Monday 25 May 2015

മാറാലകെട്ടിയചിന്തകള്‍ #4

ഭരിക്കപ്പെടുന്നവര്‍ എന്ന അര്‍ത്ഥ ത്തില്‍ പൊതുജനം "ഭാര്യ " എന്ന നിസ്സഹായയായ സ്ത്രീപദവിയിലും  , അടിച്ചുപരത്തുന്നത്  എന്ന അര്‍ത്ഥത്തില്‍  ഭരണ"കൂടം" ഒരു മര്‍ദ്ധകനായ പുരുഷന്‍ / ഭര്‍ത്താവ് പദവിയിലുമാണ്  എന്നെനിക്ക് തോന്നുന്നു.

വീട്ടിലേക്ക് അരി, പഞ്ചസാര തുടങ്ങി കറിസാമനങ്ങളോ പലചരക്കുകളോ  (അടിസ്ഥാന സൌകര്യ വികസനം ) ഒന്നും വാങ്ങികൊടുക്കാതെ ,  ഭാര്യ വല്ലവന്റെ വീട്ടില്‍  കൂലിപ്പണി ചെയ്തുണ്ടാക്കിയ കാശും (പ്രവാസി ധനം , GDP )  തട്ടിപ്പറിച്ച്  , കള്ളും കുടിച്ച് കണ്ട ചട്ടമ്പിക്കൂടുകാരോടൊപ്പം നാട്ടിലൊക്കെ കറങ്ങിത്തിരിഞ്ഞ് ( വിദേശ പര്യടനങ്ങള്‍,അയല്‍രാജ്യങ്ങള്‍ക്ക് ധനസഹായം,രാഷ്ട്രത്തലവന്മാര്‍ക്ക് ബഫെ  മന്ത്രി മന്ദിരം മോടിപിടിപ്പിക്കല്‍ ) ,അയല്‍വീട്ടുകാരെയും  നാട്ടുകാരെയും (പാകിസ്ഥാന്‍ , ചൈന, അമേരിക്ക )  ഭള്ളു  പറഞ്ഞു തിരിച്ചൊടുവില്‍ രാവ് വെളുക്കുമ്പോഴേക്കും  വീട്ടില്‍ തന്നെ തിരിച്ചെത്തി

"ചായ ( എല്ലാ ഉടായിപ്പ് നികുതികളും )യെന്ത്യേടി കള്ളക്കഴുവേര്‍ടെ മോളെ "?? എന്നാട്ടി കെട്ടിയവളുടെ കുത്തിന് പിടിക്കുന്ന  വെറും ഇസ്പേഡ്‌  എഴാംകൂലി  .

ഇവനെയൊക്കെ മര്യാദ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മിനിമം ഒരു കിടപ്പറസമര*മെങ്കിലും.

(സൂചന: പി .വി .ഷാജികുമാറിന്റെ "കിടപ്പറസമരം " എന്ന കഥ വായിക്കുക )

5 comments:

  1. വായിച്ചിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. വേണ്ടതാണ്.
    ആര് മണി കെട്ടും ഈ പൂച്ചയ്ക്ക്!!

    ReplyDelete
  3. കല്ല്യാണിക്ക് ...
    അപ്പോൾ മനസ്സിലാവും
    ഭാര്യയുടെ ഡെഫിനിഷൻ..

    ReplyDelete
  4. മണി കെട്ടേണ്ടവൻ നാം തന്നെയാണ്...
    പക്ഷെ നമുക്ക് തിരക്കല്ലെ....

    ReplyDelete