1.
ആധികളെല്ലാമലിയിച്ചുകളഞ്ഞ്
വ്യാധികളെപ്പകരംതരും
ദിവ്യൗഷധം ; മദ്യം !!
2.
അവരുടെ ഒട്ടിയ വയറുകള്‍
അക്ഷയപാത്രങ്ങളായിരുന്നു ,
വിശപ്പിന്റെ.
3.
പരല്മീനുകള് പെഡിക്യൂര്‍ ചെയ്യാന്‍
പരസ്പരം മത്സരിക്കുന്ന
നാട്ടിന്‍പുറത്തിന്റെ
ബ്യൂട്ടിപാര്‍ലറുകള്‍ ; അമ്പലക്കുളങ്ങള്‍
4.
യജമാനരില്ലാതെയലയുന്ന
പാവം സമുറായികള്‍ ;
തെരുവുനായ്ക്കള്‍.
5.നിത്യഹരിതവനങ്ങള്‍ ;
നിസ്സംഗതയുടെ
നഴ്സറികള്‍.
എനിക്കും വാങ്ങണം ഇങ്ങനൊരു ബോധകണ്ണാടി.
ReplyDeleteനല്ല ഹൈക്കു ചിന്തകള്‍
ഇഞ്ചൂര്‍ അനിയാ... <3 നല്ല വാക്കിന് നന്ദി. വീണ്ടും വരിക .
Deleteബോധക്കണ്ണാടി സുവ്യക്തമാണ്
ReplyDeleteഹൈകൂസ്
ReplyDeleteചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.................
ReplyDeleteആശംസകള്‍
ബോധ കണ്ണാടിയിലെ കാഴ്ചകൾ കൊളളാം
ReplyDeleteമികച്ചത് ഒന്നാമന് തന്നെ.
ReplyDeleteഉഗ്രന്‍ ഹൈക്കു . . . ! ! അഭിനന്ദനങ്ങള്‍
ReplyDelete