Sunday 31 December 2017

മഹാപ്രസ്ഥാനം

മകരമാവുമ്പോള്‍ കടലില്‍ നിന്ന് 
സമതലങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ്
മലമുകളിലേക്കൊഴുകുന്ന ഒരു പുഴയുണ്ട് .

പണ്ടുപണ്ടൊരിക്കല്‍, 
ഞാനുമൊരു തുള്ളിയായ്
ആപ്പുഴയിലൊഴുകിപ്പോയ്  
കാട്ടിലെ തേവരെക്കാണാന്‍.

ശരണമന്ത്രങ്ങള്‍ തുടിച്ചുനില്‍ക്കുന്ന
സുവര്‍ണ്ണഗോപുരങ്ങള്‍
അതിവിശ്വാസത്തിലമൃത് തേടുന്ന
പതിതജന്മങ്ങള്‍ .
ഇതൊക്കെയാണെവിടെയുംപോലെ
യവിടെയും കാഴ്ചകള്‍.




3 comments:

  1. !!!!!പുതുവത്സരാശംസകൾ!!!!!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ <3 ഹാപ്പി ന്യൂ യ്ര്‍

      Delete
  2. ഇതൊക്കെയാണെവിടെയും
    പോലെയവിടെയും കാഴ്ചകള്‍.

    ReplyDelete