Friday 29 May 2015

എന്നെങ്കിലും

പച്ചപ്പുല്‍ച്ചെടികള്‍ക്കിടയില്‍ വിരിഞ്ഞുനില്‍ക്കുന്ന
പേരൊന്നുമറിയാത്ത പൂപോലെയൊരു കവിത-
യെഴുതാന്‍ ശ്രമിച്ച് ശ്രമിച്ച്  ശ്രമിച്ച് 
മരിച്ചുപോയൊരാളായി മാത്രം 
അറിയപ്പെട്ടാല്‍ മതി 
എന്നൊരാശ.

4 comments:

  1. ആശ പോലെ ആവട്ടെ അല്ലെ..

    ReplyDelete
  2. ശ്രമവും,ശ്രദ്ധയും വേണം
    മടിപിടിച്ച് മാറ്റിവെക്കുമ്പോള്‍ അതിന്‍റെ മാറ്റും,മണവും മാറിപോവും.
    ആശംസകള്‍

    ReplyDelete
  3. അറുതിയില്ലാത്താശകള്‍

    ReplyDelete
  4. തുടരെ തുടരെ ബ്ലോഗ് പോസ്റ്റുകളെഴുതിയെഴുതിയിട്ട്
    ലിംക/ ഗിനസ്സ് ബുക്കുകളിൽ കയറുവാൻ വല്ല പരിപാടിയുമുണ്ടോ ഭായ് ?

    ReplyDelete