Friday 10 April 2015

ഡയറിക്കുറിപ്പുകള്‍: തിരോന്തരം ഡയറീസ് #2

മാര്‍ച്ച്  11,  2015

ആദ്യമായി തിരുവനന്തപുരത്ത്‌ വന്നത് അമ്മയോടും അച്ഛനോടും ഒപ്പം പാലക്കാട് ടൌണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അമൃത എക്സ്പ്രസ്സില്‍.. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ..
തിക്കിയും തിരക്കിയും ഇരുന്ന് പാതി ഉറങ്ങിയും ഉണര്‍ന്നും...

ട്രെയിന്‍ കൊച്ചു വേളി ഭാഗത്തൊക്കെ എത്തിയപ്പോള്‍ ഞാന്‍ പോയി വാതിലിന്‍റെ അരികില്‍ നിന്ന് നാട്ടില്‍ നിന്ന് വ്യത്യസ്തമായ തിരുവനന്തപുരം പ്രകൃതി ഭംഗി ആസ്വദിച്ചു..
വെളുത്ത മണല്‍ കലര്‍ന്ന മണ്ണ്...
മചികളായ തെങ്ങുകള്‍....
ചെറിയ വീടുകള്‍...
തമ്പാനൂര്‍ ഇല്‍ ഉള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി നേരെ അച്ഛനു പരിചയമുള്ള അരിസ്റ്റോ ജങ്ക്ഷനിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നു.
അഡ്മിഷന്‍ എന്നാല്‍ അന്ന് തന്നെ ക്ലാസ് തുടങ്ങുകയൊന്നുമില്ല എന്ന തിരിച്ചറിവ് കിട്ടിയപ്പോള്‍ കെട്ടിപ്പൂട്ടി കൊണ്ടുവന്നിരുന്ന സോപ്പ് , ചീപ്പ് ,കണ്ണാടി അടക്കമുള്ള സ്ഥാവരജംഗമവസ്തുവകകള്‍ റൂമെടുത്ത ഹോട്ടലില്‍ തന്നെ സൂക്ഷിക്കാനേല്പിച്ച് തിരിച്ച് അന്ന് രാത്രി തന്നെ വീട്ടിലേക്ക് വണ്ടി കയറുന്നതിന് മുന്പ് സിനിമയുടെ സ്വന്തം നഗരത്തിലെ ഒരു തീയേറ്ററില്‍ നിന്ന് സിനിമ കാണാനും അനന്തപത്മനാഭന്‍റെ ദര്‍ശനം നേടാനും സമയം കിട്ടി .
ആ സിനിമയായിരുന്നു
" നാദിയ കൊല്ലപെട്ട രാത്രി "
തീയട്ടര്‍ അഞ്ജലി അതുല്യ കോംപ്ലക്സിലെ കുട്ടിതീയെറ്ററായ ആതിരയും.
അച്ഛനും അമ്മയുമൊപ്പം ഞാനും ഒരുമിച്ച് തീയെറ്ററില്‍ പോയി അതിനുമുന്‍പ്‌ ഒരു സിനിമ കണ്ടത് ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ "തേന്മാവിന്‍ കൊമ്പത്ത്" ആണ്. grin emoticon
എന്താല്ലേ ? 

No comments:

Post a Comment