Monday 25 May 2015

സൂ

                         കൂട്ടിലടച്ചിട്ട മൃഗങ്ങളെ കാണുവാന്‍ ചങ്ങല-                      
പ്പൂട്ടിലിട്ട മൃഗവുമായെത്തും ചിലര്‍

ഇരുമ്പഴിക്കുള്ളിലെയസ്വാതന്ത്ര്യത്തില്‍
വെറിപിടിച്ചുഴലും നാല്‍ക്കാലികള്‍

ഒരു മനോഹരദര്‍പ്പണത്തിലെന്നപോല്‍
മിഴിവുറ്റ പ്രതിച്ഛായ കാണിക്കുന്നുണ്ടാവാം

അവരുടെയുള്ളത്തിന്നിരുട്ടറകളില്‍
പകകൊണ്ടു ,വെറിപൂണ്ടു ചുരമാന്തിയെപ്പോഴും
മദിച്ചുമേവുന്ന മൃഗമൊരെണ്ണത്തിനെ .



7 comments:

  1. അകത്തെ മൃഗവും പുറത്തെ മൃഗവും!

    ReplyDelete
    Replies
    1. രണ്ടും ഒരര്‍ത്ഥത്തില്‍ അകത്തു തന്നെ അജിത്തേട്ടാ :)

      Delete
  2. ഇരുമ്പഴിക്കുള്ളിലെ അസ്വാതന്ത്ര്യത്തില്‍
    വെറിപിടിച്ചുഴലും നാല്‍ക്കാലികള്‍,
    അപ്പോള്‍ പുറത്തോ......................!!!
    ആശംസകള്‍

    ReplyDelete
    Replies
    1. പുറത്തും കണക്കുതന്നെ... അഴികള്‍ വേറെയാണ് എന്നൊരു വ്യത്യാസം മാത്രം. :)

      Delete
  3. വെറിപിടിച്ചുഴലും നാല്‍ക്കാലികള്‍,
    ഒരു മനോഹരദര്‍പ്പണത്തിലെന്നപോല്‍
    മിഴിവുറ്റ പ്രതിച്ഛായ കാണിക്കുന്നുണ്ടാവാം,
    അവരുടെയുള്ളത്തിന്നിരുട്ടറകളില്‍

    ReplyDelete
  4. ഒത്തിരി നന്നായിട്ടുണ്ട് ഇനിയും എഴുതുക സമയം കിട്ടുമ്പോൾ മാത്തപ്പനേയും വായിക്കുക

    ReplyDelete