Friday 26 June 2015

ഏകാന്തതയുടെ ഗീതം.

കടല്‍ക്കരയില്‍ തനിച്ചിരുന്നുകൊണ്ടെ-
നിക്കേകാന്തതയുടെ പാട്ടുപാടണം .

പതിയെമായുന്നണിയറക്കുള്ളില്‍
അകലെ , മേഘപടലത്തിനപ്പുറം
കഥകളെല്ലാം കണ്ട കണ്ണുകള്‍.

പിരിഞ്ഞുപോകുവാന്‍വയ്യെന്നപോല്‍വീണ്ടും
കരയെവന്നു പുണര്‍ന്നുപോകുന്നൂ
അതിരെഴാത്തിരതന്‍വിരലുകള്‍
 
തണുത്തിരിക്കുന്നൂ യുഗങ്ങളായവര്‍
നിരന്തരം വന്നു നനച്ച തീരങ്ങള്‍ .

മരിച്ചുപോയ ദിനത്തിന്നോര്‍മ്മകള്‍
കുറിച്ചുകൊണ്ടിരിക്കയാണതിന്നു ചാരെ ഞാന്‍ .

എരിച്ചു കളയണമലസനിമിഷങ്ങള്‍
മനസ്സുതിന്നുന്ന കറുത്ത ചിന്തകള്‍ .

കടല്‍ക്കരയില്‍ തനിച്ചിരുന്നുകൊണ്ടെ-
നിക്കേകാന്തതയുടെ പാട്ടുപാടണം

ഇടറുമെങ്കിലും , വിരസമെങ്കിലും
വൃഥാവിലാവില്ലെന്‍ ഹൃദയഗീതകം.

ഒരു വിദൂരപ്രതീക്ഷതന്‍ താരക
പ്രകാശത്താല്‍ മനം തുടിച്ചുണര്‍ന്നേക്കാം
---------------------------------------------------------

7/2/2014
സായാഹ്നം
ശംഖുമുഖം കടല്‍തീരം


4 comments:

  1. ഇടറുമെങ്കിലും വിരസമെങ്കിലും, ഒരു വിദൂരപ്രതീക്ഷതന്‍ താരക പ്രകാശത്താല്‍ മനം തുടിച്ചുണരാൻ, പാടുക നിന്നുടെ ഹൃദയഗീതകം

    ReplyDelete
  2. "ഒരു വിദൂരപ്രതീക്ഷതന്‍ താരക
    പ്രകാശത്താല്‍ മനം തുടിച്ചുണര്‍ന്നേക്കാം"

    ReplyDelete
  3. എരിച്ചു കളയണമലസനിമിഷങ്ങള്‍
    മനസ്സുതിന്നുന്ന കറുത്ത ചിന്തകള്‍ .
    ആശംസകള്‍

    ReplyDelete
  4. ഇടറുമെങ്കിലും , വിരസമെങ്കിലും
    വൃഥാവിലാവില്ലെന്‍ ഹൃദയഗീതകം.

    ഒരു വിദൂരപ്രതീക്ഷതന്‍ താരക
    പ്രകാശത്താല്‍ മനം തുടിച്ചുണര്‍ന്നേക്കാം

    ReplyDelete