Saturday 1 August 2015

ബോധക്കണ്ണാടിയിലെ കാഴ്ച്ചകള്‍


1.
ആധികളെല്ലാമലിയിച്ചുകളഞ്ഞ്
വ്യാധികളെപ്പകരംതരും
ദിവ്യൗഷധം ; മദ്യം !!

2.
അവരുടെ ഒട്ടിയ  വയറുകള്‍
അക്ഷയപാത്രങ്ങളായിരുന്നു ,
വിശപ്പിന്‍റെ.


3.
പരല്‍മീനുകള്‍ പെഡിക്യൂര്‍ ചെയ്യാന്‍
പരസ്പരം മത്സരിക്കുന്ന
നാട്ടിന്‍പുറത്തിന്‍റെ
ബ്യൂട്ടിപാര്‍ലറുകള്‍ ; അമ്പലക്കുളങ്ങള്‍


4.
യജമാനരില്ലാതെയലയുന്ന
പാവം സമുറായികള്‍ ;
തെരുവുനായ്ക്കള്‍.


5.നിത്യഹരിതവനങ്ങള്‍ ;
നിസ്സംഗതയുടെ
നഴ്സറികള്‍.

8 comments:

  1. എനിക്കും വാങ്ങണം ഇങ്ങനൊരു ബോധകണ്ണാടി.
    നല്ല ഹൈക്കു ചിന്തകള്‍

    ReplyDelete
    Replies
    1. ഇഞ്ചൂര്‍ അനിയാ... <3 നല്ല വാക്കിന് നന്ദി. വീണ്ടും വരിക .

      Delete
  2. ബോധക്കണ്ണാടി സുവ്യക്തമാണ്

    ReplyDelete
  3. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.................
    ആശംസകള്‍

    ReplyDelete
  4. ബോധ കണ്ണാടിയിലെ കാഴ്ചകൾ കൊളളാം

    ReplyDelete
  5. മികച്ചത് ഒന്നാമന്‍ തന്നെ.

    ReplyDelete
  6. ഉഗ്രന്‍ ഹൈക്കു . . . ! ! അഭിനന്ദനങ്ങള്‍

    ReplyDelete