Friday 10 April 2015

ഡയറിക്കുറിപ്പുകള്‍ : "ആരോഗ്യ" നാടന്‍ ജിം


1 മാര്‍ച്ച് 2015

അദ്ധ്വാനരഹിതമായ ഏതാണ്ടൊരു വര്‍ഷത്തെ ക്ലിനിക്കല്‍ ജീവിതത്തിനാല്‍ ആര്‍ജ്ജിച്ചെടുത്ത കുടവയര്‍ കുറയ്ക്കുക , സിക്സ്പാക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല..ഒരു ടു പാക്ക് എങ്കിലും സ്വന്തമാക്കുക
 എന്നീ ലക്ഷ്യങ്ങളോടെ ഇന്ന് രാവിലെ വീടിനടുത്തുള്ള "ആരോഗ്യ" ജിമ്മില്‍ ചേര്‍ന്നു .

പണ്ട് നാട്ടിലെ പ്രധാന "ഹാങ്ങൌട്ട് പ്ലേസ് "കളില്‍ ഒന്നായിരുന്ന ഈ നാടന്‍ ജിമ്മിലേക്ക് ഇപ്പോള്‍ യുവാക്കളധികം വരാറില്ല. അവരൊക്കെ ടൌണിലെ മുന്തിയ "ന്യൂ ജെനറേഷന്‍" ജിമ്മുകളിലും "വിയര്‍പ്പൊഴുക്കല്‍ " കേന്ദ്രങ്ങളിലും മെമ്പര്‍മാരായിരിക്കുന്നു .

ട്രെഡ്മില്‍ , ബെഞ്ച്‌പ്രസ് , തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇവിടെയില്ല.. പക്ഷേ സ്ഥലം നല്ല സ്പേഷ്യസ് ആണ്. അത്യാവശ്യം രണ്ട് മൂന്നു റൗണ്ട് ചുറ്റിനും ഓടി വാമപ്പ് ആവാനൊക്കെ പറ്റും..


വര്‍ക്കൌട്ട് ചെയ്യാന്‍ കുറച്ച് പഴഞ്ചന്‍ കാസ്റ്റ് അയേണ്‍ ഉപകരണങ്ങള്‍ ഉണ്ട്.


അത് വച്ച് ദിവസവും 3 മണിക്കൂര്‍ - രാവിലെ 7.30 മുതല്‍ 9.30 വരെ. പിന്നെ വൈകീട്ട് 5.30 to 6.30 pm.
അത് പറഞ്ഞപ്പഴാ...
പോവാന്‍ ടൈം ആയി...
ഫോട്ടോ ഒക്കെ പിന്നെ ഇടാം..

ഉട്ടോപ്യന്‍ 

No comments:

Post a Comment