Friday 10 April 2015

8.20 : റിവ്യൂ

 8.20: ONLY TIME WILL TELL
------------------------------------------------------

റിലീസ്ഡോണ്‍  25/12/2014 .

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്യാം ഒരുക്കിയ സിനിമയാണ് 8.20 .
അര്‍ജ്ജുന്‍ നന്ദകുമാര്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയില്‍ വളരെ കുറച്ച് അഭിനേതാക്കളേ ഉള്ളൂ.. എങ്കിലും ഗംഭീര സിനീമാറ്റോഗ്രാഫി , നല്ല പശ്ചാത്തലസംഗീതം , മനോഹരമായ ഗാനങ്ങള്‍ എന്നിവ കൊണ്ട് “8.20” മികച്ചു നില്‍ക്കുന്നു.

നമ്മള്‍ സ്നേഹിക്കുന്ന ആളുകളുടെ മരണത്തെക്കുറിച്ചുള്ള മുന്‍-അറിവ് നമ്മുടെ ബന്ധങ്ങളെ, അവരോടുള്ള നമ്മുടെ സമീപനത്തെ എത്രമാത്രം സ്വാധീനിക്കും എന്നതിന്‍റെ ഒരു നേര്‍ക്കാഴ്ച ആണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ 8.20 .
ഒരേ ഗാനം തന്നെ രണ്ട് തവണ, വ്യത്യസ്ത ഗായകരുടെ ശബ്ദത്തില്‍ ഉപയോഗിച്ചിരിക്കുന്ന ആദ്യസിനിമയാവാം ഇത്.
അത് പോലെ വേറൊരു പ്രത്യേകതയാണ് സെക്കന്റ് ഹാഫിലെ സിംഗിള്‍ ഷോട്ട് ഇല്‍ ചിത്രീകരിച്ച ഒരു ഗാനരംഗം.

അര്‍ജ്ജുന്‍ നന്ദകുമാര്‍, അവന്തിക , ബിജുക്കുട്ടന്‍ എന്നിവര്‍ തങ്ങളുടെ റോള്‍സ് ഭംഗിയാക്കി. .സിനിമയുടെ ഇതിവൃത്തം ചില പ്രോലോഗ് , എപിലോഗ് പോലെയുള്ള വാചകങ്ങളിലൂടെ പ്രകടമാക്കിയത് നല്ല ഒരു ഇന്റെലെക്ച്വല്‍ ഇടപെടലായിരുന്നു .


2 comments:

  1. Replies
    1. സംവിധാനം അത്ര പോര... അജിത്തെട്ടാ ... പിന്നെ ഇതിലേ നായകന്‍ എന്‍റെ സുഹൃത്തും കോളേജില്‍ 2 കൊല്ലം സീനിയറും ആണ് എന്നൊരു പ്രത്യേകതയുണ്ട് കേട്ടോ .

      Delete