Saturday 9 May 2015

ഗുരുവന്ദനം



ഓം സദാശിവ സമാരംഭാം 
ശങ്കരാചാര്യമദ്ധ്യമാം
അസ്മദാചാര്യപര്യന്താം 
വന്ദേ ഗുരുപരമ്പരാം

ശ്രുതിസ്മൃതിപുരാണാനാം 
ആലയം കരുണാലയം
നമാമി ഭഗവദ്പാദം
 ശങ്കരം ലോകശങ്കരം

ശങ്കരം ശങ്കരാചാര്യം
 കേശവം ബാദരായണം
സൂത്രഭാഷികൃതോവന്ദേ 
ഭഗവന്ദൌ പുനഃ പുനഃ

ഈശ്വരോ ഗുരുരാത്മേതി 
മൂര്‍ത്തിഭേദ വിഭാഗിനേ

വ്യോമവത് വ്യാപ്തദേഹായ 
ദക്ഷിണാമൂര്‍ത്തയേ നമഃ



ഞാന്‍ മനസ്സിലാക്കിയ അര്‍ത്ഥം :

എല്ലാത്തിനും ഗുരുവായ സദാശിവനില്‍ തുടങ്ങി , ശങ്കരാചാര്യരിലൂടെ  , അസ്മദാചാര്യനില്‍ വരെ എത്തിനില്‍ക്കുന്ന ഗുരുപരമ്പരയെ മുഴുവന്‍ ഞാന്‍ വന്ദിക്കുന്നു.

ശ്രുതി, സ്മൃതി , പുരാണങ്ങളിലൂടെ യൊക്കെ ഞങ്ങളെ നേര്‍വഴിക്ക് നടത്തുന്ന , ലോകത്തിനാകെ ഹിതം ചെയ്യുന്ന ആ കരുണാമയന്മാരുടെ പാദത്തില്‍ വീണു നമസ്കരിക്കുന്നു  

സൂത്രങ്ങള്‍ക്കെല്ലാം ഭാഷ്യം ചമച്ച ശങ്കരാചാര്യരും ബാദരായണനും അടക്കമുള്ള പുണ്യാത്മാക്കളെ വീണ്ടും വീണ്ടും വന്ദിക്കുന്നു.

ഈശ്വരന്‍ , ഗുരു ആത്മാവ് എന്നിങ്ങനെ വേറെ വേറെ ഭാവങ്ങളില്‍ നിലനില്‍ക്കുന്ന,  പ്രപഞ്ചത്തോളം വ്യാപിച്ചുകിടക്കുന്ന ദക്ഷിണാമൂര്‍ത്തിയേ ,നിനക്ക്  നമസ്കാരം


ഇതില്‍ നിറയെ തെറ്റാണെന്ന പൂര്‍ണബോധ്യത്തോടെയാണ് പോസ്റ്റ്‌ ചെയ്യുന്നത്.
അറിവുള്ളവര്‍ കാണാനിടവന്നാല്‍ ദയവായി തിരുത്തുമല്ലോ?  


4 comments:

  1. നമസ്കാരം

    ReplyDelete
  2. അസ്മദാചാര്യനില്‍ വരെ എത്തിനില്‍ക്കുന്ന എന്നല്ല
    എൻ്റെ ആചാര്യനിൽ വരെ എത്തിനിൽക്കുന്ന എന്നല്ലേ വേണ്ടത്
    ഓം തത് സത്

    ReplyDelete