Tuesday 22 September 2015

ലൂസി

ലൂസി, നീയുറങ്ങിക്കിടക്കുകയായിരുന്നു
ഗതകാലചരിത്രചിത്രങ്ങള്‍തന്‍ 
മാഞ്ഞുപോകാത്തൊരടയാളമായി 
വേരുകള്‍ തിരഞ്ഞീ ജീവവൃക്ഷത്തിന്‍റെ
തുഞ്ചത്തുനിന്നവര്‍ യന്ത്രഹസ്തങ്ങളാല്‍
ഭൂമിതന്‍ ശിരോവസ്ത്രങ്ങളോരോന്നാ
യഴിച്ചഴിച്ചാഴത്തിലെത്തുമ്പോള്‍ ,
നീയുറങ്ങിക്കിടക്കുകയായിരുന്നു .

പാതിയില്‍ വെച്ചുമുറിഞ്ഞുപോയൊരു
പാഴ്കിനാവിന്റെ മറുപാതി തേടി
നിത്യനിദ്രതന്‍ ലോകത്തിലെങ്ങോ 
കത്തിനില്‍ക്കും വെളിച്ചത്തിലേക്ക് 
മെല്ലെമെല്ലെ നടന്നകലുന്നപോല്‍ 
എല്ലുകള്‍ ദ്രവിച്ചു, പാതിയും പൊടിഞ്ഞ്,
നീയുറങ്ങിക്കിടക്കുകയായിരുന്നു.

മുപ്പതുനൂറായിരം സംവത്സരങ്ങള്‍ക്കു-
മപ്പുറത്ത് നിന്നെത്തിരഞ്ഞവരെത്തുമെന്നും 
പൊയ്.പ്പോയ ദുരിതകാലത്തിന്‍റെ
കയ്പേറിയ കഥയൊന്നുമറിയാതെ
നിന്‍റെയസ്ഥികൂടാവശിഷ്ടങ്ങളില്‍
തന്റെയസ്തിത്വം ചികയുമെന്നും 
എത്രയോ പ്രകാശവര്‍ഷങ്ങളകലെയൊ-
രുത്തുംഗകാലഗിരിശൃംഗത്തില്‍നില്‍ക്കുമ്പോള്‍ നീ-
ഓര്‍ത്തിരുന്നുവോ ലൂസി, മാതാമഹി  ?


#അപൂര്‍ണ്ണം 

*Lucy is the common name of AL 288-1, several hundred pieces of bone representing about 40% of the skeleton of a female Australopithecus afarensis

 It was discovered in 1974 at Hadar in the Awash Valley of the Afar Triangle in Ethiopia. In paleoanthropology, usually only fossil fragments are found and only rarely are skulls or ribs uncovered intact; thus this discovery was extraordinary and provided an enormous amount of scientific evidence.

Lucy is estimated to have lived 3.2 million years ago, and is classified as a hominin.

(കടപ്പാട്: വിക്കിപീഡിയ )








 












10 comments:

  1. നല്ല സാഹിത്യം നല്ല വരികള്‍ !!!

    ReplyDelete
  2. അസ്ഥികള്‍ സംസാരിക്കുമായിരുന്നെങ്കില്‍ കഥകള്‍ ഏറെ കേട്ടേനെ

    ReplyDelete
    Replies
    1. ഇന്നലെ ഈ പോസ്റ്റ് വായിച്ചിട്ട് രാത്രി “ലൂസി” സിനിമ കണ്ടു.

      Delete
  3. മാതാമഹി.. :)
    അസ്ഥികള്‍ കഥ പറയുന്നു..

    ReplyDelete
  4. ചിന്തനീയം!
    ഇന്നിന്റെ അവസ്ഥ ...
    ആശംസകൾ ഡോക്ടർ

    ReplyDelete
  5. ലൂസിയെ എനിക്കും ഇഷ്ടമാണ്. പരിണാമദിശയിലെ ഗാന്ധാരി!

    ReplyDelete
  6. ഇഷ്ടായി ട്ടാ.മാതാമഹിക്ക് ശേഷം കൊളുത്തിയിട്ട ചോദ്യചിഹ്നത്തിന്റെ സാധ്യതയും ഇഷ്ടായി

    ReplyDelete
  7. ലൂസിയെക്കുറിച്ചുള്ള അനുസ്‌മരണം നന്നായി

    ReplyDelete
  8. പാതിയില്‍ വെച്ചുമുറിഞ്ഞുപോയൊരു
    പാഴ്കിനാവിന്റെ മറുപാതി തേടി
    നിത്യനിദ്രതന്‍ ലോകത്തിലെങ്ങോ
    കത്തിനില്‍ക്കും..

    മനോഹരമായ വരികൾ..

    ReplyDelete