Thursday 9 April 2015

റാഷമോണ്‍ : അകിരാ കുറസോവ

 പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര സംവിധായകന്‍ അകിരാ കുറസോവയുടെ  ക്ലാസ്സിക്‌ സിനിമയാണ്  "റാഷമോണ്‍ ".

1950ല്‍ പുറത്തിറങ്ങിയ ഈ B&W ചിത്രം അതിന്റെ കഥയുടെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി കൊണ്ടും പ്രശസ്തിയാര്‍ജ്ജിച്ചതാണ്.അതേ തുടര്‍ന്ന്‍ "റാഷമോണ്‍ ഇഫക്റ്റ് " എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ വരുകയുണ്ടായി.(The Rashomon effect is the effect of the subjectivity of perception on recollection, by which observers of an event are able to produce substantially different but equally plausible accounts of it.)


ഒരു കാട്ടില്‍ വെച്ച് ഒരു കൊലപാതകം നടക്കുകയും അതിന്‍റെ കോടതിവിചാരണയില്‍ പരസ്യമാക്കപെടുന്ന, പരസ്പരം അങ്ങേയറ്റം വിരോധാഭാസം ഉളവാക്കുന്ന, സാക്ഷികളുടെയും കൊലയാളിയുടെയും വാദമുഖങ്ങളില്‍ കൂടി ആണ് കഥ മുന്നേറുന്നത്.

ചിത്രത്തിന്‍റെ അവസാനം , മനുഷ്യന്റെ സ്വാര്‍ഥതയുടെ മേല്‍ എല്ലാം കുറ്റവും ആരോപിക്കപെടുമ്പോള്‍ സാഹചര്യങ്ങള്‍ ആണ് മനുഷ്യന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നത് എന്ന അനുമാനത്തില്‍ കഥ അവസാനിക്കുന്നു.


ഈ സിനിമ കാണാത്തവര്‍ ഒന്ന് കാണാന്‍ ശ്രമിക്കണം എന്ന അഭ്യര്‍ത്ഥനയോടെ.


യൂട്യുബ് ല്‍ ലഭ്യമാണ് . ലിങ്ക് ഇതാ  >>  http://www.youtube.com/watch?v=8dM_ZtjdcjM

1 comment: