Monday, 22 June 2015

ജിഗ്സോ

അവള്‍ :
വിണ്ട മണ്ണിന്റെ ദാഹമാവാഹിച്ച
ചുണ്ടായിരുന്നു നിന്‍റെ,
പണ്ടെനിക്ക് കൗതുകം.

അവന്‍ :
വരണ്ടുണങ്ങിയ മണ്ണിലേക്കൊരു
പെരുമഴപോലെ നീ വന്നണയുംവരെ,
ഉണ്ടുറങ്ങിയ നാളുകള്‍ മറന്നൊ-
രിണ്ടലോടെ കാത്തുനിന്നു ഞാന്‍.

3 comments:

 1. ഉട്ടോപ്യന്‍ കവിതകള്‍ മനോഹരം!!

  ReplyDelete
 2. ഉണ്ടുറങ്ങിയ നാളുകള്‍ മറന്നൊ-
  രിണ്ടലോടെ കാത്തുനിന്നു ഞാന്‍.

  ReplyDelete
 3. ദാഹാര്‍ത്തനായ കാമുകന്‍റെ കാത്തിരിപ്പ്!
  ആശംസകള്‍

  ReplyDelete