരചിത്താനി
നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍
ന തേജോനവായൂ
ചിദാനന്ദരൂപഃ
ശിവോഹം ശിവോഹം
ന ച പ്രാണസംജ്ഞോ
ന വൈപഞ്ചവായൂ
ന വാ സപ്തധാതൂ ന
വാ പഞ്ചകോശ
ന വാക്പാണിപാദം ന
ചോപസ്ഥപായു
ചിദാനന്ദരൂപഃ
ശിവോഹം ശിവോഹം
ന മേ ദ്വേഷരാഗൌ ന
മേ ലോഭമോഹൌ
മദോ നൈവ മേ നൈവ
മാത്സര്യഭാവഃ
ന ധര്‍മ്മോ ന
ചാര്ത്ഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ
ശിവോഹം ശിവോഹം
ന പുണ്യം ന പാപം
ന സൌഖ്യം ന ദുഃഖം
ന മന്ത്രോ ന
തീര്‍ത്ഥം ന വേദാ ന യജ്ഞഃ
അഹം ഭോജനം നൈവ
ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ
ശിവോഹം ശിവോഹം
ന മേ മൃത്യുശങ്കാ
ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ
മാതാ ന ജന്മഃ
ന ബന്ധുര്നേ
മിത്രം ഗുരുര്‍ നൈവ ശിഷ്യഃ
ചിദാനന്ദരൂപഃ
ശിവോഹം ശിവോഹം
അഹം നിര്വികല്പോ
നിരാകാരരൂപോ
വിഭുര്വ്യാപ്യ
സര്‍വത്ര സര്വ്വേന്ദ്രിയാണം
ന ച സംഗതം നൈവ
മുക്തിര്‍ ന മേയഃ
ചിദാനന്ദരൂപഃ
ശിവോഹം ശിവോഹം
--------------------------------------
മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും
ഞാനല്ല. ചെവിയും, നാക്കും, മൂക്കും, കണ്ണും ഞാനല്ല. ആകാശവും ഭൂമിയും ഞാനല്ല. തേജസ്സ് ഞാനല്ല. വായു ഞാനല്ല. ഞാൻ
ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
പ്രാണനെന്നു
പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും
ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും
ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും
ഞാനല്ല. ജനനേന്ദ്രിയവും വിസർജനേന്ദ്രിയവും ഞാനല്ല. ഞാൻ ബോധാനന്ദരൂപിയായ
പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
എനിക്ക് ദ്വേഷമോ
രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല
തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ
പരമാത്മാവാണ്.
ഞാൻ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല.
മന്ത്രമല്ല, തീർത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാൻ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാൻ
ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.
മരണമില്ല, സംശയമേയില്ല.
എനിക്കു ജാതിഭേതദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല.
ഗുരോശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.
No comments:
Post a Comment