Thursday 9 April 2015

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ : എം .മുകുന്ദന്‍




അമ്മയുടെ പഴയ ടിടിസി പുസ്തക കെട്ടുകള്‍ക്കിടയില്‍ നിന്നും എന്‍റെ കയ്യില്‍ തടഞ്ഞ് ,  ഏതാണ്ട് നാലാം ക്ലാസ് മുതല്‍  ഞാന്‍ വീണ്ടും വീണ്ടും വായിച്ച് വായിച്ച് മനസ്സില്‍ പതിഞ്ഞുപോയ കഥ.ഞാന്‍ ആദ്യമായി വായിച്ച നോവലും ഇത് തന്നെയായിരിക്കണം . എന്തായാലും ദാമുരൈട്ടരും ദാസനും ഗസ്തോന്‍ സായ്‌വും കുറമ്പിയമ്മയും ലെസ്ലീ സായ്‌വും മിസ്സിയും കുഞ്ഞനന്തന്‍ മാസ്റ്ററും ചന്ദ്രികയും പപ്പനും  എന്‍റെ ഭാവനയിലെ മയ്യഴിയില്‍ പലപ്രാവശ്യം ജീവിതമാടി തീര്‍ത്തു.. വെള്ളിയാങ്കല്ലിലെ തുമ്പികള്‍ ടെ ഭാഗം കുട്ടിക്കാലത്തിലെ അപക്വമായ വായനയില്‍ പ്രത്യേകിച്ച് വിശേഷം ഒന്നും തോന്നിയില്ലെങ്കിലും... പിന്നീടു അത് ഒരു മാജിക്കല്‍ റിയലിസ്റ്റ് എലിമെന്റ് ആണെന്ന് മനസ്സിലാക്കിയപ്പോള്‍ വളരെ അത്ഭുതപ്പെട്ടു... കാരണം ആദ്യമൊക്കെ അങ്ങനെ ഒരു സ്ഥലമുണ്ടെന്നു തന്നെ കുട്ടിയായ ഞാന്‍ കരുതിയിരുന്നു...

ഈ നോവലിലെ എനിക്ക് ഇഷ്ടമായ ചില കാര്യങ്ങള്‍ കൂടെ പങ്കുവെയ്ക്കട്ടെ..

1. കഥ തുടങ്ങുന്നത് കുറമ്പിയമ്മയുടെയും കേളുവച്ചന്റെയും  മകനായി ദാമുവിന്‍റെ ജനനം മുതലായിരുന്നതും ദാമുവിന്റെ ജീവിതം വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുപോഴും ഒക്കെ ഞാന്‍ കരുതിയത് ഇത് ദാമുവിന്റെ കഥയാണെന്നാണ്... എന്നാല്‍ ദാസന്‍ ജനിച്ചു കഴിയുമ്പോഴാണ് ഇത് വരെ പറഞ്ഞതെല്ലാം ഇനി പറയുവാനുള്ളതിന്റെ അവതരണം മാത്രമായിരുന്നു എന്ന് തോന്നുക.

2. കുറമ്പിയമ്മയും ലെസ്ലീ സായ് വും : വളരെ വ്യത്യസ്തമായ ഒരു സൗഹൃദബന്ധം ഇവര്‍ തമ്മിലുണ്ടായിരുന്നത്....അധീശന്റെയും അസ്വതന്ത്രയുടെയും നേര്‍ത്ത പാട പോലുമില്ലാത്ത രണ്ടുപേര്‍.... മൂക്കുപൊടി ചോദിക്കാനായി സായ്‌വ് വരുന്നതും കാത്തിരിക്കുന്ന കുറമ്പിയമ്മ ഇപ്പോഴും ഉണ്ട് മനസ്സിനുള്ളിലെ തിരശീലയിലെവിടെയോ ....

3. വിപ്ലവകാരിയായ പപ്പന്‍ : എന്തോ....... ദാസനെക്കാളും ഒരു പൊടിക്ക് എനിക്കിഷ്ട്ടകൂടുതലുണ്ട് യുവ കമ്മ്യുണിസ്റ്റ് ആയ ദാസന്‍റെ സുഹൃത്ത് പപ്പനെ. മനസ്സിലെ അരങ്ങില്‍ കഥാപാത്രത്തിന് മുഖം കൊടുക്കുമ്പോള്‍ "സന്ദേശം " സിനിമയിലെ "ഉത്തമന്‍"(ബോബി കൊട്ടാരക്കര ) ആണ് എന്‍റെ കണ്മുന്നിലെ പപ്പന് കൈവരുക.

൪. ഗുണ്ട അച്ചു : ആദ്യമൊക്കെ തനിച്ചട്ടമ്പിയായി നടന്നിട്ട് അവസാനം ദാസന്‍റെ പെങ്ങളുടെ ഭര്‍ത്താവായി ദാമുരൈട്ടര്‍ക്ക് പ്രിയപ്പെട്ടവനാവുന്നവന്‍ ( എന്‍റെ മനസ്സില്‍ കൊച്ചിന്‍ ഹനീഫയുടെ മുഖമാണിയാള്‍ക്ക് )

1 comment:

  1. എനിക്ക് വേറെ ചിലരാണ് പഥ്യം

    ReplyDelete