Monday 18 May 2015

കാമകൂടോപനിഷത്ത് : രാജേഷ് ആര്‍ വര്‍മ്മ


ശ്രീ. രാജേഷ്‌ ആര്‍ വര്‍മ്മ എഴുതിയ കാമാകൂടോപനിഷത്ത് എന്ന കഥാസമാഹാരം വായിച്ചുകഴിഞ്ഞിട്ടു കുറച്ച് നാളായി.
ഇതുവരെ മനസ്സില്‍ നിന്നിറങ്ങിപോകാതെ കിടക്കുകുയാണ്
സുമേഷും അജിയും , കാമകൂടനും ,അങ്ങീലക്ക് മരവുമെല്ലാം.
ഞാന്‍ പറയാനുള്ളത് പറയാതെ അവര്‍ ഇറങ്ങിപോവില്ല എന്നുറപ്പാണ്.

കഥാസമാഹാരം എന്ന് കേള്‍ക്കുമ്പോള്‍ മിനിമം ഒരു പത്തു കഥയെങ്കിലും എന്ന മിഥ്യാധാരണ എനിക്കുണ്ടായിരുന്നു. ഈ സമാഹാരത്തില്‍ , അഞ്ചു (നീണ്ട)കഥകളാണുള്ളത്  .
ക്വാണ്ടിറ്റി  അല്ല ക്വാളിറ്റി ആണ് കാര്യം എന്ന് ഉറക്കെപ്പറയുന്ന ഒന്നിനൊന്നു മികച്ച അഞ്ചു ഗംഭീരകഥകള്‍.

എന്‍റെ അഭിപ്രായത്തില്‍ , നല്ല കഥകള്‍ രണ്ട്  തരമുണ്ട്.
ഒന്ന്, കഥയുടെ ഇടവും ഭാഷയും കല്പനയും  കൊണ്ട് മികച്ചതാവുന്നത് (കെ ആര്‍ മീരയുടെ കഥകള്‍ , തല -ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്,  
മരിച്ചുപോയവര്‍ക്ക് ഒരു മുന്നറിയിപ്പ് , കാമകൂടോപനിഷത്ത് -രാജേഷ് ആര്‍ വര്‍മ്മ )

രണ്ട്, പ്രകടമായ ഭംഗിയ്ക്ക് അപ്പുറത്ത്  ആശയഗാംഭീര്യം ഉള്ളിലൊതുക്കിവയ്ക്കുന്നത് ( ജനാബ്  കുഞ്ഞിമൂസഹാജി - സേതു , തള്ളയെ അനുസരിക്കാത്ത ഒരു ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ,യന്ത്രങ്ങളുടെ രാജാവ്  - രാജേഷ് ആര്‍ വര്‍മ്മ )


വ്യക്തിപരമായി , എനിക്ക് രണ്ടാമത് പറഞ്ഞ നല്ല കഥകളാണ് കൂടുതലിഷ്ടം .

 ഈ സമാഹാരത്തില്‍
1.ജോസ് സാമുവല്‍ ഒരു കഥ കൂടി പറയുന്നു.
2.മരിച്ചുപോയവര്‍ക്ക് ഒരു മുന്നറിയിപ്പ്
3.കാമകൂടോപനിഷത്ത്
4.തള്ളയെ അനുസരിക്കാത്ത ഒരു ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ
5.യന്ത്രങ്ങളുടെ രാജാവ്


തള്ളയെ അനുസരിക്കാത്ത ഒരാട്ടിന്കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ എന്ന നീണ്ട കഥ വളരെ സരസമായ ആഖ്യാനത്തിലൂടെയെങ്കിലും അത്യന്തം ഗൌരവപരമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

ആറന്മുളയ്ക്ക് അടുത്തുള്ള ഗ്രാമത്തിലെ "സുമേഷ് .എം . മത്തായി"  എന്ന കുഞ്ഞാടിന്റെ വിപ്ലവകരവും സംഭവബഹുലവും  ദുരന്ത പര്യവസായിയുമായ ജീവിതം നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുകയും, ശേഷം ചിന്തയുടെ ഗിരിശൃംഗങ്ങളിലേക്ക് ആട്ടിത്തെളിക്കുകയും ചെയ്യും .

സുമേഷിന്റെ അമ്മ അമ്മിണി, ആട്ടിന്കൂട്ടത്തിന്റെ കാവല്നായ "റ്റോബി കുരിയാക്കോസ് ",മേരിക്കുണ്ടായിരുന്ന കുഞ്ഞാട് - അജി ജോര്‍ജ്ജ്  (ബുദ്ധിജീവി),(പൂച്ചയ്ക്ക് മണി കെട്ടാന്‍ നോക്കി ഒളിവില്‍ പോയ) ഏലിയാസ് എന്ന എലി , സുമേഷിന്റെ അച്ഛന്‍ കുട്ടനാടും അമ്മാവന്‍ മുട്ടനാടും . ചതിച്ചുകൊന്ന കുറുക്കനും , ആട്ടിന്തോലിട്ട ചെന്നായയും എല്ലാം സാരോപദേശകഥകളില്‍ നിന്നിറങ്ങിവന്നു  പൊട്ടിചിരിപ്പിക്കുമ്പോള്‍ തന്നെ,
 നിസ്സഹായരായ മനുഷ്യര്‍ക്ക്/പൊതുജനത്തിന്
 മുതലാളിത്തമോ പട്ടാളഭരണമോ   ഇസങ്ങളിലൊന്നും തന്നെയോ രക്ഷയല്ല എന്ന ചരിത്രത്തിന്‍റെ താളുകളിലെ  വേദനിപ്പിക്കുന്ന തിരിച്ചറിവ് നല്‍കി മനസ്സിനെ അസ്വസ്ഥമാക്കുന്നു.
 
യന്ത്രങ്ങളുടെ രാജാവ് എന്ന കഥ അങ്ങീലക്ക് മരങ്ങളുടെ മാത്രമല്ല എല്ലാ വന്മരങ്ങളുടെയും വനങ്ങളുടെയും മനുഷ്യന്‍റെ ദുരയുടെ യന്ത്രക്കയ്യുകളുടെയും പുരാവൃത്തമാണ് .

കഥ വായിക്കുമ്പോള്‍ അങ്ങീലക്ക് എന്ന മരപേരു തന്നെ എന്നെ ജിജ്ഞാസു ആക്കി..  ഞാന്‍ കേട്ടിട്ടില്ലായിരുന്നതു കൊണ്ട്. . എന്നാല്‍ ഇപ്പോള്‍ "Angel Oak"  എന്ന വൃക്ഷമുത്തശ്ശിയാണ് അതെന്ന അറിവ് എന്നെ വിസ്മയിപ്പിക്കുന്നു. കഥാകാരന്‍ കൊളംബസിന്റെ ഇന്ത്യയില്‍ ചെന്ന്  , ആ മരത്തണലില്‍ നില്‍ക്കുമ്പോള്‍ ഈ ഗംഭീരകഥയുടെ വിത്ത്  ആ മനസ്സില്‍ മുളയ്ക്കാന്‍ വെമ്പുന്നത് ഞാന്‍ ഭാവനയില്‍  കാണുന്നു.

കാമാകൂടോപനിഷത്ത് മനുഷ്യന്‍റെ ലൈംഗികദാരിദ്ര്യത്തിന്റെയും കപടസദാചാരബോധങ്ങളുടെയും (ബാചിലേഴ്സിന്റെയും ;) ) കഥയാണ്‌.

"മരിച്ചുപോയവര്‍ക്ക് ഒരു മുന്നറിയിപ്പ്" എന്ന തലമുറകളുടെ ഗ്യാപ്പിനെപറ്റിയും  കഥ അതിഗംഭീരഭാവനയാണ്. മാജിക്കല്‍ റിയലിസം എന്നൊക്കെ പറയാവുന്ന പ്ലോട്ട്. കൂടുതല്‍ എന്തെങ്കിലും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.വായിച്ചു തന്നെ അറിയണം.

അവതാരികയില്‍ ശ്രീ.പി കെ.രാജശേഖരന്‍ പറയുകയും എന്‍റെ ചെറിയ ബുദ്ധിയിലൊന്നും തെളിയുകയും ചെയ്യാതിരുന്ന  ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ ..

കഥ "പറയുക" എന്നതാണ് ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളുടെയും പ്രത്യക്ഷരൂപത്തിലുള്ള ഉദ്ദേശ്യം. കഥയില്‍ തന്നെ ആഖ്യാതാവോ , കഥാപാത്രമോ/ങ്ങളോ കഥ/കള്‍  പറയുന്നു. കഥയുടെ "പറച്ചില്‍ " എന്ന ഉദാത്തതയിലേക്ക് എത്തിപ്പിടിക്കാനുള്ള ഗംഭീരശ്രമങ്ങളാണ് ഏകദേശം എല്ലാ കഥകളും .
അതിലദ്ദേഹം വിജയിച്ചു എന്ന് നിസ്സംശയം പറയാം


കഥാകുതുകികളായ എല്ലാരും വായിച്ചിരിക്കേണ്ട ഈ സമാഹാരം ഡി സി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വില 65/- രൂപ .

17 comments:

  1. പരിചയപ്പെടുത്തിയതിന് നന്ദി അജിത്ത്...

    ReplyDelete
    Replies
    1. നല്ല കഥകള്‍ .. വായിച്ചില്ലെങ്കില്‍ നഷ്ടം. മുബിയിത്താ :)

      Delete
  2. പരിചയപ്പെടുത്തല്‍ നന്നായി.അല്ലെങ്കില്‍ ഡി സി യില്‍നിന്നായാലും പുസ്തകം വാങ്ങാനായി തിരച്ചില്‍ നടത്തുംനേരം അവഗണിച്ചു പോയേനെ,പേരിന്‍റെ പൊല്ലാപ്പോണ്ട്.....
    ആശംസകള്‍

    ReplyDelete
    Replies
    1. സത്യം... ഒരുപാട് നല്ല പുസ്തകങ്ങള്‍ നമ്മളറിയാതെ പോകാറുണ്ട് ... കണ്മുന്നില്‍ പെട്ടിട്ടും.

      Delete
  3. ഏഴുകൊല്ലം മുതല്‍ ഇരുപത്തേഴുകൊല്ലംവരെ മുമ്പ് എഴുതിയ കഥകളാണ്. ഓര്‍മ്മപ്പെടുത്തലിനു നന്ദി.

    ReplyDelete
    Replies
    1. 7 - 27 കൊല്ലം!! വീഞ്ഞിന് വീര്യം കൂട്ടുന്നത് കാലമാണെന്ന് പറയുന്നത് പോലെ.
      ഇനിയും കഥകള്‍ വായിക്കാന്‍ തോന്നുന്നു .

      Delete

  4. ക്വാണ്ടിറ്റി അല്ല ക്വാളിറ്റി ആണ് കാര്യം എന്ന് ഉറക്കെപ്പറയുന്ന ഒന്നിനൊന്നു മികച്ച അഞ്ചു ഗംഭീരകഥകള്‍

    ReplyDelete
  5. Replies
    1. ഇല്ലെങ്കില്‍ വന്‍ നഷ്ടമാണ് , മുബീ :)

      Delete
  6. നന്ദി, വാങ്ങിയിട്ടു തന്നെ കാര്യം

    ReplyDelete
  7. വാങ്ങി വായിച്ചിട്ടന്നെ കാര്യം .
    പോസ്റ്റ്‌ന് നന്ദി

    ReplyDelete
    Replies
    1. you are welcome. :) its worth reading..

      Delete