Tuesday 15 September 2015

അനുപമം

ജീവിതമാം നറുപൂവിന്നൊരിതള്‍മാത്രം വിരിയിച്ചു
പതിയെ നീ  പടിയിറങ്ങിപ്പോയപ്പോള്‍ 
മധുരതരമോര്‍മ്മകള്‍തന്‍ വസന്തം വാടിനിന്നിരുന്നു.

കത്തുകിട്ടുമെന്നുറപ്പില്ലാത്ത മേല്‍വിലാസത്തിലേയ്ക്ക് 
നീയൊറ്റയ്ക്ക് വീടുമാറിപ്പോകുമ്പോള്‍,
ഇനിയെന്ത് വേണമെന്ന് ഞാനും പകച്ചുപോയിരുന്നു.

ഇന്നു നീ വെറുമൊരോര്‍മ്മ , ചില ദിനങ്ങളില്‍
വേദനയോടെ മെല്ലെത്തിരിഞ്ഞുനോക്കുന്നത്.

ഒരു കഥ പാതി പറഞ്ഞു നീ പോയി.
പറയുവാനൊന്നുമില്ലാതെ ഞാനും.

#ഒരോര്‍മ്മക്കുറിപ്പ്‌
25/4/1972 - 15/9/2014



4 comments:

  1. ഇന്നു നീ വെറുമൊരോര്‍മ്മ , ചില ദിനങ്ങളില്‍
    വേദനയോടെ മെല്ലെത്തിരിഞ്ഞുനോക്കുന്നത്.

    ഒരു കഥ പാതി പറഞ്ഞു നീ പോയി.
    പറയുവാനൊന്നുമില്ലാതെ ഞാനും.

    ReplyDelete
    Replies
    1. അല്ലയോ മാന്ത്രികാ...ഇവന്‍ എന്റെ പ്രിയ ശിഷ്യന്‍.

      Delete
  2. ഉട്ടോപ്യ.......!!
    ആശംസകള്‍

    ReplyDelete