Friday 10 April 2015

ഡയറിക്കുറിപ്പുകള്‍ : പ്രിയനഗരമേ , വിട


11 2015 മാര്‍ച്ച്


അങ്ങനെ പ്രിയപ്പെട്ട തിരുവനന്തപുരം നഗരം ഏറെക്കുറെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് വീട്ടിലെത്തിയതിന്റെ ആദ്യദിവസം തുടങ്ങിയിരിക്കുന്നു.
നാലര വര്‍ഷത്തെ പഠനവും ഒരു കൊല്ലത്തെ ഹൗസ് സര്‍ജന്‍സി യും കഴിയുമ്പോള്‍ 2015 february 2nd ന് (Officially) and 2015 december 29 ( Unofficially) നീണ്ട ഏഴ് വര്‍ഷവും മൂന്നു മാസവും തീര്‍ന്നിരിക്കുന്നു!!
"സമയബന്ധിതമായും കൃത്യനിഷ്ഠയോടെയും" പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളുടെ പഠനം "അടിപൊളിയാക്കിയ " കേരള യൂണിവേഴ്സിറ്റിക്ക് സ്തോത്രം  !!!
2007 ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം ദന്തല്‍ കോളേജില്‍ ബി ഡി എസ് നു അഡ്മിഷന്‍ എടുക്കാന്‍ എത്തിയപ്പോള്‍ അതെന്റെ ഇങ്ങോട്ടുള്ള രണ്ടാമത്തെ മാത്രം യാത്രയായിരുന്നു.
ആദ്യമായി തിരുവനന്തപുരത്ത്‌ വന്നതാകട്ടെ , 1999 ഇല്‍ മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നും ആണ്‍കുട്ടികളുടെ വിനോദയാത്രയുടെ ഭാഗമായിട്ടും.
അന്ന് ആറാം ക്ലാസുകാരന്‍ പയ്യന്റെ മിഴിച്ച കണ്ണുകളാല്‍ അത്ഭുതത്തോടെ മാത്രം നോക്കികണ്ട മൃഗശാല,പദ്മനാഭ സ്വാമിക്ഷേത്രം , നിയമസഭാമന്ദിരം,വേളി ബീച്ച് , പ്ലാനെറ്റോറിയം എന്നിവയെല്ലാം പിന്നെ നിത്യജീവിതത്തിലെ വഴിക്കാഴ്ചകള്‍ മാത്രമായി നിറം മങ്ങിയതോര്‍ക്കുമ്പോള്‍ ജീവിതം അതിന്‍റെ അപ്രവചനീയത കൊണ്ടെന്നെ ആനന്ദിപ്പിക്കുന്നു.
‪#‎MemoriesInMarch‬

ഉട്ടോപ്യന്‍ 

No comments:

Post a Comment