Sunday 10 May 2015

ബി ഡി എസ് കഴിഞ്ഞാല്‍ ?



ബിരുദം നേടിക്കഴിഞ്ഞാല്‍ ഇനി എന്ത് ? എന്ന് അതിന് മുന്‍പേ ചിന്തിച്ചുതുടങ്ങുന്നവരാണല്ലോ നമ്മിലധികവും.

ഒരു ബി ഡി എസ്  (BDS) വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ ചിന്ത ഹൌസ്‌ സര്‍ജന്‍സി ആരംഭിക്കുന്നതിനോടൊപ്പം ഉയര്‍ന്നുവരും.

പ്രധാനമായും 3 വഴികളാണ് ഓരോ ബി ഡി എസ്  ബിരുദധാരിയുടെയും മുന്നിലുന്ന്ടാവുക .

1.  P.G / Preparation for P.G :പോസ്റ്റ്‌ ഗ്രാജ്വേഷന്‍ അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള പരിശ്രമം 

2. G.P /GENERAL PRACTISE : ജനറല്‍ പ്രാക്ടീസ്  അഥവാ നാട്ടിലുള്ള ഏതെങ്കിലും ക്ലിനിക്കില്‍  (കുറച്ചു കാലത്തേക്കെങ്കിലും ) ജൂനിയറായി പ്രാക്ടീസ് ചെയ്യുക, അതുവഴി അനുഭവം ആര്‍ജ്ജിക്കുക . 

3.Entrepreunership / Starting up Our Own Clinic : സ്വന്തമായി ഒരു ക്ലിനിക്കല്‍ പ്രാക്ടീസ് തുടങ്ങുക. (ഒന്നാമത്തെയോ രണ്ടാമത്തെയോ വഴികളിലൂടെ പോയ ശേഷവും ഈ വഴിയിലെത്താം)

ഇനി പെണ്‍കുട്ടികള്‍ "പൊതുവെ" സ്വീകരിക്കാറുള്ള നാലാമത്തെ ഒരു വഴികൂടെ യുണ്ട്.
ബിരുദം പ്രദാനം ചെയ്യുന്ന സ്റ്റാറ്റസ് മേന്മയില്‍ നല്ലൊരു വിവാഹബന്ധം തരപ്പെടുത്തി , പിന്നീടുള്ള ജീവിതം കുടുബ - കുഞ്ഞുകുട്ടി പരാധീനതകളുമായി തള്ളിനീക്കുക. ;)


1. P.G / Preparation : 

MDS /Master of Dental Surgery എന്ന ബിരുദാന്തരബിരുദം സര്‍ക്കാര്‍ കോളേജുകളില്‍ /സ്വാശ്രയ കോളേജുകളില്‍   ഓരോരുത്തരുടെയും  സംവരണത്തിനും ,  പണത്തിനും , കഴിവിനും , താല്പര്യത്തിനും  ഒക്കെ അനുസരിച്ച്  പ്രധാനമായും എട്ടോളം വിഭാഗങ്ങളില്‍ ചെയ്യാം .

1. ഓര്‍ത്തോ (Orthodontics and dentofacial orthopedics – The straightening of teeth and modification of midface and mandibular growth.)

2.എന്‍ഡോ (Conservative Dentistry & Endodontics - also called endodontology) – Root canal therapy and study of diseases of the dental pulp and periapical tissues.

3 .പ്രോസ്തോ ( Prosthodontics - also called prosthetic dentistry – Denturesbridges and the restoration of implants. )

4.പെരിയോ ( Periodontics -also called Periodontology) – The study and treatment of diseases of the periodontium (non-surgical and surgical) as well as placement and maintenance of dental implants) 

5.പീഡോ (Pedodonticsalso called Pediatric dentistry – Dentistry for children)

6ഓറല്‍ സര്‍ജറി    (Oral and maxillofacial surgery (also called oral surgery) – Extractions, implants, and surgery of the jaws, mouth and face.

7.ഓ എം ആര്‍ (Oral Medicine and  Radiology – The study and radiologic interpretation of oral and maxillofacial diseases.

8. ഓറല്‍ പാത്ത്  (Oral and maxillofacial pathology – The study, diagnosis, and sometimes the treatment of oral and maxillofacial related diseases.

9. കമ്മ്യൂണിറ്റി ഡെന്‍റ്റിസ്ട്രി (Dental public health – The study of epidemiology and social health policies relevant to oral health) 

കുറച്ച് സീറ്റും കൂടുതല്‍ ആവശ്യക്കാരും ഉള്ളതുകൊണ്ട് കടുത്ത മത്സരമാണ് ഇവിടെ വരുക.
ചില ബുദ്ധിമാന്‍/മതി -മാരും/കളും  ചില കഠിനാധ്വാനികളായവരും അപൂര്‍വ്വം ചില ഭാഗ്യശാലികളും ബിഡിഎസ് കഴിഞ്ഞ ആദ്യത്തെ അവസരത്തില്‍ തന്നെ എന്ട്രന്‍സ് ഇല്‍ പിജി സീറ്റ് നേടിയെടുക്കുന്നു.
ചിലര്‍ അടുത്ത ഒന്നോ രണ്ടോ മൂന്നോ അവസരത്തില്‍ ലക്ഷ്യത്തിലെത്തുന്നു.ബാക്കിയുള്ളവരെല്ലാം പരിശ്രമം പാതിവഴിയിലുപേക്ഷിച്ച് option 2 അല്ലെങ്കില്‍ Option 3 യിലേക്ക് തന്നെ എത്തുന്നു.

2. GP / General Practise : പണം സമ്പാദിക്കുക  / അനുഭവ സമ്പത്ത് ആര്‍ജ്ജിച്ചെടുക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് എല്ലാ ബിരുദ ധാരികളും ജിപി വല്ലതും കിട്ടുമോ എന്ന്  അന്വേഷിക്കുന്നത്.

സ്വന്തമായി ക്ലിനിക്ക് തുടങ്ങുമ്പോഴുള്ള/നടത്തുമ്പോഴുള്ള  റിസ്ക്‌  ഒന്നുമില്ല എന്നതാണ് ഇവിടത്തെ മേന്മ.

വേതനം  : ദിവസക്കൂലിയായോ / മാസാവസാനം ശമ്പളമായോ കിട്ടുന്ന വരുമാനം കേരളത്തില്‍ തന്നെ ഓരോ ജില്ല അനുസരിച്ചും വ്യത്യാസം വരാം . എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ജില്ലകളില്‍  (ഇടുക്കി/വയനാട്) പൊതുവെ ഉയര്‍ന്ന വേതനം നല്‍കിവരാരുണ്ട്  . എന്നിരുന്നാല്‍ തന്നെയും പ്രയത്നത്തിന്‍റെയും അറിവിന്‍റെയും ആനുപാതികമായ വേതന വ്യവസ്ഥ അപൂര്‍വ്വമാണ്. മിക്കവാറും  ചൂഷണം ചെയ്യപെടുന്നുണ്ട് ഓരോ ഡെന്റല്‍ സര്‍ജന്മാരും, പ്രത്യേകിച്ച് വനിതകള്‍. 

എന്നാല്‍ വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ ആണ് ജി.പി എങ്കില്‍ , അവിടത്തെ അനുഭവ സമ്പത്ത് തന്നെ ഭാവിയിലേക്ക് വിലപിടിച്ച ഒന്നായിരിക്കും.ആ ഒരൊറ്റ അവസ്ഥയില്‍ മാത്രമാണ്  വേതനം കുറഞ്ഞാലും ബിരുധധാരിക്ക് പ്രയോജനകമായ അതിജീവനം സാധ്യമാകുന്നത്.

3.Entrepreunership / Starting up Our Own Clinic 

സ്വന്തമായ ഒരു ക്ലിനിക്ക് തുടങ്ങുന്നതിനു ഗുണങ്ങളും വെല്ലുവിളികളുമുണ്ട് .

മിക്കവാറും എല്ലാ ബിഡിഎസ് ബിരുദധാരികളും കുറച്ചുനാള്‍ ജി.പി കഴിഞ്ഞ് ആയിരിക്കും സ്വന്തം ക്ലിനിക് തുടങ്ങുക.

കോളേജില്‍  പഠിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പ്രാക്ടിക്കല്‍ ആയി ചെയ്യാം എന്നതിന്‍റെ വലിയ പാഠങ്ങള്‍ ഒരു സ്ഥാപനത്തില്‍ കുറച്ച്  നാള്‍ (മാക്സിമം 6 മന്ത്സ് ) ജോലി ചെയ്യുന്നതിലൂടെ നേടിയെടുക്കാം.


ഗുണങ്ങള്‍ 
1.സ്വാതന്ത്ര്യം - പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ ഇഷ്ടമുള്ള രീതിയില്‍ ഇമ്പ്ലിമെന്റ് ചെയ്യുവാന്‍ നമുക്ക് സാധിക്കുന്നു.

2. വരുമാനം : നല്ല രീതിയില്‍ നടത്തുന്ന ഒരു ക്ലിനിക്ക് പെട്ടെന്ന് തന്നെ  വളരെ ആദായകരമായ ഒരു തൊഴിലായി മാറും. 

3. സംരഭകത്വം : നമ്മുടെ സ്ഥാപനത്തിലൂടെ കുറച്ച് പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭിക്കുന്നു.
അതിലൂടെ രാഷ്ട്രപുരോഗമാനവും.

4.സാമൂഹ്യസേവനം : താല്പര്യമുള്ളവര്‍ക്ക് .


വെല്ലുവിളികള്‍ :
1. മുതല്‍ മുടക്ക് : സാമാന്യം ഭേദപെട്ട ഒരു ക്ലിനിക് തുടങ്ങണമെങ്കില്‍ മിനിമം 8 - 10 ലക്ഷം രൂപ മുതല്‍മുടക്ക് വരാം. അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ക്ക് തന്നെ 4 ലക്ഷത്തോളം രൂപ ചെലവാകുന്നു. 

2.നടത്തിപ്പ് : നല്ല രീതിയില്‍ ക്ലിനിക്ക് നടത്തുക എന്നത് വളരെയേറെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു സംഗതിയാണ്.  സര്‍വീസ് സെക്റ്റര്‍ ആണെങ്കിലും ഇത് ഒരു ബിസിനസ് തന്നെയാണ്.
അതേ ഗൌരവത്തിലും കാര്യപ്രാപ്തിയോടെയും നടത്തുക എന്നത്  വ്യക്തിയുടെ മാനെജ്മെന്റ് , പബ്ലിക് റിലേഷന്‍സ് , ആത്മവിശ്വാസം , സംരഭകത്വമനോഭാവം എന്നീ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു.






4 comments:

  1. ഇതൊന്നും ഇല്ലാതെ അങ്ങ് ചികിത്സ തുടങ്ങിയാലോ?
    വ്യാജനെന്നു മാത്രം പറയരുത്. സിദ്ധന്‍ എന്നാവാം. :)

    ReplyDelete
  2. ലേഖനം വായിച്ചു. ഇവിടെ പ്രത്യേകിച്ച് നമുക്ക് അഭിപ്രായപ്പെടാനൊന്നുമില്ലാത്തതിനാല്‍ അടുത്ത പോസ്റ്റില്‍ കാണാം.

    ReplyDelete
  3. ലേഖനം വായിച്ചു. ഇവിടെ പ്രത്യേകിച്ച് നമുക്ക് അഭിപ്രായപ്പെടാനൊന്നുമില്ലാത്തതിനാല്‍ അടുത്ത പോസ്റ്റില്‍ കാണാം. (same as Ajithettan)

    ReplyDelete
  4. എന്തൂട്ട് പറയനാണിഷ്ടാ ..എല്ലാ നന്മകളും നേരുന്നു

    ReplyDelete