ബിരുദം നേടിക്കഴിഞ്ഞാല്‍ ഇനി എന്ത് ? എന്ന് അതിന് മുന്‍പേ ചിന്തിച്ചുതുടങ്ങുന്നവരാണല്ലോ നമ്മിലധികവും.
ഒരു ബി ഡി എസ് (BDS) വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ ചിന്ത ഹൌസ് സര്‍ജന്‍സി ആരംഭിക്കുന്നതിനോടൊപ്പം ഉയര്‍ന്നുവരും.
പ്രധാനമായും 3 വഴികളാണ് ഓരോ ബി ഡി എസ് ബിരുദധാരിയുടെയും മുന്നിലുന്ന്ടാവുക .
1. P.G / Preparation for P.G :പോസ്റ്റ് ഗ്രാജ്വേഷന് അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള പരിശ്രമം
2. G.P /GENERAL PRACTISE : ജനറല്‍ പ്രാക്ടീസ് അഥവാ നാട്ടിലുള്ള ഏതെങ്കിലും ക്ലിനിക്കില്‍ (കുറച്ചു കാലത്തേക്കെങ്കിലും ) ജൂനിയറായി പ്രാക്ടീസ് ചെയ്യുക, അതുവഴി അനുഭവം ആര്‍ജ്ജിക്കുക .
3.Entrepreunership / Starting up Our Own Clinic : സ്വന്തമായി ഒരു ക്ലിനിക്കല്‍ പ്രാക്ടീസ് തുടങ്ങുക. (ഒന്നാമത്തെയോ രണ്ടാമത്തെയോ വഴികളിലൂടെ പോയ ശേഷവും ഈ വഴിയിലെത്താം)
ഇനി പെണ്‍കുട്ടികള്‍ "പൊതുവെ" സ്വീകരിക്കാറുള്ള നാലാമത്തെ ഒരു വഴികൂടെ യുണ്ട്.
ബിരുദം പ്രദാനം ചെയ്യുന്ന സ്റ്റാറ്റസ് മേന്മയില് നല്ലൊരു വിവാഹബന്ധം തരപ്പെടുത്തി , പിന്നീടുള്ള ജീവിതം കുടുബ - കുഞ്ഞുകുട്ടി പരാധീനതകളുമായി തള്ളിനീക്കുക. ;)
1. P.G / Preparation :
MDS /Master of Dental Surgery എന്ന ബിരുദാന്തരബിരുദം സര്‍ക്കാര്‍ കോളേജുകളില്‍ /സ്വാശ്രയ കോളേജുകളില്‍ ഓരോരുത്തരുടെയും സംവരണത്തിനും , പണത്തിനും , കഴിവിനും , താല്പര്യത്തിനും ഒക്കെ അനുസരിച്ച് പ്രധാനമായും എട്ടോളം വിഭാഗങ്ങളില്‍ ചെയ്യാം .
1. ഓര്‍ത്തോ (Orthodontics and dentofacial orthopedics – The straightening of teeth and modification of midface and mandibular growth.)
2.എന്‍ഡോ (Conservative Dentistry & Endodontics - also called endodontology) – Root canal therapy and study of diseases of the dental pulp and periapical tissues.
3 .പ്രോസ്തോ ( Prosthodontics - also called prosthetic dentistry – Dentures, bridges and the restoration of implants. )
4.പെരിയോ ( Periodontics -also called Periodontology) – The study and treatment of diseases of the periodontium (non-surgical and surgical) as well as placement and maintenance of dental implants)
5.പീഡോ (Pedodontics- also called Pediatric dentistry – Dentistry for children)
6. ഓറല്‍ സര്‍ജറി (Oral and maxillofacial surgery (also called oral surgery) – Extractions, implants, and surgery of the jaws, mouth and face.
7.ഓ എം ആര് (Oral Medicine and Radiology – The study and radiologic interpretation of oral and maxillofacial diseases.
9. കമ്മ്യൂണിറ്റി ഡെന്റ്റിസ്ട്രി (Dental public health – The study of epidemiology and social health policies relevant to oral health)
കുറച്ച് സീറ്റും കൂടുതല്‍ ആവശ്യക്കാരും ഉള്ളതുകൊണ്ട് കടുത്ത മത്സരമാണ് ഇവിടെ വരുക.
ചില ബുദ്ധിമാന്/മതി -മാരും/കളും ചില കഠിനാധ്വാനികളായവരും അപൂര്‍വ്വം ചില ഭാഗ്യശാലികളും ബിഡിഎസ് കഴിഞ്ഞ ആദ്യത്തെ അവസരത്തില്‍ തന്നെ എന്‍ട്രന്‍സ് ഇല് പിജി സീറ്റ് നേടിയെടുക്കുന്നു.
ചിലര്‍ അടുത്ത ഒന്നോ രണ്ടോ മൂന്നോ അവസരത്തില്‍ ലക്ഷ്യത്തിലെത്തുന്നു.ബാക്കിയുള്ളവരെല്ലാം പരിശ്രമം പാതിവഴിയിലുപേക്ഷിച്ച് option 2 അല്ലെങ്കില്‍ Option 3 യിലേക്ക് തന്നെ എത്തുന്നു.
2. GP / General Practise : പണം സമ്പാദിക്കുക / അനുഭവ സമ്പത്ത് ആര്‍ജ്ജിച്ചെടുക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് എല്ലാ ബിരുദ ധാരികളും ജിപി വല്ലതും കിട്ടുമോ എന്ന് അന്വേഷിക്കുന്നത്.
സ്വന്തമായി ക്ലിനിക്ക് തുടങ്ങുമ്പോഴുള്ള/നടത്തുമ്പോഴുള്ള റിസ്ക് ഒന്നുമില്ല എന്നതാണ് ഇവിടത്തെ മേന്മ.
വേതനം : ദിവസക്കൂലിയായോ / മാസാവസാനം ശമ്പളമായോ കിട്ടുന്ന വരുമാനം കേരളത്തില്‍ തന്നെ ഓരോ ജില്ല അനുസരിച്ചും വ്യത്യാസം വരാം . എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ജില്ലകളില്‍ (ഇടുക്കി/വയനാട്) പൊതുവെ ഉയര്‍ന്ന വേതനം നല്കിവരാരുണ്ട് . എന്നിരുന്നാല്‍ തന്നെയും പ്രയത്നത്തിന്റെയും അറിവിന്റെയും ആനുപാതികമായ വേതന വ്യവസ്ഥ അപൂര്‍വ്വമാണ്. മിക്കവാറും ചൂഷണം ചെയ്യപെടുന്നുണ്ട് ഓരോ ഡെന്റല്‍ സര്ജന്മാരും, പ്രത്യേകിച്ച് വനിതകള്‍.
എന്നാല്‍ വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ ആണ് ജി.പി എങ്കില്‍ , അവിടത്തെ അനുഭവ സമ്പത്ത് തന്നെ ഭാവിയിലേക്ക് വിലപിടിച്ച ഒന്നായിരിക്കും.ആ ഒരൊറ്റ അവസ്ഥയില്‍ മാത്രമാണ് വേതനം കുറഞ്ഞാലും ബിരുധധാരിക്ക് പ്രയോജനകമായ അതിജീവനം സാധ്യമാകുന്നത്.
3.Entrepreunership / Starting up Our Own Clinic
സ്വന്തമായ ഒരു ക്ലിനിക്ക് തുടങ്ങുന്നതിനു ഗുണങ്ങളും വെല്ലുവിളികളുമുണ്ട് .
മിക്കവാറും എല്ലാ ബിഡിഎസ് ബിരുദധാരികളും കുറച്ചുനാള്‍ ജി.പി കഴിഞ്ഞ് ആയിരിക്കും സ്വന്തം ക്ലിനിക് തുടങ്ങുക.
കോളേജില്‍ പഠിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പ്രാക്ടിക്കല്‍ ആയി ചെയ്യാം എന്നതിന്റെ വലിയ പാഠങ്ങള്‍ ഒരു സ്ഥാപനത്തില്‍ കുറച്ച് നാള് (മാക്സിമം 6 മന്ത്സ് ) ജോലി ചെയ്യുന്നതിലൂടെ നേടിയെടുക്കാം.
ഗുണങ്ങള്‍
1.സ്വാതന്ത്ര്യം - പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ ഇഷ്ടമുള്ള രീതിയില്‍ ഇമ്പ്ലിമെന്റ് ചെയ്യുവാന്‍ നമുക്ക് സാധിക്കുന്നു.
2. വരുമാനം : നല്ല രീതിയില്‍ നടത്തുന്ന ഒരു ക്ലിനിക്ക് പെട്ടെന്ന് തന്നെ വളരെ ആദായകരമായ ഒരു തൊഴിലായി മാറും.
3. സംരഭകത്വം : നമ്മുടെ സ്ഥാപനത്തിലൂടെ കുറച്ച് പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭിക്കുന്നു.
അതിലൂടെ രാഷ്ട്രപുരോഗമാനവും.
4.സാമൂഹ്യസേവനം : താല്പര്യമുള്ളവര്ക്ക് .
വെല്ലുവിളികള്‍ :
1. മുതല്‍ മുടക്ക് : സാമാന്യം ഭേദപെട്ട ഒരു ക്ലിനിക് തുടങ്ങണമെങ്കില്‍ മിനിമം 8 - 10 ലക്ഷം രൂപ മുതല്‍മുടക്ക് വരാം. അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ക്ക് തന്നെ 4 ലക്ഷത്തോളം രൂപ ചെലവാകുന്നു.
2.നടത്തിപ്പ് : നല്ല രീതിയില്‍ ക്ലിനിക്ക് നടത്തുക എന്നത് വളരെയേറെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു സംഗതിയാണ്. സര്‍വീസ് സെക്റ്റര്‍ ആണെങ്കിലും ഇത് ഒരു ബിസിനസ് തന്നെയാണ്.
അതേ ഗൌരവത്തിലും കാര്യപ്രാപ്തിയോടെയും നടത്തുക എന്നത് വ്യക്തിയുടെ മാനെജ്മെന്റ് , പബ്ലിക് റിലേഷന്‍സ് , ആത്മവിശ്വാസം , സംരഭകത്വമനോഭാവം എന്നീ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു.
ഇതൊന്നും ഇല്ലാതെ അങ്ങ് ചികിത്സ തുടങ്ങിയാലോ?
ReplyDeleteവ്യാജനെന്നു മാത്രം പറയരുത്. സിദ്ധന് എന്നാവാം. :)
ലേഖനം വായിച്ചു. ഇവിടെ പ്രത്യേകിച്ച് നമുക്ക് അഭിപ്രായപ്പെടാനൊന്നുമില്ലാത്തതിനാല് അടുത്ത പോസ്റ്റില്‍ കാണാം.
ReplyDeleteലേഖനം വായിച്ചു. ഇവിടെ പ്രത്യേകിച്ച് നമുക്ക് അഭിപ്രായപ്പെടാനൊന്നുമില്ലാത്തതിനാല് അടുത്ത പോസ്റ്റില്‍ കാണാം. (same as Ajithettan)
ReplyDeleteഎന്തൂട്ട് പറയനാണിഷ്ടാ ..എല്ലാ നന്മകളും നേരുന്നു
ReplyDelete