Tuesday, 12 May 2015

യുവസംരംഭകരേ , ഇതിലേ ഇതിലേ...

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക്  തൊഴില്‍ ആവശ്യമാണ്‌.
അവനവന്‍റെ നിലനില്പിനും,സമൂഹത്തിന്‍റെ മൊത്തത്തിലുള്ള പുരോഗമനത്തിനും .

വിദ്യാഭ്യാസം ഒരുവനെ എത്രമേല്‍ തൊഴില്‍ പ്രാപ്തനാക്കുന്നു എന്ന്  കൃത്യമായി പറയുക എളുപ്പമല്ല.
അഭ്യസ്തവിദ്യരായ "തൊഴില്‍രഹിതര്‍ " ഒരുപാടുള്ള ഒരു നാട്ടില്‍ , പ്രത്യേകിച്ചും.നമ്മുടെ നാട്ടില്‍ സാമാന്യവിദ്യാഭ്യാസം ( +2 വരെ )  ഒരളവു വരെ ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത മാത്രമാകുന്ന സാഹചര്യമാണുള്ളത് . ഹയര്‍സെക്കന്‍ഡറി  വൊക്കേഷണല്‍ കോഴ്സുകള്‍ മാത്രമാണ് ഇതിനൊരു അപവാദം.


എന്‍റെ അഭിപ്രായത്തില്‍ എല്ലാ ബിരുദങ്ങളെയും അവയുടെ ഉദ്ദേശങ്ങളെ ആസ്പദമാക്കി മൂന്നു വിഭാഗങ്ങളില്‍ അണിനിരത്താം  .

1.ഉത്പാദനം - കൃഷി , വ്യവസായം / എന്ജിനീയറിംഗ്  , നിര്‍മ്മാണപ്രക്രിയകള്‍
2. സേവനം  - വൈദ്യം , അധ്യാപനം , സുരക്ഷ , മറ്റുള്ളവ
3. അറിവ്  - ചരിത്രം , കല ,  ഭാഷകള്‍

ഇതില്‍ ഒന്നാമത്തെതാണ് ഏറ്റവും നിര്‍ണ്ണായകമായത് .  നമ്മുടെ നാട് (കേരളം ) ഒരു പൂര്‍ണ്ണമായ ഉപഭോഗസംസ്കൃതിയായി മാറിക്കൊണ്ടിരിക്കുകയാണ് . വെറും 9% മാത്രമാണ് നമ്മുടെ ഉത്പാദനമെഖലയില് നിന്നുള്ള മൊത്തവരുമാനം എന്ന അറിവ്  പക്ഷേ , നമ്മെ ആശങ്കാകുലരാക്കുന്നില്ല . എന്തെന്നാല്‍ , ഉപഭോഗത്തിന്‍റെ ലഹരി നമ്മുടെ തലയ്ക്ക് പിടിച്ചിരിക്കുന്നു. പണം ഉണ്ടെങ്കില്‍ എന്തും വാങ്ങാം എന്ന അവസ്ഥ , പക്ഷേ അത്ര എളുപ്പമല്ലാത്ത ഒരു ഭാവിയാണ്  നമുക്കായി കാത്തുവെച്ചിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളെ / രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്ന നമ്മുടെ ആവശ്യങ്ങള്‍ക്ക്  കൂടുതല്‍ വില അതും നമ്മളെക്കൊണ്ട് താങ്ങാന്‍ കഴിയാത്തത് - കുത്തകമുതലാളിമാര്‍ ഈടാക്കി തുടങ്ങുമ്പോള്‍ മാത്രമേ നമ്മുടെ നിസ്സഹായാവസ്ഥ നമുക്ക് ബോധ്യപെടുകയുള്ളൂ .

ഈ ഒരു പരിതസ്ഥിതിയിലാണ്  നവ /യുവ സംരഭകര്‍ക്ക് കാര്യമായ പങ്കു വഹിക്കാനുള്ളത് .
ഒരു സംരംഭം എന്നാല്‍ എന്തുമാകാം - ഓര്‍ഗാനിക് ഫുഡ്‌ പ്രോഡക്ട്സ് , കാറ്റില്‍ ഫാം , കാലിത്തീറ്റ നിര്‍മാണം , സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മ്മാണം , കറി പൌഡര്‍ നിര്‍മ്മാണം , മില്‍ക്ക് പ്രോഡക്ട്സ് , ആശുപത്രികള്‍ ,   ഐ.റ്റി കമ്പനികള്‍ - അങ്ങനെ സമൂഹത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുതകുന്ന രീതിയില്‍  നാം തുടങ്ങിവെയ്ക്കുന്ന , ഇച്ഛ ശക്തിയോടെ നടത്തിക്കൊണ്ടിരിക്കുന്ന എന്തും . ഉത്പാദന/സേവന മേഖലയാവണം എന്നുമാത്രം.

സംരഭകത്വമനോഭാവമുള്ളവര്‍ക്ക് തികച്ചും അനുയോജ്യമായ ഒരു കാലാവസ്ഥയാണ് ഇപ്പോഴുള്ളത്.സര്‍ക്കാര്‍ തന്നെ ഒരുപാട് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .
കേന്ദ്ര ചെറുകിടവ്യവസായ വകുപ്പ്   നേതൃത്വം നല്‍കി  കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ , ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം എന്നിവ നടത്തി വരുന്ന ഒരു പാട് പദ്ധതികള്‍ പൊതുജനം അറിയാതെ പോകുന്നുണ്ട്.അതിലേക്ക് വെളിച്ചം വീശുക എന്നതുകൂടി  ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യമാണ്.


അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പലരും നല്ല നല്ല ആശയങ്ങള്‍ ഉള്ളവരായിരിക്കും.എന്നാല്‍ ഈ ആശയങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടുമാത്രം ഏതെങ്കിലും കമ്പനികളിലെ അടിമപ്പണിയുമായി ജീവിതം തള്ളിനീക്കേണ്ടിവരുന്നു.
ഈ ബുദ്ധിമുട്ട്  ലഘൂകരിക്കുകയാണ് , മേല്പറഞ്ഞ പദ്ധതികളുടെയെല്ലാം ലക്‌ഷ്യം.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍.

സംരംഭം തുടങ്ങാനുള്ള മുതല്‍മുടക്കിന്റെ 90 %  അഞ്ചു വര്‍ഷത്തേയ്ക്ക്പലിശരഹിതവായ്പ്പയായി നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. പരമാവധി 30 ലക്ഷം വരെ ഇതിലൂടെ ലഭിക്കും.

ഒറ്റയ്ക്കോ സംഘമായോ സംരംഭം തുടങ്ങാം .

പ്രധാനമായും 3  കാറ്റഗറിയിലാണ് ലോണ്‍ ലഭിക്കുക .

1. +2 വരെ വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ സംരഭങ്ങള്‍
2. ഡിഗ്രീ വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ സംരംഭങ്ങള്‍
3. ടെക്നോക്രാറ്റ്സ്  (പ്രൊഫെഷണല്‍ ബിരുദധാരികള്‍ ) ന്‍റെ സംരംഭങ്ങള്‍

ഇതിനുള്ള ആദ്യ പടി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. ന്റ്റെ വെബ്സൈറ്റ് ഇല്‍ രെജിസ്റ്റര്‍ ചെയ്യുക എന്നതാണ് .

http://www.kfc.org/  എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ അവിടെയെത്താം.

എന്നിട്ട്  സൈറ്റിന്‍റെ പേജിലെ ഏറ്റവും മുകളിലെ വരിയില്‍ ബ്ലിങ്ക് ചെയ്തുകൊണ്ടിരിക്കുന്ന ഐക്കന്‍ (താഴത്തെ ചിത്രത്തിലുള്ളത് )


<< ക്ലിക്ക് ചെയ്‌താല്‍ രെജിസ്ട്രേഷന്‍ പേജിലെത്തും.
അവിടെ നമ്മുടെ പദ്ധതിയുടെ വിവരങ്ങളെല്ലാം എഴുതി സബ്മിറ്റ് ചെയ്യണം.
എല്ലാമാസവും   ജില്ലാ അടിസ്ഥാനത്തില്‍ , അഭിമുഖത്തിലൂടെ അപേക്ഷിച്ചവരില്‍ നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നു. അതിന് ശേഷം തെരെഞ്ഞെടുക്കുന്നവര്‍ക്ക്  അതതു ജില്ലകളിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ( RSETI ) വച്ച് 13 ദിവസത്തെ സംരഭകത്വപരിശീലനത്തിനു ശേഷം ലോണ്‍ നടപടികള്‍ ആരംഭിക്കാം.


10 comments:

 1. നല്ല അറിവ്.
  അല്പം വിയര്‍പ്പ് ഇറ്റിക്കാന്‍ തയ്യാറായാല്‍ വിജയിക്കുമെന്നേ..
  എന്തേലും പണി നോക്കണം.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി സുഹൃത്തേ... ഉപകാരപ്രദമായ അറിവുകള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുമല്ലോ ??

   Delete
 2. മനോഭാവം മാറുമ്പോള്‍ അവസരങ്ങള്‍ താനേ തുറന്നുവരുന്നത് കണ്ടിട്ടുണ്ട്

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി സുഹൃത്തേ... ഉപകാരപ്രദമായ അറിവുകള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുമല്ലോ ??

   Delete
 3. വിദ്യാഭ്യാസം കൊണ്ട് മാത്രം എല്ലാമാകുന്നില്ല. അതിജീവനത്തിനു പ്രാപ്തരാക്കുന്ന രീതിയിലല്ല ഇന്നത്തെ വിദ്യാഭ്യാസം. Entrepreneurship ശരിയാം വിധം സ്വായത്തമാക്കിയില്ലെങ്കിൽ പരാജയം ആയിരിക്കും ഫലം. ഒരു പാട് ആലോചിച്ചു തീരുമാനിക്കേണ്ടുന്ന കാര്യങ്ങൾ..

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി സുഹൃത്തേ... ഉപകാരപ്രദമായ അറിവുകള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുമല്ലോ ??

   Delete
 4. ഉപകാരപ്രദമായ പോസ്റ്റ്......
  ആശംസകള്‍

  ReplyDelete
 5. വളരെ ഉപകാരപ്രദമായ ചിന്തകള്‍ പങ്കുവച്ചതിന് ആശംസകൾ.....

  ReplyDelete
 6. അതിജീവനത്തിന്റെ മാർഗ്ഗങ്ങൾ

  ReplyDelete