Wednesday 1 March 2017

സിസേറിയന്‍

വയറുകീറിമുറിച്ചെടുക്കണം
സമയമെത്താതെ പിറന്ന കുട്ടിയെ.

അധികകാലമിരിക്കുകില്ലിവളെന്നാലും,
"കവിത"യെന്നോമനിക്കാന്‍ പണ്ടു
കരുതിവെച്ചൊരു പേരു വിളിക്കണം.

കാല്‍ത്തള,കരിവളകളിടീക്കണം.
പൊന്നുംകുടമെങ്കിലും പൊട്ടുകുത്തണം


1 comment:

  1. അധികകാലമിരിക്കുകില്ലിവളെന്നാലും,
    "കവിത"യെന്നോമനിക്കാന്‍ പണ്ടു
    കരുതിവെച്ചൊരു പേരു വിളിക്കണം.

    ReplyDelete