Wednesday 30 November 2016

പ്രതീക്ഷ

ശാന്തമായ സമുദ്രത്തില്‍ ,
ഏകാന്തമായ തുരുത്തില്‍, 
സന്ധ്യയാവുമ്പോള്‍ ,

തിരകളുടെ 
റിലേ മത്സരത്തിലെ ബാറ്റണ്‍ പോലെ 
ഞാനാഞ്ഞെറിഞ്ഞ സന്ദേശക്കുപ്പി 

പ്രഭാതത്തിന്റെ  മറുതീരത്തില്‍ 
 ആദ്യമുണരുന്ന മുക്കുവന്‍റെ 
വലയില്‍ കുടുങ്ങുമോ ?


4 comments:

  1. കുപ്പിയെറിയരുതേ!

    ReplyDelete
  2. വാട്സ് ആപ്പിൽ ആയിരുന്നെങ്കിൽ ആ സന്ദേശ കുപ്പി കറങ്ങി തിരിഞ്ഞു് ബുമാറാങ് പോലെ താങ്കളുടെ അടുത്ത് തന്നെ എത്തുമായിരുന്നു.

    ReplyDelete