Sunday 17 May 2015

നീന്തല്‍ക്കാരന്റെ ചെവി

 #അനുഭവങ്ങള്‍.പാച്ചാളികള്‍.

ഒരുപാടുനാളത്തെ ദൂരദേശവാസം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് മൂന്നു മാസമായിട്ടും വീട്ടിലുള്ള കുളിമുറികളില്‍ ഇന്നേവരെ ഒരു ദിവസം പോലും കുളിച്ചിട്ടില്ല (ഡോണ്ട് തെറ്റിദ്ധരിക്കല്‍ , വോക്കേ?)  എന്നത് ഒരലങ്കാരമായി കൊണ്ടുനടക്കുകയായിരുന്നു ഞാന്‍.

പകരം എല്ലാദിവസവും വീട്ടില്‍ നിന്ന് വെറും നൂറ്റമ്പതു മീറ്റര്‍ മാത്രം അകലെയുള്ള വൃത്തിയുള്ള , വിശാലമായ അമ്പലക്കുളത്തില്‍ ആയിരുന്നു എന്നും  എന്‍റെ പള്ളിനീരാട്ട്. 

ഞാനാകട്ടെ, നീന്താന്‍ പഠിച്ചതിനു ശേഷം  അതിന്‍റെ പ്രകടമായ അഹങ്കാരത്തില്‍ , പലവിധ ജലാഭ്യാസങ്ങളില്‍ സ്പെഷലൈസ് ചെയ്തു വരികയായിരുന്നു.

എന്നാല്‍ ഈയിടെക്ക് മഴത്തുള്ളികളുടെ മേഖലാസമ്മേളനം ഞങ്ങളുടെ അമ്പലക്കുളത്തില്‍ വച്ച് തീരുമാനിച്ചതോടെ നെഞ്ചോളമുണ്ടായിരുന്ന കുളത്തിലെ വെള്ളം നില  ഒരാള്‍പ്പൊക്കത്തിലും മീതെയായി .

"കഴുത്തോളം വെള്ളം പൊങ്ങ്യാ അതുക്കും മേലേ തല" എന്ന റോളില്‍  എല്ലാദിവസവും കാലത്തും വൈകീട്ടുമുള്ള   എന്‍റെ നീന്തല്‍/അഭ്യാസപ്രകടനങ്ങള്‍ അനുസ്യൂതം തുടര്‍ന്നു .

അങ്ങനെയിരിക്കെ ,  ഇന്നലെ  രാവിലെ ചെവിയില്‍  ചെറിയ വേദനയും ,  ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വാ തുറന്നപ്പോള്‍ , ചെവിയിലും താടിയെല്ലിന്റെ ജോയിന്റില്‍ നല്ല വേദനയും  തോന്നി. വാ സാധാരണ തുറക്കാന്‍ പറ്റുന്നതിന്റെ പകുതി മാത്രമേ വേദനയില്ലാതെ പറ്റുന്നുള്ളൂ.

ഈ അവസ്ഥയ്ക്ക്  ഞങ്ങള്‍ (എന്ന്വെച്ചാല്‍ medical professionals in general and DENTAL surgeons in particular) RESTRICTED MOUTH OPENING എന്ന് പറയുന്നു.സാധാരണ എത്ര വിരല്‍ക്കനത്തില്‍ വേദനയില്ലാതെ വാ തുറന്നുപിടിക്കാന്‍ കഴിയും എന്നാണ്  പരിശോധിക്കുന്നത് . 3-4 ഫിംഗര്‍ വിഡ്ത്ത്  (വിരല്‍വണ്ണം/കനം ) ആണ് നോര്‍മല്‍ . എന്‍റെ കേസില്‍ അത്  2 ആയി കുറഞ്ഞിരുന്നു. 


അപ്പോള്‍ത്തന്നെ അപകടം മണത്തു.

കാരണം രണ്ടാഴ്ച മുന്‍പ്  നീന്തല്‍ കോച്ചിംഗ് ന് എന്‍റെ അരികിലെത്തിയ ചെറിയമ്മയുടെ മകന്‍ ഗോകുല്‍ ഒരു ദിവസത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ദൃതംഗപുളംഗിതനായി സ്വന്തം വീട്ടിലെത്തി രണ്ടാം പക്കം വിളിച്ച് പറഞ്ഞതായിരുന്നു.." അജിയേട്ടാ... നല്ല ചെവി വേദന "
അപ്പോ ഞാന്‍ കരുതി ചെക്കന്‍ ഏറെനാള്‍ കൂടി ആദ്യമായി കുളത്തിലിറങ്ങിയതു കൊണ്ടാകും എന്ന്. പക്ഷേ , അരോഗദൃഢഗാത്രനെന്നു സ്വയം കരുതുന്ന എനിക്കീ ഗതി  വന്നു എന്നത് അവിശ്വസനീയമായി തോന്നി.

എന്ന് കരുതി വേദന മാറില്ലല്ലോ...??


ഉടന്‍ വിളിച്ചു "ഫാമിലി ഡോക്ടര്‍ " ആയി ഞാന്‍ തന്നെ അവരോധിച്ച , ഡോക്ടറും ഉറ്റസുഹൃത്തും വഴികാട്ടിയും ചേട്ടനും അതിലുപരി പ്രശസ്ത ബ്ലോഗറുമായ ശ്രീ . മനോജ്‌ വെള്ളനാടനെ ! 
( ദിതിനെയാണ് ടെലിമെഡിസിന്‍ ന്നു പറയ്വാ ) 

"മനോജേട്ടാ... ചെവി നല്ല വേദന..
എന്തായിരിക്കും കാരണം ? 
സ്ഥിരമായി കുളത്തില്‍ കുളിക്കുന്നതുകൊണ്ടാകുമോ ?
എന്താണ്  ഇതിനെ ഡയഗ്നോസിസ് ആയി പറയുക ?
 ഇനിയിപ്പോ എന്ത് ചെയ്യണം ?
ഇയര്‍ ഡ്രോപ്സ്‌ എന്തേലും വാങ്ങണോ ? "

അക്ഷമനായി ചോദ്യശരങ്ങള്‍ തൊടുത്തുവിട്ട എന്നെ , ലക്ഷണങ്ങള്‍ ഒക്കെ കൃത്യമായി ചോദിച്ച് , OTITIS എന്ന അത്ര കുഴപ്പക്കാരനല്ലാത്ത ഒരു inflamation/infection മാത്രമാണെന്നും ആശങ്കപെടാനൊന്നും ഇല്ലെന്നും  സമാധാനിപ്പിച്ചു ചികിത്സയും പറഞ്ഞുതന്നു. 

എന്നാപ്പിന്നെ ഗൂഗിളമ്മായിയോട്  ഓട്ടൈറ്റിസ് നെ പറ്റി വിശദമായിത്തന്നെ ചോദിച്ചേക്കാം എന്ന് കരുതി. ഡോക്ടര്‍ & ഗൂഗിള്‍ പങ്കുവെച്ച വിവരങ്ങള്‍ പൊതുശ്രദ്ധ/നന്മയ്ക്കായി സാദരം സമര്‍പ്പിക്കുന്നു.

"ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം" എന്നാണല്ലോ ?



 OTITIS EXTERNA

OTITIS എന്നത് മുകളില്‍ പറഞ്ഞത് പോലെ ഒരു ഇന്ഫ്ലമേഷന്‍ /ഇന്ഫെക്ഷന്‍ ആണ്.
ആരോഗ്യരംഗത്ത് പൊതുവായി -ITIS എന്ന വാക്ക് /SUFFIX ഇന്ഫ്ലമേഷന്‍ നെ കാണിക്കാനാണ് ഉപയോഗിക്കുന്നത്.എവിടെയാണോ ഇന്ഫ്ലമേഷന്‍ ആ ഭാഗത്തിന്‍റെ പേര് സഫിക്സിന് മുന്‍പ് ചേര്‍ത്താല്‍ ആ ഭാഗത്തെ ഇന്ഫ്ലമേഷന്റെ പേരായി.

ഉദാഹരണത്തിന്,

GRASTRITIS എന്നാല്‍ വയറിന്‍റെ (ആമാശയം ) ഇന്ഫ്ലമേഷന്‍ /ഇന്‍ഫെക്ഷന്‍ 

ENTERITIS  എന്നാല്‍ കുടലിന്റെ  ഇന്ഫ്ലമേഷന്‍ /ഇന്‍ഫെക്ഷന്‍

DERMATITIS  എന്നാല്‍ ത്വക്കിന്റെ   ഇന്ഫ്ലമേഷന്‍ /ഇന്‍ഫെക്ഷന്‍ 

PULPITIS -  പല്ലിന്‍റെ പള്‍പ്പ് എന്ന ഭാഗത്തെ ഇന്ഫ്ലമേഷന്‍ /ഇന്‍ഫെക്ഷന്‍ .

എന്ന് പറഞ്ഞത് പോലെ OTITIS എന്നാല്‍ ചെവിയുടെ ഏതെങ്കിലും  (OUTER / MIDDLE/INNER) ഭാഗത്തെ ഇന്ഫ്ലമേഷന്‍ ആണ് .

ചെവി എന്ന് അര്‍ത്ഥം വരുന്ന OT - എന്ന ഗ്രീക്ക്  ധാതുവും  
ITIS - എന്ന ഇംഗ്ലീഷ് സഫിക്സും ചേര്‍ത്ത് ലാറ്റിന്‍ പദമായാണ് OTITIS രൂപപെടുത്തിയിരിക്കുന്നത്. ( LATIN ആണ് ജീവ/വൈദ്യ ശ്രാസ്ത്രത്തിന്റെ ഔദ്യോഗിക ഭാഷ എന്ന നിലയ്ക്ക് പരക്കെ ഉപയോഗിക്കുന്നത് എന്നറിയാമല്ലോ? )


എന്തായാലും ചെവിയുടെ OUTER/MIDDLE/INNER എന്നീ മൂന്ന് ഭാഗങ്ങളില്‍ 

എവിടെയാണ് ഇന്ഫ്ലമേഷന്‍ എന്ന അടിസ്ഥാനത്തില്‍  ചെവിയുടെ ഇന്ഫ്ലമേറ്റരി രോഗങ്ങള്‍   മൂന്ന്  തരമാകാം .

1. Otitis externaexternal otitis.  
2.Otitis media 
3.Otitis interna or labyrinthitis

ഇതില്‍ തന്നെ അണുബാധ വരാന്‍ കൂടുതല്‍  സാധ്യത പുറംചെവിയിലെ ഇന്ഫ്ലമേഷന്‍ SWIMMER'S  EAR  അഥവാ നീന്തല്‍ക്കാരന്റെ ചെവി എന്നും അറിയപ്പെടുന്നു.

നീന്തല്‍ക്കാരന്റെ ചെവി 
പേരു പോലെ തന്നെ ഏറെ നേരം കുളത്തില്‍  നീന്തുന്ന എന്നെപോലുള്ള ഉഭയജീവികളായ  പാവങ്ങളെ കൂടുതലായി ബാധിക്കുന്ന പുറംചെവി (OUTER/EXTERNAL EAR )യുടെ ഇന്ഫ്ലമേഷന്‍ ആണ് .

രോഗകാരണം 
ചെവിക്കുള്ളിലേക്ക് വെള്ളത്തില്‍ നിന്നോ വായുവില്‍ നിന്നോ ബാക്ടീരിയ അല്ലെങ്കില്‍  ഫംഗസ് എന്നീ സൂക്ഷ്മാണുജീവികള്‍ ചെവിക്കനാലിന്റെ തൊലിപ്പുറത്ത്  കയറിപറ്റി വാസമുറപ്പിക്കുമ്പോഴാണ്  ചെവിവേദന പോലുള്ള  രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് .

ഇതല്ലാതെ ത്വഗ്രോഗങ്ങളില്‍ (DERMATITIS/എക്സീമ ) നിന്നും ചെവിയിലേക്ക് ഇന്‍ഫെക്ഷന്‍ പടര്‍ന്നാലും ഈ രോഗം വരാം.

രോഗലക്ഷണം 
പ്രധാനമായും നല്ല ചെവി വേദന . ചുമ്മായിരിക്കുമ്പോഴോ ചെവി പിടിച്ചു വലിച്ചാലോ ആയിരിക്കും വേദന വരുന്നത്.
ചിലപ്പോള്‍ വളരെ സീരിയസ് കേസുകളില്‍ ചെവിയില്‍ നിന്ന് ദ്രാവകമെന്തെങ്കിലും വന്നു എന്ന് വരാം.. അതോടൊപ്പം ചൊറിച്ചില്‍ അനുഭവപെട്ടേക്കാം .

എന്നാല്‍ ഇന്ഫ്ലമേഷന്‍ /ഇന്‍ഫെക്ഷന്‍ ചെവിയുടെ ( TMJ അഥവാ താടിയെല്ലിന്റെ ജോയിന്‍റ്, പരോട്ടിഡ്  ഗ്രന്ഥി )  പരിസരപ്രദേശങ്ങളിലേക്ക് വ്യാപിച്ചാല്‍ അതിന്‍റെതായ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരും - എന്നെപ്പോലെ .

ചികിത്സ 

ഏതു രോഗവും വരാതെ തടയുക എന്നതാണ്  ഏറ്റവും നല്ല ചികിത്സ .


  • അതുകൊണ്ട്  മലിന ജലത്തില്‍ കുളിക്കാതിരിക്കുക 
  • അന്തരീക്ഷം ഈര്‍പ്പമുള്ളതായാല്‍ (മഴക്കാലത്ത് എന്ന് വിവക്ഷ ) കഴിവതും നീന്തുന്ന സമയം കുറയ്ക്കുക 
  • ഇനി കുളിച്ചാല്‍ തന്നെ ചെവിയില്‍ വെള്ളം/ഈര്‍പ്പം  തങ്ങി നില്ക്കുന്നില്ല എന്നുറപ്പ് വരുത്തുക - ഇയര്‍ ഡ്രയര്‍ , ചെറിയ ഫാന്‍ എന്നിവയൊക്കെ ഉപയോഗിക്കാം.
  • രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക  



എ. വളരെ മൈല്‍ഡ് കേസുകളില്‍ കുറച്ച് നാളത്തേക്ക് നീന്തല്‍ (സമയം ) കുറയ്ക്കുക , മലിന ജലത്തില്‍ നീന്താതിരിക്കുക,  അല്ലെങ്കില്‍ തല നനയ്ക്കുന്നന്നത് തന്നെ ഒഴിവാക്കുക.
ഈ രോഗം സെല്‍ഫ് ലിമിറ്റിംഗ് ആയതിനാല്‍ രോഗ കാരണങ്ങള്‍ ഒഴിവാക്കിയാല്‍ പ്രകൃത്യാ തന്നെ സുഖപ്പെടും.

മൈല്‍ഡ് കേസ്  ഏതാണ്ട് ദിങ്ങനെയിരിക്കും .

b . ചില കേസുകള്‍ ഗുരുതരാമാവാറുണ്ട് .
അങ്ങനെയുള്ള അവസ്ഥയില്‍ ഡോക്ടറെ കണ്ടു ചികിത്സ തേടുന്നതാണ്, ഉത്തമം. അവര്‍
ആന്റിബയോട്ടിക്കുകള്‍ , ആന്റി ഫംഗലുകള്‍ എന്നിവയടങ്ങിയ ഓയിന്റ്മെന്റോ ഇയര്‍ഡ്രോപ്സ്‌ ഓ ആണ്  കുറിക്കുക.

ഒരു ഗുരുതരകേസ്. 
വാല്‍ക്കഷ്ണം
ഇന്നലെ രാത്രിയോടെയാണ് എന്‍റെ പ്രശ്നം അണ്‍സഹിക്കബിള്‍ ആയത്. ഇന്ന് മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്ന് വാങ്ങുന്നത് വരെ വേദന കുറയ്ക്കാന്‍ വേണ്ടി പൊടിക്കൈ എന്ന നിലയില്‍ ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് ചെവി കഴുകി. ഫാനിന്‍റെ ചോട്ടില്‍ കുറച്ച് നേരം കിടന്നു.ബഡ്സ് ഉപയോഗിച്ച്  പതിയെ തുടച്ചു ഈര്‍പ്പം കുറയ്ക്കാന്‍ നോക്കി.
രാവിലെയായപ്പോള്‍   , വേദന കുറഞ്ഞിരിക്കുന്നു. M.O (Mouth Opening) കൂടുകയും ചെയ്തു. 3 ഫിംഗര്‍ വിഡ്ത്ത് !!

( Caution :Self medication can be dangerous and Counterproductive. User descretion Advised )

 ഉച്ച വരെ നോക്കിയിട്ട്  SELF LIMIT ചെയ്തില്ലെങ്കില്‍ , മനോജേട്ടന്‍ പറഞ്ഞ  മരുന്ന് വാങ്ങാന്‍ പോണം .

മംഗളം .ശുഭം 


വിവരങ്ങള്‍ ഉപകാരപ്രദമായി എന്ന് തോന്നിയാല്‍ , സുഹൃത്തുക്കളോടും മറ്റും  പങ്കുവയ്ക്കുമല്ലോ  ?

ഈ ബ്ലോഗിലെ ആരോഗ്യവുമായി ബന്ധപെട്ട  മറ്റു  പോസ്റ്റുകള്‍ വായിക്കാന്‍ "ഇവിടെ" ക്ലിക്ക് ചെയ്യുക 

9 comments:

  1. Cheruppathil ithu pole neenthikkalichu chevi vedana sthiram undaavumaayirunnu. Krishnathilasiyilayude neeru pizhinjeduth cheviyilozhichaal vedana pettannu màarum...

    ReplyDelete
    Replies
    1. കൃഷ്ണതുളസിയൊന്നും ഇപ്പൊ കാണാന്‍ പോലും കിട്ടാറില്ല നിഷ ചേച്ചി :(

      Delete
  2. അപ്പൊ വെള്ളനാടൻ ഡയറിയാണ് ഈ പോസ്റ്റിനു കാരണം , അല്ലെ? അങ്ങോർക്കുള്ളത് വേറെ കൊടുക്കാം..
    എനിക്കെന്തായാലും ഈ അസുഖം വരില്ല, ഉറപ്പ്.
    നീന്തലറിയില്ല ..

    ReplyDelete
  3. പ്രയോജനപ്രദമായ അറിവുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നതില്‍ സന്തോഷമുണ്ട്.
    ആശംസകള്‍

    ReplyDelete

  4. ഞങ്ങൾ ചെറുപ്പത്തിലെ പുഴയിലും തോട്ടിലും കുളത്തിലുമൊക്കെ ആടിത്തിമർത്തത് കൊണ്ട് പ്രധിരോധ ശേഷി ഉണ്ടായിട്ടുണ്ട്. ഇതൊക്കെ പുതു കളിക്കാർക്കെ ഉണ്ടാവൂ.
    മഴയത്ത് ഫുട്ട്ബോൾ കളിച്ചിരുന്ന നമ്മക്ക് ഇതൊക്കെ എന്ത്?
    ഏതായാലും വിവരങ്ങൾക്ക് നന്ദി.

    ReplyDelete
  5. ഓട്ടിറ്റിസ് നമ്മടടുത്തൊക്കെ പ്ലിങ്ങിപ്പോവേയൊള്ളു. മുങ്ങിക്കുളിച്ചിട്ട് വേണ്ടേ. ഹഹഹ

    ReplyDelete
  6. ഈ ഉപ്പുവെള്ള പ്രയോഗം ആദ്യമായി കേള്‍ക്കുകയാണ്...കുഞ്ഞുനാളിലെ എന്റെ ചെവി പഴുക്കും..ഇന്നും അതില്‍ നിന്ന് ഇടതു ചെവിയ്ക്ക് രക്ഷയില്ല..വലതു ചെവിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല താനും ..

    ReplyDelete