Friday 17 July 2015

മാറാല കെട്ടിയ ചിന്തകള്‍ #6


പല തരം നിശബ്ദതകളുണ്ട് .
പരീക്ഷാ ഹാളിലെ ; ആശങ്കയും വിഹ്വലതകളും മണക്കുന്നത് .
കോടതിയിലെ ; അധികാരത്തിന്‍റെ മരചുറ്റിക ആവശ്യപ്പെടുന്നത്  .
കിടപ്പുമുറിയിലെ ;അവ്യക്തമായ ശബ്ദങ്ങളാല്‍ കീറിമുറിക്കപെട്ടത് .
മരണവീട്ടിലെ ; മറ്റു വഴിയൊന്നുമില്ലാത്തതിനാല്‍  അടക്കിപ്പിടിച്ചത് .

എനിക്ക് തോന്നുന്നു
എറ്റവും സുന്ദരമായത് വായനശാലയിലെ നിശബ്ദതയാണ്.
വാക്കുകളുണ്ടായ കാലം മുതല്‍ ,
ഉച്ചരിക്കപ്പെട്ടതെല്ലാം ലയിച്ചു ചേര്‍ന്നത് .
ഈണമുള്ളത് .ശാന്തമായത്.

ഓരോ തവണയും എന്നെ
ഗര്‍ഭത്തിലേക്ക് തിരിച്ചുപോകാന്‍
ക്ഷണിക്കുന്നത്.
#നി-ശബ്ദത

3 comments:

  1. വായനയിലൂടെ ഉള്ളില്‍നിറയുന്ന നിശ്ശബ്ദ കോലാഹലങ്ങള്‍...
    ആശംസകള്‍

    ReplyDelete
  2. നിശ്ശബ്ദത ഏറ്റവും ഭീകരമായ ഒരു സൈക്കോളജിക്കല്‍ ആയുധമായും ഉപയോഗിക്കാറുണ്ട്

    ReplyDelete
  3. എനിക്ക് തോന്നുന്നു
    എറ്റവും സുന്ദരമായത് വായനശാലയിലെ നിശബ്ദതയാണ്.
    വാക്കുകളുണ്ടായ കാലം മുതല്‍ ,
    ഉച്ചരിക്കപ്പെട്ടതെല്ലാം ലയിച്ചു ചേര്‍ന്നത് .
    ഈണമുള്ളത് .ശാന്തമായത്.

    ReplyDelete