Friday, 17 July 2015

നിന്നെക്കുറിച്ചുള്ള വെളിപാടുകള്‍

എഴുതപ്പെടുകയല്ല , നീ
സംഭവിക്കുകയാണ് .

ഇടിമിന്നല്‍ പോലെ -
സംഘര്‍ഷമേറിയ വികാരവിചാര-
വര്‍ഷമേഘങ്ങള്‍തന്‍ സ്നേഹ
ഘര്‍ഷണവീചികളായി.

ചിന്തകളൊന്നുമില്ലാത്ത  ശൂന്യതയില്‍
പൊടുന്നനെയെങ്ങുനിന്നോ വന്നെത്തി
നിമിഷനേരത്തില്‍ അലക്ഷ്യമായെങ്ങോ
കുതിച്ചുപായുന്ന കൊള്ളിമീന്‍ പോലെ.


വഴിയറിയാതെ വളഞ്ഞെങ്ങുപോയാലും
അതിവിദൂരമാമഗാധസാഗരത്തിലേക്കു
പ്രകൃതിതന്‍ പ്രേമഗുരുത്വമെപ്പോഴും
വലിച്ചടുപ്പിക്കുന്ന പുഴകളെപ്പോലെ.


ഓരോ പ്രകാശരാഗരശ്മിയും പുല്‍കി
വറുതിയിലേക്കമൃത് കടഞ്ഞെടുക്കുന്ന
ഹരിതദലങ്ങള്‍ സമയവാതത്തി-
ലരുണാഭമായി പൊഴിയുന്നപോലെ.
------------------------------------------------

എഴുതപ്പെടുന്നതൊന്നുമല്ല നീയെന്ന
വെളിപാട് തന്നെ വെളിച്ചം .

4 comments:

  1. എഴുതപ്പെടുകയല്ല ,
    സംഭവിക്കുകയാണ് .
    നിമിഷകവികളുടെ വെളിപാടുകള്‍
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. വെളിപാടുകള്‍ തരുന്ന വെളിച്ചമൊന്ന് വേറെ തന്നെ

    ReplyDelete
  3. വെളിപെടലുകൾ തുടരട്ടെ... അഭിനന്ദനങ്ങൾ

    ReplyDelete
  4. വഴിയറിയാതെ വളഞ്ഞെങ്ങുപോയാലും
    അതിവിദൂരമാമഗാധസാഗരത്തിലേക്കു
    പ്രകൃതിതന്‍ പ്രേമഗുരുത്വമെപ്പോഴും
    വലിച്ചടുപ്പിക്കുന്ന പുഴകളെപ്പോലെ.

    ReplyDelete