Monday 20 July 2015

പാവങ്ങള്‍ : വിക്തോര്‍ യൂഗോ



ഒരു ഋഷിയാവുക എന്നത് വ്യത്യസ്തതയാണ്.
ഒരു സത്യവാനാകുകയാണ് നിയമം.
തെറ്റ്   പ്രവര്‍ത്തിക്കുക ,അധപതിക്കുക, വേണമെങ്കില്‍ പാപം ചെയ്യുക..
പക്ഷേ നിങ്ങള്‍ സത്യവാനായിരിക്കണം .

- മോസ്യു .മിറിയേല്‍ ബിയാംഗ് വെന്യു


എന്റെ ഉദ്ദേശ്യം ? മരിയൂസ്സിനോടായിട്ടല്ല , സ്വയം സംസാരിക്കുകയാണെന്ന്‌ തോന്നത്തക്കവിധം അത്രയും താഴ്ന്ന സ്വരത്തില്‍ ഴ്വാങ് വാല്‍ ഴ്വാങ് മറുപടി  പറഞ്ഞു .
'വാസ്തവത്തില്‍ എന്തോരുദ്ധേശ്യത്തിലാണ്   തടവുപുള്ളി 'ഞാന്‍ ഒരു തടവുപുള്ളിയാണ്എന്ന് പറഞ്ഞത്?
അതേ , ശരി .ഉദ്ദേശ്യം അത്ഭുതകരമാണ് .സത്യനിഷ്ഠ മാത്രംനില്ക്കൂ , ഗ്രഹപ്പിഴയെന്തെന്നാല്‍ എന്റെ ഹൃദയത്തില്‍ ഒരു ചരടുണ്ട് . അതെന്നെ മുറുക്കിക്കെട്ടിയിരിക്കുന്നു ചരട് പൊട്ടിച്ചെറിയാനോ , കെട്ടഴിക്കാനോ , മുറിച്ചുകളയാനോ ദൂരത്തേക്ക് പാഞ്ഞുകളയാനോ എനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ , ഞാന്‍ ജയിച്ചു . ഞാന്‍  ചരട് പൊട്ടിക്കാന്‍ നോക്കിഞാന്‍ അത് പിടിച്ചു വലിച്ചുനോക്കി . അത് പൊട്ടുന്നില്ല . എന്റെ ഹൃദയവും അതോടുകൂടി പൊട്ടുന്നു .

'നിങ്ങള്‍ ചോദിക്കുന്നു ,ഞാനെന്തിനാണ് പറയുന്നത് ? എന്നെ ആരും കണ്ടുപിടിച്ചിട്ടില്ല .ആരും പിടിക്കാന്‍ വരുന്നില്ല. -നിങ്ങള്‍ പറയുകയുണ്ടായി. "ഉവ്വ് ! എന്നെ കണ്ടുപിടിച്ചിരിക്കുന്നു :'ഉവ്വ് ! എന്നെ പിടിക്കാന്‍ വരുന്നുണ്ട്ആര് ? ഞാന്‍ തന്നെ.  ഞാനാണ് എന്നെ  കടന്നുപോകാന്‍ സമ്മതിക്കാത്തത്ഞാന്‍ എന്നെത്തന്നെ പിടിച്ചുന്തുന്നു;ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുന്നു ; അവനവന്‍ തന്നെ പിടിക്കുകയാണെങ്കില്‍ പിടുത്തത്തിനു മുറുക്കം കൂടും ."
വിട്ടുപോരാന്‍ നിവൃത്തിയില്ലാത്തവിധത്തിലുള്ളതാണ്  പിടുത്തംശരിമനസാക്ഷി മറ്റൊരു പിടുത്തംസേര്‍ , സുഖിക്കണമെന്നാഗ്രഹമുള്ളവര്‍ ഒരിക്കലും ധര്‍മ്മത്തെപറ്റി മനസ്സിലാക്കരുത്അതു മനസ്സിലായിക്കഴിഞ്ഞാല്‍പ്പിന്നെഅതിന് ദയയില്ലമനസിലാക്കിയതെന്തിന് , അതിന്നാണോ അത് നിങ്ങളെ ശിക്ഷിക്കുന്നതെന്ന് തോന്നുംഎന്നാല്‍ അല്ല , അത് നിങ്ങള്‍ക്ക് സമ്മാനം തരികയാണ് . ഈശ്വരന്‍ നിങ്ങളുടെ തൊട്ടടുക്കലുണ്ടെന്ന് തോന്നുന്ന ഒരു നരകത്തിലേക്ക് അത് നിങ്ങളെ കൊണ്ടാക്കുന്നു .

"മൊസ്യു പോങ്ങ് മെഴ്സി , ഇത് സാമര്‍ത്ഥ്യമല്ലഞാനൊരു  സത്യനിഷ്ഠനാണ് . നിങ്ങളുടെ നോട്ടത്തില്‍ ഞാന്‍ താഴുന്നെടത്തോളമാണ് എന്റെ നോട്ടത്തില്‍ ഞാന്‍ പൊന്തുന്നത് . മോഷ്ടിച്ചെടുത്ത ബഹുമതിയല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ നിവൃത്തിയില്ലാത്ത വിധമാണ് എന്റെ ഈശ്വരവിധി എന്നില്‍ തൂങ്ങിനില്ക്കുന്നതെന്നുള്ളതുകൊണ്ട്‌  ബഹുമതി എന്നെ അവമാനിക്കുകയും ആന്തരമായി എന്നെ കുത്തിച്ചതയ്ക്കുകയും ചെയ്യുന്നു . അതിനാല്‍ , എനിക്കെന്നില്‍ ബഹുമാനം തോന്നുന്നതിന് നിങ്ങള്‍ എന്നെ പുച്ഛിക്കേണ്ടിയിരിക്കുന്നുഅപ്പോള്‍ ഞാന്‍ വീണ്ടും നിവര്‍ന്നുനില്ക്കുന്നു .ഞാന്‍ സ്വന്തം മനസാക്ഷിയെ അനുസരിക്കുന്ന ഒരു തണ്ടുവലിശിക്ഷക്കാരനാണ് . ഞാന്‍ ഞാനുമായി ചില ഉടമ്പടികള്‍ ചെയ്തുവച്ചിട്ടുണ്ട് .എനിക്കവയെ നിറവേറ്റണം ."
അയാള്‍ ഒരു വേദനയോട് കൂടിയ നെടുവീര്‍പ്പിട്ടു ; എന്നിട്ട്  ഒടുവിലത്തെ വാക്ക് ഒരേറെറിഞ്ഞു :
"പണ്ടുകാലത്ത് ജീവിച്ചിരിക്കാന്‍വേണ്ടി ഞാനൊരു കഷ്ണം അപ്പം കട്ടു . ഇന്ന് ജീവിച്ചിരിക്കാന്‍ വേണ്ടി ഞാനൊരു പേര് കട്ടുകൂടാ . "

ഴ്വാങ്ങ് വാല്‍ ഴ്വാങ്ങ്പാവങ്ങള്‍  : വിക്തോര്‍ യൂഗോ.


തന്റെ എല്ലാമെല്ലാമായ കൊസെത്തിനെ ,മരിയുസ്സിനു വിവാഹം ചെയ്തുകൊടുത്തതിനു ശേഷം , താന്‍ യഥാര്‍ത്ഥത്തില്‍ ഒരു തടവുപ്പുള്ളിയാണെന്ന് ഴ്വാങ്ങ് വാല്‍ഴ്വാങ്ങ്  അയാളോട് തുറന്നുപറയുന്ന  ഭാഗം " പാവങ്ങള്‍ " എന്ന നോവലിനെ   ഇതിഹാസസമാനമാക്കുന്നു.
ഴാവേര്‍തെനാര്‍ദിയെര്‍ , ഗവരോഷ് , എപ്പോനൈന്‍ , ആങ്ങ്ഷൊന്‍രാ , ഫന്തീന്‍ , ബിഷപ്പ് ബിയാങ്ങ് വെന്യു - ഇങ്ങനെ മനുഷ്യമനസ്സിന്റെയും വിധിയുടെയും സാധ്യമായ എല്ലാ സങ്കലനങ്ങളും ഇത്രമേല്‍ ഹൃദയഹാരിയായി എഴുതിയതിനാലാകണം " പാവങ്ങള്‍ " അനശ്വരമാകുന്നത് .

ഒരിക്കല്‍ എന്റെ ഒരദ്ധ്യാപന്‍ പറയുകയുണ്ടായി " ലോകത്തെ മുഴുവന്‍ വായനക്കാരെയും രണ്ടു   വിഭാഗമാക്കാം ."ലോര്‍ഡ്‌ ഓഫ് ദി റിങ്ങ്സ് " വായിച്ചവരും അല്ലാത്തവരും എന്ന് . "


പ്രസ്തുതപുസ്തകത്തിന്റെ engish പതിപ്പ് എനിക്ക് കിട്ടിയിരുന്നെങ്കിലുംഅതിന്റെ "വലിപ്പം -എല്ലാ ര്‍ത്ഥത്തിലും " എന്നെ വിസ്മയിപ്പിച്ചു എന്നതിനേക്കാള്‍ , മേല്‍പ്പറഞ്ഞ
അഭിപ്രായത്തോട് യോജിക്കാന്‍ മാത്രം ഉള്ളടക്കം, തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന ആത്യന്തികവിജയം എന്ന ക്ലീഷേവല്ക്കരിക്കപെട്ട പ്രമേയമായിരുന്നിട്ട് കൂടി ,  ഉജ്ജ്വലമായ "ഹൈ ഫാന്റസി " നോവലില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത .


പക്ഷേ , പാവങ്ങള്‍ വായിച്ചതോടെ അങ്ങനെയൊരു വിശേഷണത്തിനു തികച്ചും അര്‍ഹമായ ഒരുപുസ്തകം ഇതാഎന്നെനിക്കു സധൈര്യം പറയാം .




നന്ദി , വിക്തോര്‍ യൂഗോ , അങ്ങേയ്ക്ക് പ്രണാമം .

നന്ദി , നാലപ്പാട്ട്‌ നാരായണ മേനോന്‍ , അതിമനോഹരമായ വിവര്‍ത്തനത്തിന് .

നന്ദി , മണിയേട്ടന്. ( കഥാകൃത്ത്‌ കെ വി  മണികണ്ഠന്‍ ) പുസ്തകം വായിക്കാന്‍ തന്നതിന് )



3 comments:

  1. What a wonderful reading experience!!!!

    ReplyDelete
  2. മനസ്സില്‍ ഉജ്ജ്വല ശോഭയോടെ......
    ആശംസകള്‍

    ReplyDelete
  3. ഇതാണ് കുട്ടാ ശരിയായ വായാനാനുഭവം

    ReplyDelete