Friday 13 March 2015

യന്ത്രം


പത്ത് കൊല്ലം മുന്പ്
പാലക്കാട്ടെ ഗൃഹോപകരണമേളയില്‍ നിന്ന്
ആദായവിലയ്ക്ക് 
അച്ഛന്‍ വാങ്ങിയത്.
അഞ്ച് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്‌താല്‍
ദിവസം മുഴുവന്‍ ഓടും.
രാവിലെ അലാറമടിക്കും
വീടുമുഴുവന്‍ തൂത്തുവൃത്തിയാക്കും
തൊഴുത്തടിച്ചുകഴുകി പശൂനെ കറക്കും
ചായവെയ്ക്കും ..
ചോറും കറിയും വെയ്ക്കും
കുട്ട്യോളെ ഉസ്കൂളില്‍ കൊണ്ടാക്കും
പഠിപ്പിക്കും .
നാലുമണി വിരിഞ്ഞാല്‍
തിരിച്ച് വീട്ടിലെത്തി
പാടത്ത് പുല്ലരിയാന്‍ പോവും .
തിരിച്ചു വരുമ്പോ
ഒരു കുന്ന് കുപ്പായങ്ങള്‍
കുളിക്കാന്‍ കാത്തിരിക്കുന്നുണ്ടാവും .
അപ്പോഴേക്കും ചാര്‍ജ്ജ്
പകുതിയാവും .
എന്നിട്ടും ,
പഴയപോലെ പെര്‍ഫോമന്‍സ് ഇല്ലെന്നും
എഞ്ചിന്‍ ഇടയ്ക്ക് ഓവര്‍ ഹീറ്റാവുന്നു എന്നും
അച്ഛന്‍ ഗ്യാരണ്ടി കാര്‍ഡ് തിരിച്ചും മറിച്ചും നോക്കും.
ഏഴരമണിയാല്‍ ടിവി റൂമില്‍
പ്ലഗ് കുത്തി ചാര്‍ജ്ജ് ചെയ്യാന്‍ വെക്കും.
അമ്മയെന്നാണ് ഞങ്ങള്‍ വിളിക്കാറ് .
മിന്നൂന്റെ വീട്ടിലും ഉണ്ടത്രേ
ഇതുപോലൊരെണ്ണം .
(സത്യകഥ )

20 comments:

  1. നല്ലൊരു കടങ്കഥ....സത്യകഥ.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തുക്കളേ, നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?

      Delete
  2. ഓഹ്... അവള്‍ക്ക് ജോലിയൊന്നുമില്ലെന്നേ... ഹൌസ് വൈഫാ!

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?

      Delete
  3. അജിത്ത് പറഞ്ഞ പോലെ ഇപ്പോള്‍ ആ ജോലിക്ക് പേര്‍ 'ഹൗസ് വൈഫ് '...ഏതായാലും കലക്കി ....

    ReplyDelete
    Replies
    1. നന്ദി ... നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?

      Delete
  4. അപ്പൊ സീരിയലാണ് ഊര്‍ജ്ജം!
    നന്നായി രചന
    ആശംസകള്‍

    ReplyDelete
  5. സത്യം ...! പറഞ്ഞ രീതി നന്നായി ..♥♥♥

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?

      Delete
  6. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് ഹാര്‍ദ്ദമായ നന്ദി , സുഹൃത്തുക്കളേ

    ReplyDelete
  7. കയ്പ്പുള്ള സത്യം.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?

      Delete
  8. അമ്മയെന്നാണ് ഞങ്ങള്‍ വിളിക്കാറ് ....

    അമ്മയെ കൂടി വാങ്ങിക്കാന്‍ പറ്റുന്ന കച്ചവട ഹിക്മതുകള്‍ മാത്രമേ ഇനി കോര്‍പ്പറേറ്റ് സ്പോണ്‍സെഡ് അഭിനവ ലോകത്തില്‍ ബാക്കിയുള്ളൂ..
    നന്നായി ഡാ

    ReplyDelete
    Replies
    1. നന്ദി ഷിരുഭായ് , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?

      Delete
  9. അമ്മയെ കൂടി മാര്‍ക്കറ്റില്‍ വാങ്ങിക്കാനുള്ള കച്ചവട ഹിക്മതുകള്‍ മാത്രമേ കോര്‍പ്പറേറ്റ് സ്പോണ്‍സെഡ് അഭിനവലോകത്തില്‍ ബാക്കിയുള്ളൂ..

    നന്നായി ഡാ

    ReplyDelete
  10. Replies
    1. താങ്ക്സ് മിനിച്ചേച്ചി :)

      Delete
  11. Replies
    1. നന്ദി മാനവാ .. വീണ്ടും വരിക.

      Delete