Sunday 20 September 2015

മാച്ച്സ്റ്റിക്ക് മെന്‍

കരിപുരണ്ട തല തണുത്തതാണെങ്കിലും
കരുതി വെച്ചിട്ടുണ്ടുള്ളിലൊരാഗ്നേയാസ്ത്രം.

ആരറിവൂ വിദൂരഭാവിയിലൊരു നാളിലേ-
തൊരാരണ്യത്തേ ചാമ്പലാക്കുവതു  ഞാന്‍ ?

അല്ലെങ്കില്‍ ,വിശപ്പിനെ വിയര്‍പ്പിന്‍റെ
തണുപ്പാല്‍ കുളിര്‍പ്പിക്കുന്നവര്‍ തന്‍
ബീഡിത്തുമ്പത്തെരിയുന്ന വേദനകള്‍ ?


1 comment:

  1. ഏറെ തണുത്ത്‍ാല്‍ പിന്നെ ചൂടാ‍ാക്കണമെന്ന് മാത്രം

    ReplyDelete