Friday 22 May 2015

ഉട്ടോപ്പ്യന്‍'സ് ടീ - ഫാക്ടറി

 എന്‍റെ ടീ - ഷര്‍ട് ഡിസൈന്‍സ്
--------------------------------------------------------------------------
കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ടീ -ഷര്‍ട്ട് ഡിസൈന്‍ ചെയ്യുന്നത്.
ഫസ്റ്റ് എയറില്‍ പഠിക്കുമ്പോള്‍ , ഒരു കണ്സപ്റ്റ് മാത്രമാണ്  എന്‍റെ സംഭാവനയായി  ചെയ്തതെങ്കില്‍ പിന്നീടത് ഫുള്‍ സ്കെയില്‍ ആയിത്തന്നെ ചെയ്തു തുടങ്ങി.
ആദ്യത്തെ ഫുള്‍ വര്‍ക്കിന് ബാലാരിഷ്ടതകള്‍ കുറച്ചുണ്ടായിരുന്നു.
1.
ഈ ഫോണ്ട് ആക്സിഡെന്റല്‍ ആയി ഉണ്ടാക്കിയ ഒന്നായിരുന്നു. എനിക്ക് വ്യക്തിപരമായി അത്ര ഇഷ്ടമില്ലാതിരുന്ന ഈ ഡിസൈന്‍ പക്ഷേ കോളേജില്‍ എല്ലാവര്‍ക്കും സ്വീകാര്യമായത്‌ കൊണ്ട് അതുമായി മുന്നോട്ടു പോയി.

ഇതിന്‍റെ ബാക്ക് സൈഡ് ഡിസൈന്‍ ആയിരുന്നു ഹൈലൈറ്റ് .
അഖില കേരള ഇന്‍റര്‍ഡെന്റല്‍ ഫെസ്റിവല്‍ ന്‍റെ സില്‍വര്‍ ജൂബിലി ആഘോഷവര്‍ഷമായിരുന്നു അത്. അതുകൊണ്ട്തന്നെ ഇതുവരെ നടന്ന എല്ലാ ഇന്റര്‍ ഡെന്റല്‍ ഫെസ്ടിവലുകളുടെയും പേരു വച്ച്  ഒരു ഡിസൈന്‍ ചെയ്യാം എന്ന് കരുതി. അതില്‍ തന്നെ ആ കൊല്ലത്തെ ഫെസ്റിവല്‍ ന്‍റെ പേരും ഉള്‍പെടുത്തണം നിലാമഴ എന്നായിരുന്നു ഞാന്‍ നിര്‍ദ്ദേശിച്ച പേര്.അത്  കോളേജ് യൂണിയന്‍ അംഗീകരിച്ചതോടെ  ടീ ഷര്‍ട്ട് ന്‍റെ പണി തുടങ്ങാം എന്നായി .

അപ്പോഴാണ്‌ മാട്രിക്സ് എന്ന ഹോളിവുഡ്  സിനിമയുടെ ടൈറ്റില്‍ വരുന്നത് പോലെ  ഒരു ഡിസൈന്‍ ചെയ്താലോ എന്ന് ആലോചിച്ചത്. ഗൂഗിളില്‍ തപ്പിയപ്പോള്‍ , ഭാഗ്യത്തിന്  ആ ഫോണ്ട് കിട്ടി.പിന്നെ, നിലാമഴ എന്ന പേരിന് വേണ്ട ലെറ്റഴ്സ്  എല്ലാം ഇതുവരെ നടന്ന ഇന്‍റര്‍ഡെന്റല്‍ ഫെസ്ടിവലുകളുടെയും പേരില്‍ നിന്നും എടുത്ത്  കൃത്യമായി  NILAMAZHA എന്ന്  വരുന്ന രീതിയില്‍ അടുക്കി വെച്ചപ്പോള്‍ , പ്രെസ്റ്റോ !!!






പിന്നീട്  ആശയങ്ങള്‍ക്കും TYPOGRAPHY ക്കും പ്രാധാന്യം കൊടുത്തുകൊണ്ട്  27-മത്  അഖില കേരള ഇന്‍റര്‍ഡെന്റല്‍ ഫെസ്റിവല്‍ നടന്നപ്പോള്‍ കോളേജിന് വേണ്ടി ചെയ്ത ടീ ഷര്‍ട്ട് ആണ് താഴെ. കറുപ്പിലും വെളുപ്പിലും ചെയ്തെടുത്ത ഈ ടീ ഷര്‍ട്ട് എനിക്ക് വളരെ ഇഷ്ടം തോന്നിയ ഒന്നാണ്.

ഫ്രണ്ട് ഡിസൈന്‍  TRIVANDRUM DENTAL COLLEGE എന്ന് abrreviation വരുന്നത് പോലെ ഒരു ക്യാപ്ഷന്‍ "THINK DIFFERENT, COMRADE  ഇട്ടു.. അത് ഞങ്ങളുടെ കോളേജിന്റെ മഹത്തായ SFI  പാരമ്പര്യം വിളിച്ചോതുന്നത്‌ കൂടെയായപ്പോള്‍ ഇരട്ടി സന്തോഷം. 

ബാക്ക് ഡിസൈന്‍ പിന്നെ മെഡിക്കല്‍ എംബ്ലം എന്ന് പരക്കെ തെറ്റിദ്ധരിക്കപ്പെട്ടുകഴിഞ്ഞ  കഡൂസിയസ്  (caduseus) തന്നെ ഇത്തിരി ഗ്രാഫിക് ആര്‍ട്ട് ആയി ചെയ്യാമെന്നുറച്ചു .അത് ധരിക്കുന്ന ആളുടെ നട്ടെല്ല് ന്  കൃത്യമായി മുകളില്‍ വരുന്നത് പോലെയും ഒരു ജോഡി ചിറകുകള്‍ തോളില്‍ നിന്ന് വിടര്‍ന്നു നില്‍ക്കുന്നത് പോലെയും ചെയ്തപ്പോള്‍ ഏതാണ്ട് തൃപ്തിയായി.
2.

 





അത് കഴിഞ്ഞപ്പോള്‍ ഉട്ടോപ്പിയ എന്ന ബ്രാന്‍ഡ്‌ ന്‍റെ ടീ -ഷര്‍ട്ട്  ചെയ്യാം എന്നായി.
എനിക്ക് മാത്രം ഉപയോഗിക്കാവുന്ന കസ്റ്റം ഡിസൈന്‍ട് ടി -ഷര്‍ട്ട് ആയിരുന്നു ലക്‌ഷ്യം.
അക്കാലത്താണ് , ഓറിയോണ്‍ ചേട്ടന്‍റെ മഗ്ര ടീം കിടിലന്‍ മലയാളം സിനിമാ ഡയലോഗ്  വെച്ചുള്ള ടീ ഷര്‍ട്ട് ഡി സൈന്‍സ്  ഫെസ്ബുക്കിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.
അത് കണ്ടതോടെ , അതില്‍ നിന്ന് എനിക്ക് ചേര്‍ന്ന ഒരെണ്ണം ഞാന്‍ ചൂണ്ടി ;) . 


3.
മഗ്ര ടീ 

പിന്നെ , എന്‍റെ ഏറ്റവും പ്രിയ അനിമേഷന്‍ കാരക്ടര്‍ ആയ റാങ്കോ യെ വെച്ച് ഒരെണ്ണം ഉണ്ടാക്കി.
4.
റാങ്കോ ടീ 

അത് കൂടാതെ  v for vendetta എന്ന ഹോളിവുഡ് സിനിമയുടെ v എന്ന അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ ഒരുപാട് ഉള്‍ക്കൊള്ളിച്ചുള്ള ഒരു   കിടിലന്‍ ഡയലോഗ്   കസ്റ്റമൈസ്  ചെയ്തു.(ഇതാണ്  മഗ്ര ടീ യുടെ ബാക്ക് ഡിസൈന്‍ ആയി ഉപയോഗിച്ചത്.)
5 .
V FOR VENDETTA ടീ 

അതിന്‍റെ ഇടയില്‍ ചവറുപോലെ ചുമ്മാ കാച്ചി ആയ കാപ്ഷന്‍സ് എല്ലാം കൊണ്ട്  ഓരോ ഡിസൈന്‍സ് ഉണ്ടാക്കുമായിരുന്നു. അതിലൊരെണ്ണം താഴെ.
6.
അഹങ്കാരം ടീ 

എന്തായാലും , കോളേജ് വിട്ടതോടെ സൃഷ്ടിയുടെ മാതാവ് ഏറെക്കുറെ മരിച്ചു. അതുകൊണ്ട് ടീ -ഫാക്ടറി താല്‍കാലികമായി അടച്ചുപൂട്ടി . പക്ഷേ വ്യാവസായിക അടിസ്ഥാനത്തില്‍ ഡിസൈനിംഗ് ചെയ്യുന്ന ഒരു ഫേം ആണ് എന്‍റെ സ്വപ്നം.

21 comments:

  1. ഒരു നല്ല മേഖലയാണ് ഉട്ടോ. വീണ്ടും ആലോചിക്കൂ..

    ReplyDelete
    Replies
    1. ക്ലിനിക്കല്‍ പ്രാക്ടീസ് ന്‍റെ ഒപ്പം നടത്തിക്കൊണ്ടുപോകാന്‍ പറ്റുമോ എന്നറിയില്ല പ്രദീപേട്ടാ,,, :)

      Delete
  2. ടീയും കോഫിയും അവിടെ നിക്കട്ടെ.. ഉട്ടോയുടെ മെലിഞ്ഞുണങ്ങിയ ആ പഴയ കോലം വീണ്ടും കാണാന്‍ കഴിയുമോ എന്നാണ് എനിക്ക് അറിയേണ്ടത്... :)

    ReplyDelete
    Replies
    1. എല്ലാം മുകളില്‍ ഉള്ളവനറിയാം :)

      Delete
  3. ഇത് കൊള്ളാലോऽ/

    ReplyDelete
    Replies
    1. നല്ല വാക്കിനു നന്ദി മഴക്കിനാവേ ;)

      Delete
  4. ബ്ലോഗ്ഗേഴ്സ് മീറ്റിന് ടി ഷര്‍ട്ട് ഡിസൈന്‍ ചെയ്ത് രണ്ടാം വരവ് തുടങ്ങു, നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. ബ്ലോഗേഴ്സ് മീറ്റ്‌ കൊണ്ട് ബ്ലോഗിനോ ബ്ലോഗ്ഗേഴ്സിനോ സര്‍ഗാത്മകമായ ഒരു ഉണര്‍വും/ഉപകാരവും കിട്ടുന്നില്ല എന്നാണ് എന്റെയൊരിത് .

      വരുന്നു.
      കാശ് കൊടുത്ത് റെജിസ്റ്റര്‍ ചെയ്യുന്നു.
      പരിചയപ്പെടുന്നു.
      ഉണ്ണുന്നു.
      ഗംഭീരമായി ചര്‍ച്ചിക്കുന്നു എന്ന ഭാവത്തില്‍ കലഹിക്കുന്നു.
      ഫോട്ടോഎടുക്കുന്നു.
      അടുത്ത ബ്ലോഗേഴ്സ് മീറ്റിനു കാണാം എന്ന്‍ പറഞ്ഞു പിരിയുന്നു.

      (രണ്ട് ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്ത് ഹതാശനായ ഒരുവന്‍റെ ദീനരോദനം .)

      n.b : ഇപ്പഴത്തെ മീറ്റൊന്നും ഒരു മീറ്റല്ല.
      എന്‍റെ കുട്ടിക്കാലത്തെ മീറ്റായിരുന്നു മീറ്റ്. :p (സനുഷ സ്റ്റൈല്‍ ;) )

      Delete
  5. അനുഭവം ഗുരു!
    ആശംസകള്‍

    ReplyDelete
  6. കലാവല്ലഭനാണ് അല്ലേ

    ReplyDelete
    Replies
    1. ഉന്മാദത്തിന്റെ പല മുഖപ്പുകളില്‍ ഒരെണ്ണം. അത്രേയുള്ളൂ അജിത്തേട്ടാ :(

      Delete
  7. നല്ല ഭാവിയുണ്ട് ഒപ്പം ഭാവനയും
    ഭായ് നിങ്ങൾ ഈ കാര്യത്തിൽ മോദിയെ വെട്ടിക്കും ..!

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി , മുരളിയേട്ടാ :)

      Delete
  8. സംഗതി കൊള്ളാല്ലോ അജിത്ത്.... ഇതൊന്ന് വീണ്ടും പൊടി തട്ടിയെടുത്തൂടെ??

    ReplyDelete
    Replies
    1. ഒരാള്‍ക്ക് മാത്രമായി ഡി-സൈന്‍ ചെയ്യുന്നത് ,,,കുറച്ച് കഴിഞ്ഞാല്‍ മടുക്കും മുബിത്താ .... പിന്നെ , ഇങ്ങനെയൊക്കെയായിരുന്നു ഞാന്‍ എന്ന് ഓര്‍മിക്കാന്‍ നല്ലതാണ്.

      Delete
  9. എടാ ഭീകരാ..
    ഈ ഏ൪പ്പാടും ണ്ടായിരുന്നോ..??
    എനിക്കും ഇങ്ങനെ ചെയ്താല് കൊള്ളാം എന്നുണ്ട്..
    കുറേ കാലായി വിചാരിക്ക്ണൂ...
    ഒന്ന് ഹെല്പ്പാമോ..??
    പഴയെ ടീ-ഷ൪ട്ട് ഏതേലും ണ്ടോ കയ്യില്..?
    തന്നാല് സ്വീകരിക്കും ട്ടോ...

    ReplyDelete
    Replies
    1. കോളേജ് ടീ മാത്രേ ഉള്ളൂ ഡാ ... നിനക്ക് ഉപകാരപെടുന്നതൊന്നും ഇല്ല. :( എന്ത് ഹെല്പ്പും ചെയ്യാം.

      Delete
  10. ദൈവമേ! ഇങ്ങനത്തെ സംഭവങ്ങളൊക്കെ കയ്യിലുണ്ടോ??? കിടിലൻ!!

    ReplyDelete
  11. അറിയാത്ത മുഖം...അറിയേണ്ടതും !

    ReplyDelete