Saturday 19 September 2015

ഇനിയുമെത്ര ?

എത്ര നാവുകള്‍ പിഴുതെറിയും ? ഇനി
നിങ്ങളെത്ര പേനകള്‍ തന്‍ മുനയൊടിക്കും ?

അത്രമേല്‍ ചകിതരാം ഭീരുക്കളേ , നിങ്ങളെക്ക-
ണ്ടാത്മഹര്‍ഷോന്മാദപുളകിതമെന്‍ ഹൃദയം.

സത്യത്തിന്‍ സ്വയംഭൂലിംഗങ്ങള്‍ കാണുമ്പോള്‍ ഭയ-
ന്നുത്തമാംഗങ്ങള്‍ കുനിച്ചു നില്‍പോര്‍ നിങ്ങള്‍!

ചിത്രങ്ങള,ക്ഷരങ്ങള്‍ കൊണ്ടു പൊട്ടിത്തകരും വണ്ണ-
മത്രയും ദുര്‍ബ്ബലമോ നിങ്ങള്‍തന്‍  തച്ചുശാസ്ത്രങ്ങള്‍??


#ധബോല്‍ക്കര്‍ #പന്സാരെ #കല്ബുര്‍ഗി 












1 comment:

  1. ഉള്ളില്‍ ദുര്‍ബലര്‍ ആണ് അക്രമത്തിന് മുതിരുന്നത്

    ReplyDelete